പനാജി: ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറ വിവാഹിതനായി. മോഡലും ടെലവിഷന്‍ അവതാരകയുമായ സഞ്ജന ഗണേഷാണ് വധു. ഗോവയിലെ ഒരു സ്വകാര്യ ഹോട്ടലില്‍ വെച്ചായിരുന്നു വിവാഹം. ട്വിറ്റര്‍ അക്കൗണ്ടിലൂടെ ബുംറ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. വിവാഹ ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. സഹതാരങ്ങളും ആരാധകരും ഉള്‍പ്പെടെ നിരവധി പേര്‍ അദ്ദേഹത്തിന് ആശംസകള്‍ അറിയിച്ചു.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അടുത്ത സുഹൃത്തുക്കളം ബന്ധുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. കൊറോണ മാനദണ്ഡങ്ങളെല്ലാം പാലിച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നതും.

2014 ലെ മിസ് ഇന്ത്യ ഫൈനലിസ്റ്റാണ് സഞ്ജന. ഐപിഎല്ലില്‍ സ്റ്റാര്‍ സ്പോര്‍ട്സിലെയും പ്രീമിയര്‍ ബാഡ്മിന്റണ്‍ ലീഗിലെയും അവതാരക കൂടിയായിരുന്നു സഞ്ജന. റിയാലിറ്റി ടിവി ഷോ ആയ എം ടിവി സ്പ്ലിറ്റ് വില്ല-7 ല്‍ മത്സരാര്‍ത്ഥിയായും സഞ്ജന എത്തിയിട്ടുണ്ട്.