Connect with us

News

ജപ്പാന്‍ തീരത്ത് ചരക്കുകപ്പല്‍ മണല്‍ത്തിട്ടയില്‍ ഇടിച്ച് രണ്ടായി പിളര്‍ന്നു; എണ്ണ ചോര്‍ന്ന് കടലില്‍ പരന്നു

ജപ്പാന്റെ വടക്കന്‍തീരത്തെ ഹച്ചിനോഹെ തുറമുഖത്ത് തീരത്തെ മണല്‍ത്തിട്ടയിലിടിച്ച് ബുധനാഴ്ചയാണ് അപകടം

Published

on

ടോക്യോ: ജപ്പാന്‍ തീരത്ത് ചരക്കുകപ്പല്‍ മണല്‍ത്തിട്ടയില്‍ ഇടിച്ച് രണ്ടായി പിളര്‍ന്നു. പനാമയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ക്രിംസണ്‍ പൊളാരിസ് എന്ന ചരക്കുകപ്പലാണ് അപകടത്തില്‍പ്പെട്ടതെന്നും ജീവനക്കാരെ രക്ഷപ്പെടുത്തിയതായും ജപ്പാന്‍ കോസ്റ്റ്ഗാര്‍ഡ് അധികൃതര്‍ അറിയിച്ചു.

ജപ്പാന്റെ വടക്കന്‍തീരത്തെ ഹച്ചിനോഹെ തുറമുഖത്ത് തീരത്തെ മണല്‍ത്തിട്ടയിലിടിച്ച് ബുധനാഴ്ചയാണ് അപകടം. കപ്പലില്‍നിന്നു ചോര്‍ന്ന എണ്ണ, കടലില്‍ 24 കിലോമീറ്റര്‍ ദൂരത്തേക്ക് പരന്നത് മേഖലയില്‍ പാരിസ്ഥിതിക പ്രശ്‌നമുയര്‍ത്തിയിട്ടുണ്ട്. എണ്ണ ചോരുന്നത് നിയന്ത്രിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.

പിളര്‍ന്നതിനു പിന്നാലെ കപ്പലിന്റെ പിന്‍ഭാഗം മേല്‍പ്പോട്ട് പൊങ്ങിനില്‍ക്കുന്നതായും ബാക്കിയുള്ളഭാഗം ചെരിഞ്ഞുകിടക്കുന്നതും ആകാശചിത്രങ്ങളില്‍ കാണാം. ചൈന, ഫിലിപ്പീന്‍സ് എന്നിവിടങ്ങളില്‍നിന്നുള്ള 21 ജീവനക്കാരായിരുന്നു കപ്പലിലുണ്ടായിരുന്നത്. ഇവരെ എല്ലാവരെയും രക്ഷപ്പെടുത്തി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പോലീസ് അക്കാദമി ക്യാമ്പസിൽ നിന്ന് ചന്ദനമരങ്ങൾ മുറിച്ചുകടത്തി; അന്വേഷണം ആരംഭിച്ചു

30 വർഷത്തിലധികം പ്രായമുള്ള രണ്ട് ചന്ദനമരങ്ങളുടെ കാതലാണ് മോഷണം പോയതെന്നാണ് ലഭ്യമായ വിവരം.

Published

on

തൃശൂർ: തൃശൂരിലെ പോലീസ് അക്കാദമി ക്യാമ്പസിൽ നിന്ന് ചന്ദനമരങ്ങൾ മുറിച്ചുകടത്തിയതായി പരാതി. സംഭവം നടന്നത് ദിവസങ്ങൾക്ക് ശേഷമാണ് വിവരം പുറത്തുവന്നത്. 30 വർഷത്തിലധികം പ്രായമുള്ള രണ്ട് ചന്ദനമരങ്ങളുടെ കാതലാണ് മോഷണം പോയതെന്നാണ് ലഭ്യമായ വിവരം.

ഇത് സംബന്ധിച്ച് വിയ്യൂർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. അക്കാദമി ക്യാമ്പസിലെ കാടിനോട് ചേർന്ന ഭാഗത്താണ് മോഷണം നടന്നത്. രണ്ട് ദിവസം മുൻപാണ് വിയ്യൂർ പോലീസിന് പരാതി ലഭിച്ചത്. അന്വേഷണം ആരംഭിച്ചതായി എസ്.എച്ച്.ഒ അറിയിച്ചു.

സി.സി.ടി.വി ക്യാമറ നിരീക്ഷണമില്ലാത്ത ഭാഗത്തുനിന്നാണ് ചന്ദനം മോഷ്ടിച്ചത്. രണ്ട് ആഴ്ച മുൻപാണ് മോഷണം നടന്നതെന്നാണു പ്രാഥമിക നിഗമനം. മരക്കട്ടികളുടെ പഴക്കം കണക്കാക്കിയാണ് ഇത്തരമൊരു വിലയിരുത്തൽ. അക്കാദമി എസ്റ്റേറ്റ് ഓഫീസർ വിയ്യൂർ പോലീസിൽ നൽകിയ പരാതിയിൽ, ഡിസംബർ 27നും ജനുവരി 2നും ഇടയിലാണ് മോഷണം നടന്നതെന്നാണ് വ്യക്തമാക്കുന്നത്.

അതേസമയം, മോഷണ വിവരം പുറത്തുവന്നതോടെ കർശന ജാഗ്രതാ നിർദേശവുമായി അക്കാദമി ഭരണകൂടം സർക്കുലർ പുറത്തിറക്കിയിട്ടുണ്ട്.

Continue Reading

kerala

ശബരിമല സ്വർണപ്പാളി കേസ്: ഉദ്യോഗസ്ഥർ മനഃപൂർവം വീഴ്ചവരുത്തിയെന്ന് എസ്‌.ഐ.ടി റിപ്പോർട്ട്

ദേവസ്വം മാന്വൽ ലംഘിച്ചാണ് സ്വർണപ്പാളികൾ ക്ഷേത്രപരിസരത്തിന് പുറത്തേക്ക് കടത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു.

Published

on

കൊച്ചി: ശബരിമലയിലെ സ്വർണപ്പാളികൾ അറ്റകുറ്റപ്പണിക്ക് കൊടുത്തുവിട്ട നടപടിക്രമങ്ങളിൽ കേസിലെ പ്രതികളായ ഉദ്യോഗസ്ഥർ മനഃപൂർവം വീഴ്ചവരുത്തിയതായി എസ്‌.ഐ.ടി ഹൈകോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കി. ദേവസ്വം മാന്വൽ ലംഘിച്ചാണ് സ്വർണപ്പാളികൾ ക്ഷേത്രപരിസരത്തിന് പുറത്തേക്ക് കടത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു.

2019ൽ സ്വർണപ്പാളികൾ അറ്റകുറ്റപ്പണിക്കായി ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയതിന് പിന്നാലെ മേൽനോട്ട ചുമതല കെ.എസ്. ബൈജുവിന് നൽകിയിരുന്നെങ്കിലും അതിന് യാതൊരു നടപടിയും ഉണ്ടായില്ല. ദേവസ്വം സ്വർണപ്പണിക്കാരന്റെ സാന്നിധ്യമുണ്ടായിട്ടും ഡി. സുധീഷ്‌കുമാർ തയ്യാറാക്കിയ മഹസറിൽ ‘ചെമ്പുതകിടുകൾ’ എന്നാണ് രേഖപ്പെടുത്തിയതെന്നും എസ്‌.ഐ.ടി ചൂണ്ടിക്കാട്ടി.

അറ്റകുറ്റപ്പണിക്ക് കരാർ വെക്കാതിരുന്നതിൽ ദുരൂഹതയുണ്ടെന്നും, മഹസറിൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് പകരം സുഹൃത്തുക്കളാണ് ഒപ്പിട്ടതെന്നും റിപ്പോർട്ടിൽ പറയുന്നു. സ്വർണപ്പാളികൾ തിരിച്ചെത്തിച്ചപ്പോഴും മഹസർ തയ്യാറാക്കുകയോ തൂക്കം പരിശോധിക്കുകയോ ചെയ്തില്ല. സ്വർണം കുറവുണ്ടെന്ന കാര്യം അറിഞ്ഞിട്ടും അന്വേഷണം നടത്താൻ പ്രതികളായ ഉദ്യോഗസ്ഥർ തയ്യാറായില്ലെന്നും ഇത് അവരുടെ പങ്കിന് തെളിവാണെന്നും എസ്‌.ഐ.ടി വ്യക്തമാക്കി.

ദ്വാരപാലക ശിൽപങ്ങളിൽ 1564.190 ഗ്രാം സ്വർണം പൊതിഞ്ഞിരുന്നതായും, ശ്രീകോവിലിന് ചുറ്റുമുള്ള എട്ട് തൂണുകൾക്കും അരികിലെ ബീഡിങ്ങുകൾക്കുമായി 4302.660 ഗ്രാം സ്വർണം ഉപയോഗിച്ചതായും യു.ബി ഗ്രൂപ്പിന്റെ 1998 ഒക്ടോബർ 15ലെ റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഓരോ പ്ലേറ്റിലും എത്ര സ്വർണമുണ്ടെന്ന കാര്യത്തിൽ വ്യക്തത വരാൻ സാംപിൾ പരിശോധനാഫലം ലഭിക്കേണ്ടതുണ്ടെന്ന് എസ്‌.ഐ.ടി അറിയിച്ചു.

റിപ്പോർട്ടിന് മറുപടി നൽകാൻ പ്രതികളുടെ അഭിഭാഷകൻ സമയം തേടിയതിനെ തുടർന്ന് ജാമ്യഹരജികൾ ജസ്റ്റിസ് എ. ബദറുദ്ദീൻ വ്യാഴാഴ്ചത്തേക്ക് മാറ്റി. മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറിന്റെ ജാമ്യഹരജിയും അന്ന് പരിഗണിക്കും.

Continue Reading

gulf

അബുദാബിയിലെ വാഹനപകടം:  കണ്ണീരില്‍ കുതിര്‍ന്ന നിമിഷങ്ങളെ സാക്ഷിയാക്കി  നാല് അരുമ സന്താനങ്ങളെ ആറടി മണ്ണ് ഏറ്റുവാങ്ങി

പ്രവാസലോകത്ത് ഇത്തരമൊരു അനുഭവം ഇത് ആദ്യത്തെതാണ്.

Published

on

റസാഖ് ഒരുമനയൂര്‍
ദുബൈ: ആര്‍ക്കും ആരെയും സമാധാനിപ്പിക്കുവാനോ മനസ്സിനെ സ്വയം നിയന്ത്രിക്കുവാനോ കഴിയാത്തവിധം ദു:ഖം അണപൊട്ടിയൊഴുകിയ അന്തരീക്ഷത്തില്‍ നാല് അരുമ സന്താനങ്ങളുടെ ഭൗതിക ശരീരം ആറടി മണ്ണ് ഏറ്റുവാങ്ങി. കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ അബുദാബിയിലുണ്ടായ വാഹനപകടത്തില്‍ മരണപ്പെട്ട നാല് കുരുന്നുമക്കളുടെ മയ്യിത്താണ് ഇന്നലെ ചൊവ്വാഴ്ച വൈകീട്ട് നാലുമണിയോടെ ദുബൈ സോനാപൂര്‍ ഖബര്‍സ്ഥാനില്‍ മറവ് ചെയ്തത്.
സോനാപൂര്‍ ഖബര്‍സ്ഥാനിലേക്ക് ഒഴുകിയെത്തിയവരുടെ കണ്ണില്‍നിന്നും ഒഴുകിയ കണ്ണൂനീര്‍ തുല്യതയില്ലാത്ത സങ്കടക്കടലായിമാറി. പ്രവാസലോകത്ത് ഇത്തരമൊരു അനുഭവം ഇത് ആദ്യത്തെതാണ്.
കിഴിശ്ശേരി സ്വദേശി അബ്ദുല്‍ലത്തീഫ്-റുക്‌സാന ദമ്പതികളുടെ മക്കളായ അഷാസ് (14) അമ്മാര്‍ (12) അയാഷ്(5) അസം (7) എന്നിവരെയാണ് സോനാപൂരില്‍ ഖബറടക്കിയത്. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റു ചികിത്സയിലായിരുന്ന അസം തിങ്കളാഴ്ചയാണ് മരണപ്പെട്ടത്.
ശനിയാഴ്ച രാത്രി അബുദാബിയുടെ പടിഞ്ഞാറന്‍ പ്രവിശ്യയില്‍  ലിവ ഫെസ്റ്റിന് പോയി മടങ്ങുമ്പോള്‍ ഷഹാമക്കു സമീപമാണ് അപകടം സംഭവിച്ചത്. ഇവര്‍ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. മൂന്നുമക്കള്‍ അപകടസ്ഥലത്തുവെച്ചും അസം തിങ്കളാഴ്ച ആശുപത്രിയില്‍വച്ചുമാ ണ് മരപ്പെട്ടത്. ഇവരോടൊപ്പം സഞ്ചരിച്ചിരുന്ന വീട്ടുജോലിക്കാരിയായ മലപ്പുറം ജില്ലയിലെ ചമ്രവട്ടം സ്വദേശി ബുഷറയു ടെ മയ്യിത്ത് കഴിഞ്ഞദിവസം നാട്ടിലെത്തിച്ചു മറവ് ചെയ്തിരുന്നു. അബുദാബി ഷഖ്ബൂത്ത് ആശുപത്രിയില്‍നിന്നും തുടര്‍ന്ന് ബനിയാസ് മോര്‍ച്ചറിയില്‍നിന്നും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാണ് കുട്ടികളുടെ മൃതദേഹങ്ങള്‍ ദുബൈ യിലെത്തിച്ചത്.
നൊന്തുപെറ്റ നാലുമക്കള്‍ എന്നെന്നേക്കുമായി പിരിഞ്ഞ കാര്യം ഉമ്മ റുക്‌സാനയെ അറിയിച്ചിരുന്നില്ല. ഇന്നലെ  ഖബറടക്കുന്നതിനു അല്‍പ്പം മുമ്പാണ് റുക്‌സാനയെ ചലനമറ്റ നാലുമക്കളുടെ അടുത്തേക്ക് ആംബുലന്‍സില്‍ കൊണ്ടുവന്നത്. പെട്ടെന്ന് ആഘാതം ഉണ്ടായേക്കാനുള്ള സാധ്യത കണക്കിലെടുത്ത് ഡോക്ടര്‍മാരുടെ സാന്നിധ്യത്തിലാണ്  റുക്‌സാനയെ തന്റെ അരുമസന്താനങ്ങളുടെ ചലനമറ്റ ശരീരം കാണാനെത്തിച്ചത്. ഈ സമയം മറ്റാരെയും അവിടെ അനുവദിച്ചിരുന്നില്ല.
 റുക്‌സാനയുടെ മാതാവ് ഷാഹിദയും അവധിക്ക് നാട്ടിലായിരുന്ന സഹോദരങ്ങള്‍ മുഹമ്മദ്, ഫാസില്‍ എന്നിവരും സഹോദരിയും കഴിഞ്ഞദിവസം നാട്ടില്‍നിന്നെത്തിയിട്ടുണ്ട്. സ്‌പെയിനിലായിരുന്ന സഹോദരന്‍ ഫാറൂഖും എത്തിയിട്ടുണ്ട്. കൊണ്ടോട്ടി കിഴിശ്ശേരി സ്വദേശി അബ്ദുല്‍ ലത്തീഫ് ദുബൈയില്‍ ബിസ്‌നസ്സ് നടത്തിവരികയാണ്. റുക്‌സാന വടകര ഒഞ്ചിയം കുന്നുമ്മക്കര സ്വദേശിയാണ്.
Continue Reading

Trending