കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായ സംഭവത്തില്‍ പ്രതികരണവുമായി നടന്‍ ജയറാം രംഗത്ത്. ദിലീപില്‍ നിന്ന് ഇത്തരത്തിലുള്ള പ്രവൃത്തി പ്രതീക്ഷിച്ചില്ലെന്ന് ജയറാം പറഞ്ഞു.

ദിലീപില്‍ നിന്ന് ഇത് പ്രതീക്ഷിച്ചില്ല. 33 വര്‍ഷം മുമ്പ് കലാഭവന്റെ മുന്നില്‍ നിന്ന് തുടങ്ങിയതാണ് ബന്ധം. തനിക്ക് കടുത്ത വിഷമമുണ്ട്. ആരേക്കാളും അടുപ്പം തനിക്ക് ദിലീപുമായി ഉണ്ടായിരുന്നുവെന്നും അമ്മയില്‍ നേതൃമാറ്റം വേണമോയെന്ന് എക്‌സിക്യൂട്ടീവ് തീരുമാനിക്കുമെന്നും ജയറാം പറഞ്ഞു. നേരത്തെ ദിലീപ് സംശയമുനയില്‍ നില്‍ക്കുമ്പോള്‍ താരങ്ങളാരും പ്രതികരിച്ചിരുന്നില്ല. താരസംഘടനയായ അമ്മയും മൗനം പാലിച്ചതോടെ സിനിമാമേഖലയ്ക്കുനേരെ പൊതുവികാരം ഉയര്‍ന്നു. പിന്നീട് അറസ്റ്റ് നടന്നശേഷമാണ് താരങ്ങള്‍ പ്രതികരണങ്ങളുമായെത്തുന്നത്. കഴിഞ്ഞ ദിവസം നടന്‍ പൃഥ്വിരാജും രമ്യാ നമ്പീശനും, ആസിഫ് അലിയും, നവ്യനായരും ദിലീപിനെതിരെ വിമര്‍ശനവുമായെത്തിയിരുന്നു. അടിയന്തിര യോഗം ചേര്‍ന്ന് അമ്മയും ദിലീപിനെ പുറത്താക്കിയെന്ന് അറിയിച്ചു.