Connect with us

kerala

വിഭാഗീയത ആരോപിച്ച് പാര്‍ട്ടിയെ തകര്‍ക്കാനാവില്ല: മുസ്്‌ലിം ലീഗ്

പുതുതായി രൂപീകരിക്കപ്പെട്ട ജില്ലാ കമ്മിറ്റി ആരുടെയും പക്ഷക്കാരല്ല. ഇതുവരെ രൂപീകരിക്കപ്പെട്ട എല്ലാ ജില്ലാകമ്മിറ്റികളും ബന്ധപ്പെട്ടവരുമായി കൂടിയാലോചിച്ച് സമവായത്തിന്റെ അടിസ്ഥാനത്തിലാണ് നിലവില്‍ വന്നത്.

Published

on

ഏഴരപ്പതിറ്റാണ്ടിന്റെ അഭിമാനം എന്ന പ്രമേയത്തില്‍ നടന്ന മെമ്പര്‍ഷിപ്പ് കാമ്പയിന് കോഴിക്കോട് ജില്ലയില്‍ നിന്ന് ലഭിച്ച വന്‍ സ്വീകാര്യതയുടെ തുടര്‍ച്ചയായായി ബഹുജന പങ്കാളിത്തം വിളിച്ചോതിയ സമ്മേളനങ്ങളോടെയാണ് പുതിയ മുസ്്‌ലിം ലീഗ് ജില്ലാ കമ്മിറ്റി നിലവില്‍ വന്നതെന്ന് പ്രസിഡന്റ് എം.എ റസാഖ് മാസ്റ്റര്‍, ജനറല്‍ സെക്രട്ടറി ടി.ടി ഇസ്മായില്‍ എന്നിവര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. വിഭാഗീയത ആരോപിച്ച് ചില മാധ്യമങ്ങളില്‍ തെറ്റിദ്ധാരണ പരത്തുന്നതും വസ്തുതകള്‍ക്ക് നിരക്കാത്തതും പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തുന്നതുമായ വാര്‍ത്തകള്‍ വന്നത് അങ്ങേയറ്റം ഖേദകരമാണ്. ബാഫഖി തങ്ങളും സി.എച്ചും ഉള്‍പ്പെടെയുളള മഹാരഥന്മാരായ നേതാക്കള്‍ കെട്ടിപ്പടുത്ത പാര്‍ട്ടിയെ ജില്ലയില്‍ കൂടുതല്‍ ഉയരങ്ങളിലെത്തിക്കാനുള്ള സംഘത്തെ നയിക്കാന്‍ പ്രാര്‍ത്ഥനയും പിന്തുണയും ഉണ്ടാവണമെന്ന് അഭ്യര്‍ത്ഥിച്ചു.

പുതുതായി രൂപീകരിക്കപ്പെട്ട ജില്ലാ കമ്മിറ്റി ആരുടെയും പക്ഷക്കാരല്ല. ഇതുവരെ രൂപീകരിക്കപ്പെട്ട എല്ലാ ജില്ലാകമ്മിറ്റികളും ബന്ധപ്പെട്ടവരുമായി കൂടിയാലോചിച്ച് സമവായത്തിന്റെ അടിസ്ഥാനത്തിലാണ് നിലവില്‍ വന്നത്. കോഴിക്കോട്ടും അതിനപ്പുറം ഒന്നും സംഭവിച്ചിട്ടില്ല. കോഴിക്കോട് ജില്ലാ കമ്മിറ്റി രൂപീകരിക്കാന്‍ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റും അവസാനവാക്കുമായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ദേശീയ ജനറല്‍ സെക്രട്ടറിയും നിയമസഭാ പാര്‍ട്ടി ലീഡറും സമുന്നത നേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടി സാഹിബിനെയാണ് റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്കു പുറമെ പ്രത്യേകം ചുമതലപ്പെടുത്തിയത്. അതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിന്റെ കൂടി കാര്‍മികത്വത്തിലാണ് കോഴിക്കോട് ജില്ലാ കമ്മിറ്റി രൂപീകരിച്ചത്. അക്കാര്യം എല്ലാ നേതാക്കള്‍ക്കും അറിവുള്ളതുമാണ്. ഞങ്ങള്‍ ഏതെങ്കിലും പക്ഷക്കാരല്ല. സാദിഖലി തങ്ങള്‍ക്ക് കീഴില്‍ ഒരൊറ്റ പക്ഷമാണെന്ന് ഉറച്ചു വിശ്വസിക്കുന്നവരാണ് താനും. സംസ്ഥാന ആക്ടിംഗ് ജനറല്‍ സെക്രട്ടറി പി.എം.എ സലാമിന് പുറമെ, ജില്ലയിലെ മുതിര്‍ന്ന നേതാക്കളായ ഡോ.എം.കെ മുനീര്‍ സാഹിബ്, പി.കെ.കെ ബാവ സാഹിബ്, എം.സി മായിന്‍ഹാജി, സി.പി ചെറിയ മുഹമ്മദ്, ജില്ലാ പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞ ഉമ്മര്‍ പാണ്ടികശാല തുടങ്ങിയവര്‍ ഇക്കാര്യത്തില്‍ സുതാര്യമായ മികച്ച കോഡിനേഷനാണ് നടത്തിയത്. ജില്ലയുടെ മെമ്പര്‍ഷിപ്പ് ക്യാമ്പയിന് ചുമതലപ്പെട്ട കണ്‍വീനര്‍മാരായ സംസ്ഥാന സെക്രട്ടറി ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, പി അബ്ദുല്‍ഹമീദ് മാസ്റ്റര്‍ എം.എല്‍.എ, എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് അഡ്വ.എം റഹ്മത്തുള്ള എന്നിവരുടെ മികച്ച ഇടപെടലുകളും സേവനവും എടുത്തുപറയേണ്ടതാണ്. രണ്ടു മാസത്തോളം ഒരു പരാതിക്കുമിടയില്ലാത്ത വിധമാണ് മെമ്പര്‍ഷിപ്പ് വിതരണവും വാര്‍ഡ് തലം മുതല്‍ ജില്ലാതലം വരെയുള്ള കമ്മിറ്റി രൂപീകരണത്തിനും കണ്‍വീനര്‍മാര്‍ നേതൃത്വം വഹിച്ചത്. അവരോട് ജില്ലാ കമ്മിറ്റിയുടെ പ്രത്യേക നന്ദിയും കടപ്പാടും അറിയിക്കുന്നതായി ഇരുവരും പറഞ്ഞു.

ജില്ലാ കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് ഉന്നത നേതാക്കളെ വിവിധ കളങ്ങളിലാക്കി തിരിച്ച് വിഭാഗീയമായി ജില്ലാ നേതാക്കളെ കൂട്ടിക്കെട്ടി ചാപ്പകുത്താനുള്ള ശ്രമം പാര്‍ട്ടി വിരുദ്ധരുടെ പ്രചാരവേലയായി കണ്ട് തള്ളിക്കയാനുള്ള രാഷ്ട്രീയ ബോധം എല്ലാവര്‍ക്കുമുണ്ട്. യോഗം തീരുംമുമ്പ് കുഞ്ഞാലിക്കുട്ടി സാഹിബ് ക്ഷുഭിതനായി മടങ്ങിയെന്നൊക്കെയുള്ള വാര്‍ത്തകള്‍ വിലകുറഞ്ഞ ഭാവനാസൃഷ്ടിയാണ്. ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്ത ശേഷം എല്ലാവരെയും അഭിനന്ദിച്ചാണ് പതിവുപോലെ കുഞ്ഞാലിക്കുട്ടി സാഹിബ് മടങ്ങിയത്. വസ്തുത ഇതായിരിക്കെ, മുസ്ലിം ലീഗ് മെമ്പര്‍ഷിപ്പ് കാമ്പയിനും സമാപനം കുറിച്ച് നടന്ന ജില്ലാസമ്മേളനത്തിനും ജനലക്ഷങ്ങളുടെ പിന്തുണകണ്ട് വിറളിപിടിച്ച തല്‍പര കക്ഷികള്‍ പടച്ചുവിടുന്ന വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ തള്ളിക്കളയണമെന്നും എല്ലാവിധ പിന്തുണയും ഉപദേശ നിര്‍ദേശങ്ങളും പ്രാര്‍ത്ഥനയും തുടര്‍ന്നും ഉണ്ടാവണമെന്നും ഇരുവരും അഭ്യര്‍ത്ഥിച്ചു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘പിന്മാറിയില്ലെങ്കില്‍ കൊന്നുകളയും’; സ്ഥാനാര്‍ത്ഥിക്കെതിരെ ഭീഷണി മുഴക്കിയ സിപിഎം ലോക്കല്‍ സെക്രട്ടറിക്കെതിരെ കേസ്

സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ തട്ടിക്കളയുമെന്നായിരുന്നു ഭീഷണി.

Published

on

പാലക്കാട്: അഗളി പഞ്ചായത്തിലെ സ്ഥാനാര്‍ത്ഥിക്കെതിരെ വധഭീഷണി മുഴക്കിയ സിപിഎം ലോക്കല്‍ സെക്രട്ടറിക്കെതിരെ കേസ്. 18-ാം വാര്‍ഡിലെ സ്വതന്ത്ര സ്ഥാനാര്‍ഥിക്കെതിരെയാണ് സിപിഎം ലോക്കല്‍ സെക്രട്ടറി ജംഷീര്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത്. പിന്നാലെ ജംഷീറിനെതിരെ അഗളി പൊലീസ് കേസെടുത്തു.

അട്ടപ്പാടിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ സ്വതന്ത്രനായി മത്സരിക്കുകയാണ് മുന്‍ സിപിഎം ഏരിയ സെക്രട്ടറി. സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ തട്ടിക്കളയുമെന്നായിരുന്നു ഭീഷണി. സംഭവത്തിനു പിന്നാലെ സ്ഥാനാര്‍ത്ഥി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

Continue Reading

kerala

പത്തനംതിട്ടയില്‍ ഓട്ടോ മറിഞ്ഞുണ്ടായ അപകടം; ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു

ഓട്ടോറിക്ഷ ഡ്രൈവര്‍ മനുഷ്യജീവന് ആപത്ത് ഉണ്ടാക്കുന്ന തരത്തില്‍ വാഹനം ഓടിച്ചെന്ന് എഫ്‌ഐആറില്‍ പറയുന്നു.

Published

on

പത്തനംതിട്ട കരിമാന്‍തോട് ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ട് കുട്ടികള്‍ മരിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്. ഓട്ടോറിക്ഷ ഡ്രൈവര്‍ മനുഷ്യജീവന് ആപത്ത് ഉണ്ടാക്കുന്ന തരത്തില്‍ വാഹനം ഓടിച്ചെന്ന് എഫ്‌ഐആറില്‍ പറയുന്നു. അപകടത്തില്‍ ആദ്യലക്ഷ്മി (7), യദു കൃഷ്ണ (4) എന്നീ വിദ്യാര്‍ത്ഥികളാണ് മരിച്ചത്. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് യദു കൃഷ്ണയുടെ മൃതദേഹം കണ്ടെത്തിയത്.

വൈകിട്ട് നാലരയോടെ കരിമാന്‍തോട് ശ്രീനാരായണ സ്‌കൂളിലെ കുട്ടികളുമായി പോയ ഓട്ടോ ആണ് അപകടത്തില്‍പ്പെട്ടത്. പാമ്പിനെ കണ്ട് വെട്ടിച്ചതിനെ തുടര്‍ന്ന് ഓട്ടോറിക്ഷ തോട്ടിലേക്ക് മറിയുകയായിരുന്നു. ഓട്ടോ ഡ്രൈവര്‍ രാജേഷ് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ തുടരുകയാണ്.

ഒരു കുട്ടിയുടെ കൈയ്ക്ക് പൊട്ടലുണ്ട്. കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. മറ്റൊരു കുട്ടിയുടെ വാരിയെല്ല് പൊട്ടി ശ്വാസകോശത്തിലേക്ക് കയറുന്ന സാഹചര്യം ഉണ്ട്. ഈ കുട്ടിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഒരു കുട്ടിയെ പ്രാഥമിക ചികിത്സ നല്‍കി വീട്ടിലേക്ക് മടക്കി. ആദിലക്ഷ്മിയുടെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. വിദേശത്തു ഉള്ള പിതാവ് വന്നതിന് ശേഷം സംസ്‌കാരം.

Continue Reading

kerala

പാലക്കാട് പ്രചാരണത്തിനിടെ സ്ഥാനാര്‍ഥിക്ക് പാമ്പുകടിയേറ്റു

48 മണിക്കൂര്‍ നിരീക്ഷണത്തില്‍

Published

on

പാലക്കാട്: കാവശ്ശേരി പഞ്ചായത്ത് ഒന്നാം വാര്‍ഡിലെ സ്ഥാനാര്‍ഥിയെ പാമ്പ് കടിച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥി അനില അജീഷിനാണ് പ്രചാരണത്തിനിടെ പാമ്പുകടിയേറ്റത്. വിഷപ്പാമ്പിന്റെ കടിയാണ് ഏറ്റത്.

അനിലയെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 48 മണിക്കൂര്‍ നിരീക്ഷണത്തിലാണ്.

Continue Reading

Trending