കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ ഗസ്സയിലെ ജനസംഖ്യയില്‍ 10.6 ശതമാനം കുറവ്. പിസിബിഎസ് (പലസ്തീനിയന്‍ സെന്റര്‍ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് ) പുറത്തുവിട്ട കണക്കുകളിലാണ് കുറവ് സൂചിപ്പിക്കുന്നത്. വാര്‍ഷികാടിസ്ഥാനത്തില്‍ പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം രണ്ടര ലക്ഷത്തിലധികം ആളുകളുടെ കുറവാണ് 2023 ന് ശേഷം ഗസ്സയില്‍ ഉണ്ടായിരിക്കുന്നത്.
പതിനെട്ടായിരത്തിലധികം കുട്ടികള്‍ അടക്കം 71000 ഫലസ്തീനികളാണ് ഗസ്സ വംശഹത്യയില്‍ കൊല്ലപ്പെട്ടത്. 22 ലക്ഷത്തിലധികം വരുന്ന ഗസ്സയിലെ ജനസംഖ്യയില്‍ ഭൂരിഭാഗവും ഗസ്സ വംശഹത്യയില്‍ അഭയാര്‍ഥികളായിരുന്നു.