പ്രധാനമന്ത്രി നരേന്ദ്രമോദിയെ ട്രോളി ഗുജറാത്തിലെ നിയുക്ത എം.എല്‍.എയും ദളിത് നേതാവുമായ ജിഗ്നേഷ് മേവാനിയുടെ ആറു ചോദ്യങ്ങള്‍. ട്രോളന്‍മാരോടായി ആറ് ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടായിരുന്നു ജിഗ്നേഷിന്റെ ട്വീറ്റ്. ആരാണ് എല്ലാവരുടേയും അക്കൗണ്ടില്‍ പതിനഞ്ചുലക്ഷം രൂപ ഇട്ടുതരാമെന്ന് പറഞ്ഞത് എന്നായിരുന്നു ജിഗ്നേഷിന്റെ ആദ്യപരിഹാസം.

ആരാണ് രണ്ട് കോടി തൊഴിലുകള്‍ നല്‍കുമെന്ന് പറഞ്ഞത്, ആരാണ് ഭീകരവാദം ഇല്ലാതാക്കുമെന്ന് പറഞ്ഞത്, ആരാണ് പെട്രാളിന്റെയും ഡീസലിന്റെയും ഗ്യാസിന്റെയും വിലകൂട്ടില്ലെന്ന് പറഞ്ഞത്, ദളിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും സുരക്ഷ വാഗ്ദാനം ചെയ്തത് ആരാണ്, കര്‍ഷകരുടെ കടങ്ങള്‍ എഴുതി തള്ളുമെന്ന് പറഞ്ഞത് ആരാണ് ? തുടങ്ങി ജിഗ്നേഷിന്റെ ആറുചോദ്യങ്ങള്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു. കഴിഞ്ഞ ദിവസം മോദിയുടെ പരാമര്‍ശത്തിനെതിരെ ജിഗ്നേഷ് രംഗത്തെത്തിയിരുന്നു. ഹര്‍ദ്ദികും അല്‍പേഷും ധ്രുവീകരണത്തിന് ശ്രമിച്ചുവെന്ന പ്രധാനമന്ത്രിയുടെ പരാമര്‍ശത്തിന് ജിഗ്നേഷ് മറുപടി നല്‍കിയിരുന്നു. മോദിയുടെ പ്രസംഗം ആവര്‍ത്തന വിരസമാണെന്നായിരുന്നു ജിഗ്നേഷിന്റെ
മറുപടി.