Connect with us

More

‘പെയിന്റിങ്ങും പൂച്ചെടി വച്ചു പിടിപ്പിക്കലുമാണ് ഈ സര്‍ക്കാരിന്റെ കാലത്ത് കാര്യമായി നടന്നത്’; അഡ്വ ജയശങ്കര്‍

Published

on

കൊച്ചി മെട്രോയുടെ പണി തുടങ്ങിയതും 80-85% പൂര്‍ത്തീകരിച്ചതും ഉമ്മന്‍ചാണ്ടിയുടെ ഭരണത്തിലാണെന്ന് അഡ്വ ജയശങ്കര്‍. അത് കൊച്ചിയിലെ കൊച്ചു കുട്ടികള്‍ക്കു വരെ അറിയാം. പെയിന്റിങ്ങും പൂച്ചെടി വച്ചു പിടിപ്പിക്കലുമാണ് ഈ സര്‍ക്കാരിന്റെ കാലത്ത് കാര്യമായി നടന്നതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. കൊച്ചി മെട്രോയുടെ ഉദ്ഘാടനവേദിയില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ഇടമില്ലാത്ത സാഹചര്യത്തിലാണ് ജയശങ്കറിന്റെ പ്രതികരണം. നാളെ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് കൊച്ചി മെട്രോ ഉദ്ഘാടനം ചെയ്യുന്നത്.

19366158_1203658003097257_274537745702547840_n

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തിന് ഉമ്മന്‍ ചാണ്ടിക്കു ക്ഷണമില്ല. കാരണം, അദ്ദേഹമിപ്പോള്‍ അധികാര സ്ഥാനത്തല്ല, പ്രതിപക്ഷ നേതാവുമല്ല.
രമേശ് ചെന്നിത്തലയ്ക്കു വേദിയില്‍ ഇടംകൊടുത്ത സംഘാടകര്‍ ഉമ്മച്ചനെ സര്‍വാണി സദ്യക്കു കൂടി ക്ഷണിച്ചില്ല.
കൊച്ചി മെട്രോയുടെ ആലോചന തുടങ്ങിയത് ഇകെ നായനാരാണ്, പ്ലാന്‍ വരപ്പിച്ചത് വിഎസ്സാണ് എന്നൊക്കെ ഇപ്പോള്‍ ന്യായീകരണ തൊഴിലാളികള്‍ പറയുന്നു. നരേന്ദ്ര മോദിയുടെ കേമത്തം കൊണ്ടാണ് മെട്രോ യാഥാര്‍ത്ഥ്യമായതെന്ന് ബിജെപിക്കാര്‍ ഫ്‌ലെക്‌സ് വച്ചിട്ടുമുണ്ട്.
കൊച്ചി മെട്രോയുടെ പണി തുടങ്ങിയതും 80-85% പൂര്‍ത്തീകരിച്ചതും ഉമ്മന്‍ ഭരണത്തിലാണ്. അത് കൊച്ചിയിലെ കൊച്ചു കുട്ടികള്‍ക്കു വരെ അറിയാം. പെയിന്റിങ്ങും പൂച്ചെടി വച്ചു പിടിപ്പിക്കലുമാണ് ഈ സര്‍ക്കാരിന്റെ കാലത്ത് കാര്യമായി നടന്നത്.
ഉമ്മന്‍ ചാണ്ടിയെ ക്ഷണിച്ചില്ലെന്നു കരുതി ചടങ്ങ് അലങ്കോലമാക്കാന്‍ കോണ്‍ഗ്രസ് ഉദ്ദേശിക്കുന്നില്ല. ചെന്നിത്തലയെ കൂടാതെ മേയര്‍ സൗമിനി ജെയിനും വേദിയില്‍ ഉണ്ടാകും.
ജൂണ്‍20ന് കുഞ്ഞൂഞ്ഞും കൂട്ടരും ആലുവായില്‍ നിന്നു പാലാരിവട്ടം വരെ മെട്രോയില്‍ ടിക്കറ്റ് എടുത്തു യാത്ര ചെയ്യാനാണ് തീരുമാനം. കെപിസിസി പ്രസിഡന്റ് എംഎം ഹസ്സനും മുന്‍ ഗതാഗത മന്ത്രി ആര്യാടന്‍ മുഹമ്മദും ഒപ്പമുണ്ടാകും.
ടിക്കറ്റ് എടുത്തു ജനകീയ യാത്ര നടത്താനുളള തീരുമാനം വിപ്ലവകരമാണ്. കോണ്‍ഗ്രസിന്റെ പ്രതിഷേധം നടക്കും, മെട്രോയ്ക്ക് വരുമാനവുമാകും.

ജനകീയ യാത്രയ്ക്ക് അഭിവാദ്യങ്ങള്‍, ആശംസകള്‍!

kerala

സീതി ഹാജിയുടെ നിയമസഭാ പ്രസംഗങ്ങൾ പ്രകാശനം ചെയ്തു

സീതി ഹാജി സമൂഹത്തിൽ ഐക്യത്തിന്റെ പാലം പണിത വ്യക്തിത്വം: രാഹുൽ ഗാന്ധി

Published

on

കോഴിക്കോട്: ലോകത്ത് എല്ലായിടത്തും പാലങ്ങൾ തകർക്കപ്പെടുന്ന കാലത്ത് സീതി ഹാജി സമൂഹത്തിൽ ഐക്യത്തിന്റെയും സ്‌നേഹത്തിന്റെ പാലം പണിത വ്യക്തിത്വമായിരുന്നു എന്ന് കോൺഗ്രസ് നേതാവും എം.പിയുമായ രാഹുൽ ഗാന്ധി പറഞ്ഞു. സീതി ഹാജിയുടെ നിയമസഭാ പ്രസംഗങ്ങൾ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നമുക്ക് പാലങ്ങൾ കെട്ടുന്ന വ്യക്തികളെയാണ് ആവശ്യം. സീതി ഹാജിയിൽനിന്ന് ഒട്ടേറെ കാര്യങ്ങൾ പഠിക്കാനുണ്ട്. ഒരു നേതാവിന്റെ ഏറ്റവും വലിയ സവിശേഷത വിനയമാണ്. വിനയാന്വിതനാകാൻ കഴിയില്ലെങ്കിൽ അയാളൊരു നേതാവല്ല. സീതി ഹാജിക്ക് സൗമ്യതയുടെ ഗുണമുണ്ടായിരുന്നു. – രാഹുൽ ഗാന്ധി പറഞ്ഞു.

ഒരു നേതാവ് എന്താണെന്ന് അറിയണമെങ്കിൽ അവരുടെ മക്കളെ നോക്കിയാൽ മതി. ബഷീറിനെ ആദ്യമായി കണ്ടപ്പോൾ തന്നെ ചലനാത്മക വ്യക്തിത്വമുള്ള ആളാണെന്ന് തിരിച്ചറിഞ്ഞു. അദ്ദേഹം പിതാവ് സീതി ഹാജിയുടെ പൂർണമായ പ്രതിരൂപമാണ്. അദ്ദേഹത്തിന്റെ പിതാവിനെ കാണാൻ എനിക്ക് കഴിഞ്ഞില്ലെങ്കിലും അദ്ദേഹത്തിലേക്ക് നോക്കിയാൽ എനിക്കതിന് സാധിക്കും. ഈ പുസ്തകം പ്രകാശനം ചെയ്യാൻ സാധിച്ചത് ഭാഗ്യമായി ഞാൻ കരുതുന്നു. ലളിതമായി ജീവിച്ച് സമൂഹത്തിനും സമുദായത്തിനും വേണ്ടി സേവനം അർപ്പിച്ച നേതാവായിരുന്നു സീതി ഹാജി.- രാഹുൽ പറഞ്ഞു. സ്വന്തം കുടുംബത്തിലേക്കുള്ള വരവ് പോലെയാണ് കേരളത്തിലേക്കുള്ള ഓരോ വരവും അനുഭവപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോഴിക്കോട് റാവിസ് കടവ് റിസോർട്ടിൽ നടന്ന പ്രകാശന ചടങ്ങിൽ മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. പുസ്തകത്തിന്റെ ആദ്യ കോപ്പി ഏറ്റുവാങ്ങി മുസ്‌ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി സംസാരിച്ചു. പി.കെ ബഷീർ എം.എൽ.എ സ്വാഗതം പറഞ്ഞു. മനോരമ ബുക്‌സ് എഡിറ്റർ ഇൻ ചാർജ്ജ് തോമസ് ഡൊമനിക് ആമുഖ പ്രഭാഷണം നടത്തി. നിഷ പുരുഷോത്തമൻ പുസ്തകം പരിചയപ്പെടുത്തി. കെ.സി വേണുഗോപാൽ എം.പി, ഇ.പി ജയരാജൻ, കെ. മുരളീധരൻ എ.പി എന്നിവർ പ്രസംഗിച്ചു. ഒമാൻ ചേംബർ ഓഫ് കൊമേഴ്‌സ് ആന്റ് ഇൻഡസ്ട്രീസ് അംഗം അബ്ദുൽ ലത്തീഫ് ഉപ്പള സീതി ഹാജി കുടുംബത്തിന്റെ ഉപഹാരം രാഹുൽ ഗാന്ധിക്ക് സമർപ്പിച്ചു. പുസ്തകം തയ്യാറാക്കിയ നിഷ പുരുഷോത്തമനും ആനന്ദ് ഗംഗനുമുള്ള ഉപഹാരങ്ങൾ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ സമ്മാനിച്ചു. രാഹുൽ ഗാന്ധിയുടെ പ്രസംഗം ഡോ. എം.പി അബ്ദുസ്സമദ് സമദാനി പരിഭാഷപ്പെടുത്തി. ഇ.ടി മുഹമ്മദ് ബഷീർ എം.പി, എം.കെ രാഘവൻ എം.പി, പി.എം.എ സലാം, കെ.പി.എ മജീദ് എം.എൽ.എ, അഡ്വ. ഹാരിസ് ബീരാൻ, പി.കെ അബ്ദുൽ കരീം, പി.കെ ഷംസുദ്ദീൻ തുടങ്ങിയവർ സംബന്ധിച്ചു.

Continue Reading

kerala

ശിഹാബ് തങ്ങൾ കർമ്മ ശ്രേഷ്ഠ പുരസ്‌കാര സമർപ്പണം ഇന്ന് 

വൈകിട്ട് 3:30ന് മാവൂർ റോഡ് ജംഗ്ഷനിലെ ഹൈസൺ ഹെറിറ്റേജിൽ ആണ് ചടങ്ങ്

Published

on

കോഴിക്കോട്: ശിഹാബ് തങ്ങൾ പഠന ഗവേഷണ കേന്ദ്രത്തിന്റെ ശിഹാബ് തങ്ങൾ കർമ്മ ശ്രേഷ്ഠ പുരസ്‌കാരം പ്രശസ്ത നോവലിസ്റ്റും കഥാകൃത്തും ശാസ്ത്രകാരനും മാധ്യമ പ്രവർത്തകനും ചലച്ചിത്രകാരനുമായ സി രാധാകൃഷ്ണന് ഇന്ന് (29 ബുധൻ) സമർപ്പിക്കും. വൈകിട്ട് 3:30ന് മാവൂർ റോഡ് ജംഗ്ഷനിലെ ഹൈസൺ ഹെറിറ്റേജിൽ ആണ് ചടങ്ങ്. അബുദാബി മലപ്പുറം ജില്ലാ കെ എം സി സിയുടെ സഹകരണത്തോടെ നൽകുന്ന അവാർഡ് അൻപതിനായിരം രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങിയതാണ്.

സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ചടങ്ങിന്റെ ഉത്ഘാടനവും അവാർഡ് സമർപ്പണവും നടത്തും. ശിഹാബ് തങ്ങൾ പഠന ഗവേഷണ കേന്ദ്രം മുഖ്യ രക്ഷാധികാരി സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ അധ്യക്ഷനാവും. ഇന്ത്യയിലെ പലസ്തീൻ അംബാസഡർ അദ്‌നാൻ അബു അൽ ഹൈജ മുഖ്യാതിഥിയാവും.

പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നടത്തും. ഇ ടി മുഹമ്മദ് ബഷീർ എം പി തങ്ങൾ സ്മൃതി പ്രഭാഷണവും, ഡോ എം പി അബ്ദുസ്സമദ് സമദാനി എം പി അനുമോദന പ്രഭാഷണവും പ്രശസ്ത സാഹിത്യകാരൻ കെ പി രാമനുണ്ണി, എം. കെ രാഘവൻ എം.പി ,പി എം എ സലാം സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ അനുഗ്രഹ പ്രഭാഷണവും നടത്തും. സി പി സൈതലവി അവാർഡ് ജേതാവിനെ പരിചയപ്പെടുത്തും. കെ പി എ മജീദ് എം എൽ എ, ഡോ എം കെ മുനീർ എം എൽ എ തുടങ്ങി രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖർ സംബന്ധിക്കും.

Continue Reading

kerala

രാഹുല്‍ ഗാന്ധി മൂന്നു ദിവസം കേരളത്തില്‍; 4 ജില്ലകളിലായി വിവിധ പരിപാടികളില്‍ പങ്കെടുക്കും

മുതിര്‍ന്ന നേതാക്കളുടെയും പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ ഊഷ്മള വരവേല്‍പ്പാണ് ഇന്നലെ രാഹുല്‍ ഗാന്ധിക്ക് ഒരുക്കിയിരുന്നത്

Published

on

മൂന്ന് ദിവസം നാല് ജില്ലകളിലായി വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ രാഹുല്‍ ഗാന്ധി എംപി ഇന്നലെ കേരളത്തിലെത്തി. ഇന്ന് 9ന് പി.സീതിഹാജിയുടെ നിയമസഭാപ്രസംഗങ്ങള്‍ എന്ന പുസ്തകം കടവ് റിസോര്‍ട്ടിലെ ചടങ്ങില്‍ പ്രകാശനം ചെയ്തു. തുടര്‍ന്ന് മലപ്പുറം ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും. നാളെ വയനാട് ജില്ലയിലാണ്.

ഡിസംബര്‍ ഒന്നിന് രാവിലെ 9ന് കണ്ണൂര്‍ സാധു ഓഡിറ്റോറിയത്തില്‍ കെപിസിസിയുടെ പ്രഥമ പ്രിയദര്‍ശിനി സാഹിത്യ പുരസ്‌കാരം ടി.പത്മനാഭന് സമ്മാനിക്കും. 11.25ന് കൊച്ചി മറൈന്‍ ഡ്രൈവില്‍ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. 2.15ന് എറണാകുളം ടൗണ്‍ഹാളില്‍ സുപ്രഭാതം ദിനപത്രത്തിന്റെ വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്തശേഷം മടങ്ങും.

മുതിര്‍ന്ന നേതാക്കളുടെയും പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ ഊഷ്മള വരവേല്‍പ്പാണ് ഇന്നലെ രാഹുല്‍ ഗാന്ധിക്ക് ഒരുക്കിയിരുന്നത്. കെ.സി. വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, എം.കെ. രാഘവന്‍ എം.പി, എം.എല്‍.എമാരായ എ.പി. അനില്‍കുമാര്‍, പി.കെ. ബഷീര്‍, ടി. സിദ്ദീഖ്, ഡി.സി.സി പ്രസിഡന്റ് വി.എസ്. ജോയ്, ആര്യാടന്‍ ഷൗക്കത്ത് തുടങ്ങിയവര്‍ സ്വീകരിക്കാനെത്തിയിരുന്നു.

Continue Reading

Trending