Connect with us

entertainment

‘ജനനായകന്’ പ്രദര്‍ശനാനുമതി; സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവ്

ചിത്രം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സെന്‍സര്‍ ബോര്‍ഡ് നല്‍കിയ കത്ത് ഹൈക്കോടതി റദ്ദാക്കി.

Published

on

ചെന്നൈ: തമിഴക വെട്രി കഴകം (ടിവികെ) നേതാവ് വിജയിയുടെ അവസാന സിനിമയായ ‘ജനനായകന്’ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവ്. യു/ എ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കോടതി ഉത്തരവിട്ടു. ചിത്രം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സെന്‍സര്‍ ബോര്‍ഡ് നല്‍കിയ കത്ത് ഹൈക്കോടതി റദ്ദാക്കി. എത്രയും വേഗം യു/എ സര്‍ട്ടിഫിക്കറ്റ് അനുവദിക്കാനും ഉത്തരവ്.

സെന്‍സര്‍ ബോര്‍ഡിന്റെ നടപടികള്‍ക്കെതിരെ നിര്‍മാതാക്കള്‍ മദ്രാസ് ഹൈകോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കോടതി വിധി പറയുന്നത് ജനുവരി ഒമ്പതിലേക്ക് മാറ്റിയതോടെയാണ് നിശ്ചയിച്ച സമയത്ത് സിനിമ പുറത്തിറക്കാന്‍ കഴിയാതിരുന്നത്. ജസ്റ്റിസ് പി.ടി. ആശയാണ് കേസ് പരിഗണിച്ചത്. ബോര്‍ഡിന് വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ സുന്ദരേശന്‍ ഹാജരായി.

അതേസമയം, ചിത്രത്തിന്റെ റിലീസ് മാറ്റിയത് ആരാധകരെ നിരാശരാക്കി. ഓണ്‍ലൈന്‍ ബുക്കിങ് നടത്തിയവര്‍ക്ക് പണം തിരികെ നല്‍കി. എന്നാല്‍, വിജയ് ആരാധകര്‍ക്കു ഫാന്‍സ് അസോസിയേഷന്‍ നടത്തുന്ന പ്രദര്‍ശനത്തിന് 1500 രൂപ വരെ മുടക്കി ടിക്കറ്റ് എടുത്തവരാണു വെട്ടിലായത്. സിനിമ എന്നു റിലീസായാലും ആദ്യ ഷോ കാണാന്‍ സൗകര്യമൊരുക്കാമെന്നാണ് ഫാന്‍സ് അസോസിയേഷന്‍ ഇവരെ അറിയിച്ചിരിക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

entertainment

നെറ്റ്ഫ്‌ലിക്‌സ് വീണ്ടും ക്രാഷാക്കി ‘സ്‌ട്രേഞ്ചര്‍ തിങ്‌സ്’; ഫിനാലെ എപ്പിസോഡ് കാണാന്‍ തിരക്കുകൂട്ടി ആരാധകര്‍

ഇതിന് പിന്നില്‍ സീരീസിലെ വില്ലനായ ‘വെക്‌ന’ആണെന്നും വെക്‌ന ലോകത്തെയല്ല നെറ്റ്ഫ്‌ലിക്‌സ് ലോഗിന്‍ പേജിനെയാണ് തകര്‍ത്തതെന്നും ആരാധകര്‍ പരിഹസിച്ചു.

Published

on

കൊച്ചി: നെറ്റ്ഫ്‌ലിക്‌സ് വീണ്ടും ക്രാഷാക്കി നെറ്റ്ഫ്‌ലിക്‌സിന്റെ ഹിറ്റ് വെബ് സീരീസ് സ്‌ട്രേഞ്ചര്‍ തിങ്‌സ്. നെറ്റ്ഫ്‌ലിക്‌സ് സെര്‍വര്‍ തകരാറായതിനെ തുടര്‍ന്ന് നിരവധി പേരുടെ സ്ട്രീമിങ് തടസപ്പെടുകയായിരുന്നു.

ആപ്പ് ക്രാഷ് ആയതോടെ നിരാശരായ ആരാധകര്‍ ട്രോളുകള്‍ കൊണ്ട് സോഷ്യല്‍ മീഡിയ നിറച്ചിരിക്കുകയാണ്. ഇതിന് പിന്നില്‍ സീരീസിലെ വില്ലനായ ‘വെക്‌ന’ആണെന്നും വെക്‌ന ലോകത്തെയല്ല നെറ്റ്ഫ്‌ലിക്‌സ് ലോഗിന്‍ പേജിനെയാണ് തകര്‍ത്തതെന്നും ആരാധകര്‍ പരിഹസിച്ചു. ഇതിനുമുമ്പ് അഞ്ചാം സീസണിന്റെ ആദ്യ വോള്യം റിലീസ് ആയപ്പോഴും നെറ്റ്ഫ്‌ലിക്‌സ് തകരാറിലായിരുന്നു.

നവംബര്‍ 27 പുലര്‍ച്ചെ 6.30 മുതല്‍ ആണ് ‘സ്‌ട്രേഞ്ചര്‍ തിങ്‌സ്’ ഫൈനല്‍ സീസണ്‍ ഇന്ത്യയില്‍ സ്ട്രീമിങ് ആരംഭിച്ചത്. 2016ല്‍ ആണ് ഡഫര്‍ ബ്രേഴ്‌സിന്റെ സയന്‍സ് ഫിക്ഷന്‍ ഹൊറര്‍ ഡ്രാമ ‘സ്‌ട്രേഞ്ചര്‍ തിങ്‌സ്’ സ്ട്രീമിങ് ആരംഭിച്ചത്. അഭിനേതാക്കളുടെ മികച്ച പ്രകടനവും വ്യത്യസ്തമായ കഥപറച്ചിലും കൊണ്ട് വളരെ പെട്ടെന്ന് തന്നെ സീരീസ് വലിയ തോതില്‍ ആരാധകരെ കണ്ടെത്തി. പിന്നാലെ 2017 ല്‍ രണ്ടാം സീസണും, 2019 ല്‍ മൂന്നാം സീസണും പുറത്തിറങ്ങി. 2022 ല്‍ റിലീസ് ആയ നാലാം സീസണ്‍ രണ്ട് ഭാഗങ്ങളായാണ് എത്തിയത്. ഈ ഫ്രാഞ്ചൈസിയുടെ അവസാന അധ്യായമാണ് അഞ്ചാം സീസണ്‍.

 

Continue Reading

entertainment

എം.ടി വാസുദേവന്‍ നായരുടെ ഓര്‍മ ദിനത്തില്‍ ഹൃദയസ്പര്‍ശിയായ ഫേസ്ബുക്ക് പോസ്റ്റുമായി മമ്മൂട്ടി

‘പ്രിയ ഗുരുനാഥന്‍ വിട പറഞ്ഞിട്ട് ഒരു വര്‍ഷം’ എന്ന അടിക്കുറിപ്പോടെയാണ് എം.ടിയുമായുള്ള ചിത്രം മമ്മൂട്ടി പോസ്റ്റ് ചെയ്തത്.

Published

on

കൊച്ചി: മലയാള സാഹിത്യത്തിന്റെയും സിനിമയുടെയും അതുല്യ പ്രതിഭ എം.ടി വാസുദേവന്‍ നായരുടെ ഓര്‍മ ദിനത്തില്‍ അദ്ദേഹത്തെ അനുസ്മരിച്ച് നടന്‍ മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവച്ചു. ‘പ്രിയ ഗുരുനാഥന്‍ വിട പറഞ്ഞിട്ട് ഒരു വര്‍ഷം’ എന്ന അടിക്കുറിപ്പോടെയാണ് എം.ടിയുമായുള്ള ചിത്രം മമ്മൂട്ടി പോസ്റ്റ് ചെയ്തത്.

കഴിഞ്ഞ വര്‍ഷം ഒരു ക്രിസ്മസ് രാത്രിയിലായിരുന്നു കഥാകൃത്ത്, നോവലിസ്റ്റ്, തിരക്കഥാകൃത്ത്, സിനിമാ സംവിധായകന്‍, നിര്‍മാതാവ്, അധ്യാപകന്‍ എന്നിങ്ങനെ നിരവധി വേഷങ്ങള്‍ ഒരുപോലെ അണിഞ്ഞ അതുല്യപ്രതിഭ എം.ടി വാസുദേവന്‍ നായര്‍ വിടവാങ്ങിയത്.

എം.ടി കഥയും തിരക്കഥയും രചിച്ച ‘വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍’ എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടി ആദ്യമായി ശ്രദ്ധിക്കപ്പെട്ട വേഷം അവതരിപ്പിച്ചത്. പിന്നീട് മമ്മൂട്ടിയെ മനസ്സില്‍ കണ്ട് എം.ടി രചിച്ച നിരവധി കഥാപാത്രങ്ങള്‍ മലയാള സിനിമയില്‍ ക്ലാസിക് സൃഷ്ടികളായി. വടക്കന്‍ വീരഗാഥയിലെ ചന്തു, സുകൃതംയിലെ രവി ശങ്കര്‍, പഴശ്ശിരാജ തുടങ്ങിയ കഥാപാത്രങ്ങള്‍ അതില്‍ ചിലത് മാത്രമാണ്.

എം.ടിയുമായി തനിക്കുണ്ടായിരുന്നത് വിശദീകരിക്കാനാകാത്ത ആത്മബന്ധമാണെന്ന് മമ്മൂട്ടി ഒരിക്കല്‍ വ്യക്തമാക്കിയിരുന്നു. കൊച്ചിയില്‍ നടന്ന ഒരു പിറന്നാള്‍ ചടങ്ങിനിടെ കാലിടറിയ എം.ടി തന്റെ പ്രിയ ശിഷ്യന്റെ മാറിലേക്ക് ചാഞ്ഞുനിന്നത് ആ ബന്ധത്തിന്റെ നേര്‍ക്കാഴ്ചയായിരുന്നുവെന്ന് സിനിമാ ലോകം ഇന്നും ഓര്‍ക്കുന്നു.

അക്ഷരങ്ങള്‍, ഇടനിലങ്ങള്‍, കൊച്ചുതെമ്മാടി, തൃഷ്ണ, അനുബന്ധം തുടങ്ങിയ നിരവധി ചിത്രങ്ങള്‍ക്ക് മമ്മൂട്ടിക്കായി കഥ, തിരക്കഥ, സംഭാഷണം എന്നിവ എം.ടി ഒരുക്കിയിട്ടുണ്ട്. ഗുരുവും ശിഷ്യനും തമ്മിലുള്ള ഈ അപൂര്‍വ ബന്ധം മലയാള സിനിമയുടെ ചരിത്രത്തില്‍ എന്നും വേറിട്ട അധ്യായമായി നിലനില്‍ക്കും.

 

Continue Reading

entertainment

പലയാനത്തിലേക്ക് നീളുന്ന ക്രിസ്തുമസ്

സുഖസുഷുപ്തിയിലാണ്ട ഭൂമിയിലേക്ക്, ഭൂമിയില്‍ സന്മനസുള്ളവര്‍ക്ക് സമാധാനം പാടി, മാലാഖമാര്‍ വെള്ളിച്ചിറകുകള്‍ വിശി പറന്നിറങ്ങി

Published

on

ഷീല ടോമി

രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുമ്പാണ്. മഞ്ഞുപൊഴിയുന്ന രാത്രി. മറിയം ഏറെത്ത ഉര്‍ന്നിരുന്നു. അതിശൈത്യത്തില്‍ അവളുടെ കാലുകള്‍ വിണ്ടുപൊട്ടിയിരുന്നു. രാജകല്‍പനയാണ്. എത്രയും വേഗം ജറുസലേമിലെത്തണം. പേരെഴുതിക്കണം. പൗരത്വപ്പട്ടികയില്‍നിന്ന് പുറത്താവരുതല്ലോ. അവളെ വഹിച്ച് ഏന്തി നടന്ന കഴുതയും തളര്‍ന്നിരുന്നു. താങ്ങിപ്പിടിച്ചാണ് ജോസഫ് നിറഗര്‍ഭിണിയെ നഗരകവാടത്തിലേക്ക് ആനയിച്ചത്. ആ നിമിഷം, സത്രത്തില്‍ അവര്‍ക്ക് ഇടം കിട്ടാത്ത ആ രാത്രി, ബെത്‌ലഹേമിന്റെ ചരിത്രം മാറ്റിയെഴുതപ്പെടാന്‍ പോവുകയാണെന്ന് അവരറിഞ്ഞില്ല.

സുഖസുഷുപ്തിയിലാണ്ട ഭൂമിയിലേക്ക്, ഭൂമിയില്‍ സന്മനസുള്ളവര്‍ക്ക് സമാധാനം പാടി, മാലാഖമാര്‍ വെള്ളിച്ചിറകുകള്‍ വിശി പറന്നിറങ്ങി. പകല്‍ മുഴുവന്‍ ആട്ടിന്‍പറ്റങ്ങളെ മേച്ചുനടന്ന് നഗരത്തിന്റെ വെളിമ്പ്രദേശങ്ങളില്‍ തീക്കുണ്ഡത്തിനു ചുറ്റും വീണുറങ്ങിയവര്‍ ഒരു അഭൗമ സംഗീതം കേട്ട് പിടഞ്ഞുണര്‍ന്നു. ആ രാത്രിക്ക് വല്ലാത്തൊരു ആകര്‍ഷണീയതയുണ്ടെന്ന് അവര്‍ക്ക് തോന്നി. അലഞ്ഞുതിരിയാന്‍ വിധിക്കപ്പെട്ടവരുടെ, അടിമകളുടെ, ഭാഗധേയം മാറ്റിയെഴുതിയ വിസ്മയ താരകം പ്രകാശവര്‍ഷങ്ങള്‍ക്കകലെ പുഞ്ചിരിച്ചുനില്‍ക്കുന്നു! രോമക്കുപ്പയങ്ങള്‍ വാരിച്ചുറ്റി അവര്‍ തിടുക്കത്തില്‍ നക്ഷത്രത്തിന്റെ ദിശനോക്കി നടന്നു. കാലിത്തൊഴുത്ത് അവരെ കാത്തുകിടന്നു.

തോല്‍ക്കുടങ്ങളില്‍ ഇത്തിരി ആട്ടിന്‍ പാലും അവര്‍ കരുതിയിരുന്നു. പുല്‍ക്കിടക്കയില്‍ കിടന്ന് ഉണ്ണി ഉറക്കത്തില്‍ പുഞ്ചിരിച്ചു. ‘നിങ്ങളെ തേടിയാണ് ഞാന്‍ വന്നിരിക്കുന്നത്’ എന്നൊരു നിശബ്ദ സന്ദേശം ഇ ടയന്മാരുടെ ഹൃദയഭിത്തികളില്‍ പ്രതിധ്വനിച്ചു. നൂറ്റാണ്ടുകളായി പേറിനടന്ന അടി മത്തത്തിന്റെ നുകങ്ങള്‍ അഴിഞ്ഞു വിഴുന്ന കിലുക്കം അവര്‍ കേട്ടു.

സമാധാനം തേടിയുള്ള മനുഷ്യന്‍ യാത്ര ഇന്നും തുടരുകയാണ്. എങ്ങാണ് നാഥന്‍ വാഗ്ദാനം ചെയ്ത സമാധാനം. ഏത് മേഘപാളികള്‍ക്കുള്ളിലാണ് അത് ഒളിച്ചിരിക്കുന്നത്?. നന്മനക്ഷത്രങ്ങള്‍ കണ്ണടക്കുകയാണ്. നാഥന്‍ പിറന്ന മണ്ണില്‍ കുഞ്ഞുങ്ങള്‍ ഭക്ഷണമില്ലാതെ, ദാഹജലമില്ലാതെ, മരുന്നുകളില്ലാതെ, മൃതിപൂകുന്നു. ആയിരങ്ങള്‍, പതിനായിരങ്ങള്‍ അഭിനവ ഹെറോദേസിന്റെ മിസൈലുകള്‍ക്കും വെടിയുണ്ടാകള്‍ക്കും ഇരയായി രക്തം ചൊരിഞ്ഞും കത്തിക്കരിഞ്ഞും മരിക്കുന്നു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കിടക്കുന്ന കുഞ്ഞുങ്ങള്‍ക്ക് എന്ത് ക്രിസ്തുമസ് പിഞ്ചുകുഞ്ഞുങ്ങളുടെ രക്തം വീണ് ഭൂമി കുതിരുകയാണ്. ലോകം മഹാന്ധകാരത്തില്‍ മുങ്ങുകയാണ്. ലോകമെങ്ങും പലായനങ്ങള്‍ തുടര്‍ക്കഥയാവുന്നു. മരുഭൂമിയും കടലുകളും അതിരുകളും താണ്ടി ഓടുകയാണ് ജനം. കാലിത്തൊഴുത്തില്‍ പിറന്നവന്‍, അഭയാര്‍ഥിക്കുഞ്ഞായി ഈജിപ്തിലേക്ക് പലായനം ചെയ്തവന്‍, പാപികള്‍ക്കും ഭാരം ചുമക്കുന്നവര്‍ക്കുമിടയില്‍ ജീവിച്ചവന്‍, അധികാരങ്ങളെ ചോദ്യം ചെയ്തവന്‍, അവന്റെ പിറവി നല്‍കുന്ന ലളിതസന്ദേശം, ത്തില്‍ കെട്ടിപ്പൊ ധാര്‍ഷ്ട്യക്കിയ മഹാസൗധങ്ങളില്‍ അവന് ഇട മുണ്ടാവില്ല എന്ന ഓര്‍മപ്പെടുത്തലാണ്.

സ്വര്‍ണത്തില്‍ പൊതിഞ്ഞ കാഴ്ച്ചദ്രവ്യങ്ങളില്‍ പ്രസാദിക്കാന്‍ അവനാവുമോ! ആദ്യജാതനെ മാറോടുചേര്‍ത്ത് ജോസ ഫും മറിയവും ഈജിപ്തിലേക്ക് ഓടി ത്തീര്‍ത്ത ദൂരങ്ങള്‍ ഇന്നും ഓടിക്കൊണ്ടി രിക്കുകയാണ് അഗതികള്‍ സ്വന്തമെന്ന് പറയാന്‍ ഒരു ദേശമില്ലാത്ത, മണ്ണില്ലാത്ത, അമ്മമാര്‍ നിറവയറുമായ് യാത്ര തുടരുന്നു. വേലികള്‍ക്കപ്പുറം തോക്കേന്തി നില്‍ക്കുന്ന പട്ടാളം പിറക്കും മുന്നേ കുഞ്ഞുകണ്ണുകളിലെ ചിരി കെടുത്തിക്കളയുന്നു. ദിവ്യ ശിശുവിന്റെ പിറവിക്കായ് ലോകം പുല്‍ക്കൂടൊരുക്കി കാത്തിരിക്കുമ്പോള്‍ ‘ആയിരം ശിശുരോദനങ്ങള്‍’ ഉയരുന്നത് കേള്‍ക്കാന്‍ കാതുകള്‍ തുറക്കുന്നില്ലെങ്കില്‍ ഈ നക്ഷത്രത്തിളക്കങ്ങളൊക്കെയും വ്യര്‍ത്ഥമല്ലേ! അസഹിഷ്ണുതയുടെ ഇരിപ്പിടമായ് മാറുന്ന മനസുകള്‍. പുകയുന്ന അഗ്‌നിപര്‍വതങ്ങള്‍ പേറുന്ന വന്‍കരകളുമായ് ഭ്രമണം തുടരുന്ന ഭൂമി സ്വര്‍ണമിനാ രങ്ങള്‍ വിളങ്ങുന്ന പള്ളിമേടകളില്‍ വെളിപ്പെടാത്ത രഹസ്യം വലിയവരില്‍ നിന്നും മറച്ചുവെച്ച് ശിശു ഹൃദയമുള്ളവര്‍ക്ക് മാത്രം വെളിപ്പെടുത്തിയവനാണ് അവന്‍. കുലങ്ങളും വര്‍ണങ്ങളും ജാതികളും വംശങ്ങളും അപ്രസക്തമാവുന്ന സമത്വസുന്ദര സോഷ്യലിസത്തിന്റെ പിറവിയായിരുന്നു കാലിത്തൊഴുത്തില്‍ സംഭവിച്ചത്.

പുല്‍മെത്തയില്‍ കിടന്ന് ഉണ്ണിയേശു മറിയത്തെ നോക്കി. ആ നോട്ടത്തിന്റെ കാന്തിക കിരണങ്ങള്‍ അപമാനിതരാവുന്ന ഓരോ അമ്മയേയും തേടി ഇന്നും യുഗങ്ങള്‍ താണ്ടി വരുന്നു. ‘ഭൂമിയില്‍ ഏറ്റവും അനുഗ്രഹിക്കപ്പെട്ടവള്‍’ എന്ന് മാലാഖമാര്‍ വാഴ്ത്തിയവള്‍ അപമാനം പേറി ഇടറിനടന്നു. മുപ്പത്തിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം അവളുടെ ഹൃദയത്തിലേക്ക് കടക്കാനിരുന്ന വാള്‍ രാജമന്ദിരങ്ങളില്‍ അന്നേ തുടച്ചുമിനുക്കി വെച്ചത് അവളറി ഞ്ഞില്ല. പാപികളുടെയും ചുങ്കക്കാരുടെയും വേശ്യകളുടെയും കൂട്ടുകാരന് അവള്‍ ജന്മം നല്‍കിയത് തെറ്റ്. വഴിതെറ്റിപ്പോയവരെ തേടി അവന്‍ നടന്നത് മഹാപരാധം. ‘നിയമങ്ങള്‍ മനുഷ്യര്‍ക്ക് വേണ്ടിയാണ്. മനുഷ്യന്‍ നിയമത്തിനു വേണ്ടിയല്ല.’ എന്ന് പറയാന്‍ ഒരു ഗുരുവും അന്നോളം പിറന്നിട്ടില്ലായിരുന്നു. ഓരോ ക്രിസ്തുമസും കുരിശിലേക്കുള്ള യാത്രയുടെ തുടക്കമാണ്.

സത്യം കുരിശില്‍ പിടയുമ്പോള്‍ രക്ഷകന്റെ പിറവിക്കായ് ലോകം വീണ്ടും കാത്തിരിപ്പ് തുടരും. ആ പ്രതീക്ഷയാണല്ലോ ജീവിതമെന്ന മഹാകാവ്യം. മതങ്ങളുടെയോ ഭാഷയുടെയോ പ്രത്യയശാസ്ത്രങ്ങളുടെയോ വേലികള്‍ക്കപ്പുറത്തേക്ക് പീഡിതര്‍ക്ക് മോചനവും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് സ്വാതന്ത്ര്യവും പ്രഘോഷിച്ചുകൊണ്ട് ക്രിസ്തുമസ് പൂത്തിരികള്‍ നാടെങ്ങും കത്തി പ്പടരട്ടെ. പാടാം ‘ഭൂമിയില്‍ സന്മനസുള്ളവര്‍ക്ക് സമാധാനം.’ കേള്‍ക്കാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.

 

Continue Reading

Trending