News
ജപ്പാന് തീരത്ത് ചരക്കുകപ്പല്‍ മണല്‍ത്തിട്ടയില്‍ ഇടിച്ച് രണ്ടായി പിളര്‍ന്നു; എണ്ണ ചോര്‍ന്ന് കടലില്‍ പരന്നു
ജപ്പാന്റെ വടക്കന്‍തീരത്തെ ഹച്ചിനോഹെ തുറമുഖത്ത് തീരത്തെ മണല്‍ത്തിട്ടയിലിടിച്ച് ബുധനാഴ്ചയാണ് അപകടം
ടോക്യോ: ജപ്പാന് തീരത്ത് ചരക്കുകപ്പല്‍ മണല്‍ത്തിട്ടയില്‍ ഇടിച്ച് രണ്ടായി പിളര്‍ന്നു. പനാമയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ക്രിംസണ്‍ പൊളാരിസ് എന്ന ചരക്കുകപ്പലാണ് അപകടത്തില്‍പ്പെട്ടതെന്നും ജീവനക്കാരെ രക്ഷപ്പെടുത്തിയതായും ജപ്പാന് കോസ്റ്റ്ഗാര്‍ഡ് അധികൃതര്‍ അറിയിച്ചു.
ജപ്പാന്റെ വടക്കന്‍തീരത്തെ ഹച്ചിനോഹെ തുറമുഖത്ത് തീരത്തെ മണല്‍ത്തിട്ടയിലിടിച്ച് ബുധനാഴ്ചയാണ് അപകടം. കപ്പലില്‍നിന്നു ചോര്‍ന്ന എണ്ണ, കടലില്‍ 24 കിലോമീറ്റര്‍ ദൂരത്തേക്ക് പരന്നത് മേഖലയില്‍ പാരിസ്ഥിതിക പ്രശ്നമുയര്‍ത്തിയിട്ടുണ്ട്. എണ്ണ ചോരുന്നത് നിയന്ത്രിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.
പിളര്‍ന്നതിനു പിന്നാലെ കപ്പലിന്റെ പിന്‍ഭാഗം മേല്പ്പോട്ട് പൊങ്ങിനില്‍ക്കുന്നതായും ബാക്കിയുള്ളഭാഗം ചെരിഞ്ഞുകിടക്കുന്നതും ആകാശചിത്രങ്ങളില്‍ കാണാം. ചൈന, ഫിലിപ്പീന്‍സ് എന്നിവിടങ്ങളില്‍നിന്നുള്ള 21 ജീവനക്കാരായിരുന്നു കപ്പലിലുണ്ടായിരുന്നത്. ഇവരെ എല്ലാവരെയും രക്ഷപ്പെടുത്തി.
kerala
പോലീസ് അക്കാദമി ക്യാമ്പസിൽ നിന്ന് ചന്ദനമരങ്ങൾ മുറിച്ചുകടത്തി; അന്വേഷണം ആരംഭിച്ചു
30 വർഷത്തിലധികം പ്രായമുള്ള രണ്ട് ചന്ദനമരങ്ങളുടെ കാതലാണ് മോഷണം പോയതെന്നാണ് ലഭ്യമായ വിവരം.
തൃശൂർ: തൃശൂരിലെ പോലീസ് അക്കാദമി ക്യാമ്പസിൽ നിന്ന് ചന്ദനമരങ്ങൾ മുറിച്ചുകടത്തിയതായി പരാതി. സംഭവം നടന്നത് ദിവസങ്ങൾക്ക് ശേഷമാണ് വിവരം പുറത്തുവന്നത്. 30 വർഷത്തിലധികം പ്രായമുള്ള രണ്ട് ചന്ദനമരങ്ങളുടെ കാതലാണ് മോഷണം പോയതെന്നാണ് ലഭ്യമായ വിവരം.
ഇത് സംബന്ധിച്ച് വിയ്യൂർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. അക്കാദമി ക്യാമ്പസിലെ കാടിനോട് ചേർന്ന ഭാഗത്താണ് മോഷണം നടന്നത്. രണ്ട് ദിവസം മുൻപാണ് വിയ്യൂർ പോലീസിന് പരാതി ലഭിച്ചത്. അന്വേഷണം ആരംഭിച്ചതായി എസ്.എച്ച്.ഒ അറിയിച്ചു.
സി.സി.ടി.വി ക്യാമറ നിരീക്ഷണമില്ലാത്ത ഭാഗത്തുനിന്നാണ് ചന്ദനം മോഷ്ടിച്ചത്. രണ്ട് ആഴ്ച മുൻപാണ് മോഷണം നടന്നതെന്നാണു പ്രാഥമിക നിഗമനം. മരക്കട്ടികളുടെ പഴക്കം കണക്കാക്കിയാണ് ഇത്തരമൊരു വിലയിരുത്തൽ. അക്കാദമി എസ്റ്റേറ്റ് ഓഫീസർ വിയ്യൂർ പോലീസിൽ നൽകിയ പരാതിയിൽ, ഡിസംബർ 27നും ജനുവരി 2നും ഇടയിലാണ് മോഷണം നടന്നതെന്നാണ് വ്യക്തമാക്കുന്നത്.
അതേസമയം, മോഷണ വിവരം പുറത്തുവന്നതോടെ കർശന ജാഗ്രതാ നിർദേശവുമായി അക്കാദമി ഭരണകൂടം സർക്കുലർ പുറത്തിറക്കിയിട്ടുണ്ട്.
kerala
ശബരിമല സ്വർണപ്പാളി കേസ്: ഉദ്യോഗസ്ഥർ മനഃപൂർവം വീഴ്ചവരുത്തിയെന്ന് എസ്.ഐ.ടി റിപ്പോർട്ട്
ദേവസ്വം മാന്വൽ ലംഘിച്ചാണ് സ്വർണപ്പാളികൾ ക്ഷേത്രപരിസരത്തിന് പുറത്തേക്ക് കടത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു.
കൊച്ചി: ശബരിമലയിലെ സ്വർണപ്പാളികൾ അറ്റകുറ്റപ്പണിക്ക് കൊടുത്തുവിട്ട നടപടിക്രമങ്ങളിൽ കേസിലെ പ്രതികളായ ഉദ്യോഗസ്ഥർ മനഃപൂർവം വീഴ്ചവരുത്തിയതായി എസ്.ഐ.ടി ഹൈകോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കി. ദേവസ്വം മാന്വൽ ലംഘിച്ചാണ് സ്വർണപ്പാളികൾ ക്ഷേത്രപരിസരത്തിന് പുറത്തേക്ക് കടത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു.
2019ൽ സ്വർണപ്പാളികൾ അറ്റകുറ്റപ്പണിക്കായി ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയതിന് പിന്നാലെ മേൽനോട്ട ചുമതല കെ.എസ്. ബൈജുവിന് നൽകിയിരുന്നെങ്കിലും അതിന് യാതൊരു നടപടിയും ഉണ്ടായില്ല. ദേവസ്വം സ്വർണപ്പണിക്കാരന്റെ സാന്നിധ്യമുണ്ടായിട്ടും ഡി. സുധീഷ്കുമാർ തയ്യാറാക്കിയ മഹസറിൽ ‘ചെമ്പുതകിടുകൾ’ എന്നാണ് രേഖപ്പെടുത്തിയതെന്നും എസ്.ഐ.ടി ചൂണ്ടിക്കാട്ടി.
അറ്റകുറ്റപ്പണിക്ക് കരാർ വെക്കാതിരുന്നതിൽ ദുരൂഹതയുണ്ടെന്നും, മഹസറിൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് പകരം സുഹൃത്തുക്കളാണ് ഒപ്പിട്ടതെന്നും റിപ്പോർട്ടിൽ പറയുന്നു. സ്വർണപ്പാളികൾ തിരിച്ചെത്തിച്ചപ്പോഴും മഹസർ തയ്യാറാക്കുകയോ തൂക്കം പരിശോധിക്കുകയോ ചെയ്തില്ല. സ്വർണം കുറവുണ്ടെന്ന കാര്യം അറിഞ്ഞിട്ടും അന്വേഷണം നടത്താൻ പ്രതികളായ ഉദ്യോഗസ്ഥർ തയ്യാറായില്ലെന്നും ഇത് അവരുടെ പങ്കിന് തെളിവാണെന്നും എസ്.ഐ.ടി വ്യക്തമാക്കി.
ദ്വാരപാലക ശിൽപങ്ങളിൽ 1564.190 ഗ്രാം സ്വർണം പൊതിഞ്ഞിരുന്നതായും, ശ്രീകോവിലിന് ചുറ്റുമുള്ള എട്ട് തൂണുകൾക്കും അരികിലെ ബീഡിങ്ങുകൾക്കുമായി 4302.660 ഗ്രാം സ്വർണം ഉപയോഗിച്ചതായും യു.ബി ഗ്രൂപ്പിന്റെ 1998 ഒക്ടോബർ 15ലെ റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഓരോ പ്ലേറ്റിലും എത്ര സ്വർണമുണ്ടെന്ന കാര്യത്തിൽ വ്യക്തത വരാൻ സാംപിൾ പരിശോധനാഫലം ലഭിക്കേണ്ടതുണ്ടെന്ന് എസ്.ഐ.ടി അറിയിച്ചു.
റിപ്പോർട്ടിന് മറുപടി നൽകാൻ പ്രതികളുടെ അഭിഭാഷകൻ സമയം തേടിയതിനെ തുടർന്ന് ജാമ്യഹരജികൾ ജസ്റ്റിസ് എ. ബദറുദ്ദീൻ വ്യാഴാഴ്ചത്തേക്ക് മാറ്റി. മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറിന്റെ ജാമ്യഹരജിയും അന്ന് പരിഗണിക്കും.
gulf
അബുദാബിയിലെ വാഹനപകടം: കണ്ണീരില്‍ കുതിര്‍ന്ന നിമിഷങ്ങളെ സാക്ഷിയാക്കി നാല് അരുമ സന്താനങ്ങളെ ആറടി മണ്ണ് ഏറ്റുവാങ്ങി
പ്രവാസലോകത്ത് ഇത്തരമൊരു അനുഭവം ഇത് ആദ്യത്തെതാണ്.
-
GULF1 day agoഅബുദാബിയിലെ വാഹനപകടം: നാലാമത്തെ കുട്ടിയും മരണത്തിന് കീഴടങ്ങി
-
kerala1 day agoശബരിമല സ്വര്‍ണക്കൊള്ള ; കെ.പി ശങ്കരദാസിന്റെ ഹരജി സുപ്രിംകോടതി തള്ളി
-
kerala1 day agoവിദ്വേഷ പ്രചാരണം നിയന്ത്രിക്കണം, പ്രതിപക്ഷ വേട്ട അവസാനിപ്പിക്കണം: മുസ്ലിംലീഗ് സംസ്ഥാന പ്രവർത്തക സമിതി
-
News2 days agoവെനസ്വേലയിലെ ഇടക്കാല പ്രസിഡന്റായി ഡെൽസി റോഡ്രിഗസ്; സുപ്രീംകോടതി ഉത്തരവ്
-
kerala2 days agoവെള്ളാപ്പള്ളിക്കെതിരെ നിയമ നടപടി വേണം; സാംസ്കാരിക പ്രവര്ത്തകന്
-
kerala2 days ago‘മൂന്നാം പിണറായി ഭരണത്തെ കുറിച്ച് ഇപ്പോള്‍ ആരും പറയുന്നില്ല; ഇനി പറയാതിരിക്കുകയാണ് നല്ലത്’; കെ സി വേണുഗോപാല്‍
-
kerala1 day agoകരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; ഏഴ് പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി
-
News1 day agoമുസ്തഫിസുര്‍ വിവാദം: ഐപിഎല്‍ സംപ്രേഷണം വിലക്കി ബംഗ്ലാദേശ്
