Connect with us

Culture

താന്‍ കാരണമാണ് 1996-ലെ തിരഞ്ഞെടുപ്പില്‍ ജയലളിത പരാജയപ്പെട്ടതെന്ന് രജനികാന്ത്

Published

on

ചെന്നൈ: ജയലളിതയുടെ തിരഞ്ഞെടുപ്പ് സംബന്ധിച്ച വിവാദ അനുഭവം തുറന്നുപറഞ്ഞ് സൂപ്പര്‍സ്റ്റാര്‍ രജനികാന്ത്. 1996ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജെ ജയലളിത തോല്‍ക്കാന്‍ കാരണം താനാണെന്ന് രജനീകാന്ത് പറഞ്ഞു. ദക്ഷിണേന്ത്യന്‍ കലാകാരന്മാരുടെ കൂട്ടമായ നടികര്‍ സംഘം സംഘടിപ്പിച്ച ജയലളിതയുടെ അനുശോചന യോഗത്തിലാണ് രജനീകാന്തിന്റെ തുറന്നു പറച്ചില്‍.

1996-ലെ ജയലളിതയുടെ തോല്‍വിക്ക് കാരണമായത് തന്റെ പരാമര്‍ശങ്ങളാണെന്ന് രജനികാന്ത് പറഞ്ഞു. ക്യാംപെയിനിനിടയില്‍ താന്‍ നടത്തിയ പരാമര്‍ശങ്ങള്‍ അമ്മയുടെയും എഐഎഡിഎംകെയും തോല്‍വിക്ക് പ്രധാനപ്പെട്ട ഒരു കാരണമായിട്ടുണ്ട്. ജയലളിത അധികാരത്തില്‍ തിരിച്ചെത്തിയാല്‍ ദൈവത്തിന് പോലും തമിഴ്‌നാടിനെ രക്ഷിക്കാന്‍ കഴിയില്ല എന്നായിരുന്നു അന്ന് ക്യാംപെയിനിനിടെ രജനീകാന്ത് പറഞ്ഞത്. ഇതായിരുന്നു പിന്നീട് തോല്‍വിയിലേക്ക് നയിച്ച കാരണങ്ങളിലൊന്നായത്.

ജയലളിതയുമായുള്ള പ്രശ്‌നങ്ങള്‍ നിലനില്‍ക്കുമ്പോഴും തന്റെ മകളുടെ വിവാഹത്തിന് അവര്‍ പങ്കെടുത്തിരുന്നു. കാണാന്‍ അനുവാദം ലഭിച്ചുവെങ്കിലും വിവാഹത്തിനെത്തിയത് തന്നെ ആശ്ചര്യപ്പെടുത്തിയെന്നും രജനീകാന്ത് പറഞ്ഞു. പാര്‍ട്ടി പരിപാടികളോ മറ്റ് ചടങ്ങുകളോ ഉണ്ടെങ്കിലും താങ്കളുടെ മകളുടെ വിവാഹത്തിന് എത്തുമെന്നാണ് അന്ന് ജയലളിത പറഞ്ഞത്. പിന്നീട് വിവാഹത്തിന് എത്തിയപ്പോഴാണ് അവര്‍ എത്രമാത്രം നല്ല സ്ത്രീയാണെന്ന് താന്‍ തിരിച്ചറിഞ്ഞതെന്നും രജനീകാന്ത് കൂട്ടിച്ചേര്‍ത്തു. ജയലളിത ഒരു വജ്രമായിരുന്നു. പുരുഷമേധാവിത്വസമൂഹത്തിന്റെ സമ്മര്‍ദ്ദത്തിനിടയിലും തിളങ്ങി നിന്ന വജ്രം. എംജിആറിന്റെ കല്‌ലറയ്ക്കരികെ വിശ്രമം കൊള്ളുന്ന കോഹിനൂര്‍ വജ്രമാണ് ജയലളിതയെന്നും രജനീകാന്ത് പറഞ്ഞു.

news

ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച; തിരുവാഭരണം മോഷണം പോയി

ഭണ്ഡാരത്തിലെ കാശും കൊണ്ട് പോയി.

Published

on

കാസര്‍കോട്: നീലേശ്വരം പാലായി അയ്യങ്കുന്നത്ത് ഭഗവതി ക്ഷേത്രത്തില്‍ മോഷണം. വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന തിരുവാഭരണവും ഭണ്ഡാരവും കവര്‍ച്ച ചെയ്തു. നീലേശ്വരം പാലായി അയ്യങ്കുന്നത്ത് ഭഗവതി ക്ഷേത്രത്തില്‍ നടന്ന കവര്‍ച്ച പുറത്തറിയുന്നത് ശനിയാഴ്ച രാവിലെ. ഭണ്ഡാരത്തിലെ കാശും കൊണ്ട് പോയി.

ശ്രീകോവിലിന്റെ വാതില്‍ കുത്തിത്തുറന്നാണ് മോഷ്ടാക്കള്‍ അകത്ത് പ്രവേശിച്ചത്. ക്ഷേത്രത്തില്‍ പതിവ് പൂജകള്‍ക്കായി എത്തിയ ആചാര സ്ഥാനക്കാരനാണ് വാതില്‍ തകര്‍ന്ന നിലയിലും ഭണ്ഡാരപ്പെട്ടി തുറന്ന നിലയും കണ്ടത്. നീലേശ്വരം പൊലീസ് സംഘമെത്തി തെളിവുകള്‍ ശേഖരിച്ചു. പരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചാണ് അന്വേഷണം. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി.

Continue Reading

news

കടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനം വകുപ്പ് ജീവനക്കാരന്‍ കൊല്ലപ്പെട്ടു

സെന്‍സസിനിടെ കാട്ടാന ആക്രമിക്കാനെത്തിയതോടെ കാളിമുത്തുവും കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥനും…

Published

on

പാലക്കാട്: കടുവ സെന്‍സസിനിടെ കാട്ടാന ആക്രമണത്തില്‍ വനം വകുപ്പ് ജീവനക്കാരന്‍ കൊല്ലപ്പെട്ടു. പുതൂര്‍ ഫോറസ്റ്റ് ഓഫീസിലെ ബീറ്റ് അസിസ്റ്റന്റ് കാളിമുത്തുവാണ് മരിച്ചത്. പാലക്കാട് അട്ടപ്പാടി പുതൂരിലാണ് സംഭവം.

ഇന്നലെ രാവിലെ 2 സഹപ്രവര്‍ത്തകരോടൊപ്പം മുള്ളി വനത്തില്‍ ബ്ലോക്ക് 12ലെ കടുവ കണക്കെടുപ്പിനു പോയതായിരുന്നു. സെന്‍സസിനിടെ കാട്ടാന ആക്രമിക്കാനെത്തിയതോടെ കാളിമുത്തുവും കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥനും ഓടി മാറിയിരുന്നു. എന്നാല്‍ പിന്നീട് കാളിമുത്തുവിനെ കണ്ടെത്താനായില്ല. കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചതിനെ തുടര്‍ന്ന് ആര്‍ആര്‍ടി നടത്തിയ തിരച്ചിലില്‍ പിന്നീട് കാളിമുത്തുവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

Continue Reading

international

ടേക്ക് ഓഫിന് തയ്യാറെടുത്ത എയര്‍ ബസ് വിമാനത്തില്‍ അഗ്‌നിബാധ

ലഗേജ് ഹാന്‍ഡിലിംഗ് മേഖലയില്‍ നിന്നാണ് തീ പടര്‍ന്നത്..

Published

on

സാവോ പോളോ: ബ്രസീലിലെ സാവോ പോളോയിലെ വിമാനത്താവളത്തില്‍ ടെക് ഓഫിനൊരുങ്ങിയ എയര്‍ ബസ് വിമാനത്തില്‍ അഗ്‌നിബാധ. യാത്രക്കാര്‍ ബോര്‍ഡ് ചെയ്ത വിമാനത്തിലേക്ക് ലഗേജുകള്‍ വയ്ക്കുന്നതിനിടെയാണ് അഗ്‌നിബാധയുണ്ടായത്. ലതാം എയര്‍ലൈന്റെ വിമാനത്തിലാണ് തീ പടര്‍ന്നത്. 169 യാത്രക്കാരാണ് സംഭവ സമയത്ത് വിമാനത്തിനുള്ളിലുണ്ടായിരുന്നത്. എന്നാല്‍ വിമാനത്താവളത്തിലുണ്ടായിരുന്ന ജീവനക്കാരുടെ തക്ക സമയത്തെ ഇടപെടലില്‍ വന്‍ ദുരന്തം തലനാരിഴയ്ക്ക് ഒഴിവായി.

ലഗേജ് ഹാന്‍ഡിലിംഗ് മേഖലയില്‍ നിന്നാണ് തീ പടര്‍ന്നത്. സാവോ പോളോയില്‍ നിന്ന് പോര്‍ട്ടോ അലെഗ്രേയിലേക്ക് പുറപ്പെട്ട എല്‍എ 3418 എന്ന വിമാനത്തിലാണ് അഗ്‌നിബാധയുണ്ടായത്. പുകയും അഗ്‌നിബാധയും ഉണ്ടാകുമ്പോഴുണ്ടാവുന്ന അലാറാം മുഴങ്ങുന്നതിനിടെ യാത്രക്കാര്‍ വിമാനത്തില്‍ നിന്ന് ഇറങ്ങിയോടുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. എയര്‍ബസ് എ320 വിമാനത്തിലാണ് അഗ്‌നിബാധയുണ്ടായത്. അപകടത്തെ നിയന്ത്രിക്കാന്‍ സാധിച്ചുവെന്നും വിജയകരമായി രക്ഷാപ്രവര്‍ത്തനം നടത്താന്‍ സാധിച്ചുവെന്നുമാണ് വിമാന കമ്പനി സംഭവത്തില്‍ വിശദമാക്കുന്നത്.

Continue Reading

Trending