Connect with us

More

ജഡ്ജി നിയമനത്തില്‍ കേന്ദ്രത്തിന്റെ അമിത ഇടപെടലിനെതിരെ ജസ്റ്റിസ് ചെലമേശ്വര്‍

Published

on

ന്യൂഡല്‍ഹി: ജഡ്ജിമാരുടെ നിയമനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടലിനെതിരെ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ജെ ചെലമേശ്വര്‍ രംഗത്ത്. സര്‍ക്കാര്‍ ഇടപെടലിനെതിരെ ചെലമേശ്വര്‍ സുപ്രീം കോടതിയിലെ മറ്റു ജഡ്ജിമാര്‍ക്ക് കത്ത് നല്‍കി. കര്‍ണാടകയിലെ സെഷന്‍സ് കോടതി ജഡ്ജിയെ ഹൈക്കോടതി ജഡ്ജിമായി ഉയര്‍ത്താനുള്ള കോളീജിയം ശിപാര്‍ശ കേന്ദ്ര സര്‍ക്കാറിന് നല്‍കിയിരുന്നു. എന്നാല്‍ ഇത് തള്ളിയ കേന്ദ്ര സര്‍ക്കാര്‍ ശിപാര്‍ശ മടക്കിയിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കാതെ കോളീജിയം വീണ്ടും അതേ ശിപാര്‍ശ അയച്ചെങ്കിലും രണ്ടാമതും മടക്കി അയക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്. ഇതിനെതിരെയാണ് സുപ്രീം കോടതിയിലെ ജഡ്ജിമാര്‍ക്ക് ചെലമേശ്വര്‍ കത്തയച്ചിരിക്കുന്നത്.

സെഷന്‍സ് ജഡ്ജി പി കൃഷ്ണ ഭട്ടിനെതിരെ അന്വേഷണം നടത്തുന്നതിനായി കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് ദിനേശ് മഹേശ്വരിയോട് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മുതിര്‍ന്ന ജഡ്ജിമാര്‍ തന്നെ കേന്ദ്ര നീക്കത്തെ ചോദ്യം ചെയ്തു രംഗത്തു വന്നതോടെ അന്വേഷണം ഹൈക്കോടതി ചീഫ് ജസ്റ്റിസ് അവസാനിപ്പിക്കുകയും ചെയ്തിരുന്നു. പ്രത്യേക കാരണമൊന്നുമില്ലാതെയാണ് ഭട്ടിനെ ഹൈക്കോടതി ജഡ്ജിയാക്കുന്നതിനെ മോദി സര്‍ക്കാര്‍ തടഞ്ഞതെന്ന് ജസ്റ്റിസ് ചെലമേശ്വര്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കഴിഞ്ഞ ആഴ്ച നല്‍കിയ കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

കേന്ദ്ര നിയമമന്ത്രാലയം നേരിട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിനോട് അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ടതിനേയും ചെലമേശ്വര്‍ ചോദ്യം ചെയ്തു. ഇത്തരം നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത് ഉചിതമല്ലെന്നും ഇത് ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെ തന്നെ ഇല്ലാതാക്കുമെന്നും ജഡ്ജിമാര്‍ക്കയച്ച കത്തില്‍ ചെലമേശ്വര്‍ ചൂണ്ടിക്കാട്ടുന്നു. സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് നാലു മുതിര്‍ന്ന ജഡ്ജിമാര്‍ കോടതി നടപടികള്‍ നിര്‍ത്തി വെച്ച് പത്ര സമ്മേളനം നടത്തിയത് നേരത്തെ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഈ പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത് ചെലമേശ്വറായിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

തിരുവനന്തപുരത്ത് അമ്മയെയും മകളെയും മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം; ഗ്രീമയുടെ ഭർത്താവിനെ കേരളത്തിൽ എത്തിച്ചു

Published

on

തിരുവനന്തപുരം: കമലേശ്വരം സ്വദേശികളായ സജിതയെയും മകൾ ഗ്രീമയെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പിടിയിലായ ഗ്രീമയുടെ ഭർത്താവ് ഉണ്ണികൃഷ്ണനെ നാട്ടിൽ എത്തിച്ചു. ഉണ്ണികൃഷ്ണനെ ഇന്നലെ മുംബൈയിൽ നിന്ന് പിടികൂടിയിരുന്നു അതിന്ശേഷമാണ് ഇപ്പോൾ നാട്ടിൽ എത്തിച്ചുകൊണ്ടുള്ള ചോദ്യംചെയ്യൽ നടക്കാൻ പോകുന്നത്.

ഗുരുതര വകുപ്പുകളാണ് ഉണ്ണിക്കൃഷ്ണനെതിരെ ചുമത്തിയിരിക്കുന്നത്. ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതും ഭാര്യയോടുള്ള ക്രൂരതയും ഉൾപ്പെടെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അന്ധേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ നാട്ടിലേക്ക് കൊണ്ടുപോകാൻ കോടതി അനുവദിച്ചിരുന്നു. ഇരുവരുടെയും ആത്മഹത്യയ്ക്ക് പിന്നാലെ കണ്ടെടുത്ത ആത്മഹത്യത്തെക്കുറിപ്പിൽ ഉണ്ണികൃഷ്ണനെ കുറിച്ച് ഗുരുതരാരോപണങ്ങളാണ് ഉണ്ടായിരുന്നത് ഇതോടെ അയർലന്റിലേക്ക് ഇയാൾ കടക്കാൻ ശ്രമിക്കുന്നതിനിടെ മുംബൈ പൊലീസ് ആണ് മുംബൈ എയർപോർട്ടിൽ വച്ച് ഇയാളെ പിടികൂടിയത്.

മകളുടെ കുടുംബജീവിതത്തിലെ സാധാരണ പ്രശ്നങ്ങളെന്നതിലുപരി ഗുരുതരമായ സ്ത്രീധന പീഡനവും മാനസിക പീഡനവും നടന്നിട്ടുണ്ടെന്നതാണ് പൊലീസ് വ്യക്തമാക്കുന്നത്. ആറു വർഷത്തെ ദാമ്പത്യജീവിതത്തിനിടെ ഭർത്താവ് ഉണ്ണികൃഷ്ണൻ ഗ്രീമയെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. ഉപയോഗിച്ച വസ്ത്രം പോലെ മകളെ ഉപേക്ഷിച്ചുവെന്ന പരാമർശവും കുറിപ്പിലുണ്ട്.

Continue Reading

kerala

തൊണ്ടിമുതൽ തിരിമറി കേസ്; ആന്റണി രാജുവിന്റെ അപ്പീൽ ഫയലിൽ സ്വീകരിച്ച് കോടതി, വാദം അടുത്തമാസം രണ്ടിന്

മൂന്നു വര്‍ഷത്തെ തടവുശിക്ഷ റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് അപ്പീല്‍

Published

on

തൊണ്ടിമുതല്‍ തിരിമറിക്കേസില്‍ ശിക്ഷാവിധി റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുൻ മന്ത്രി ആന്റണി രാജു നല്‍കിയ അപ്പീൽ ഫയലിൽ സ്വീകരിച്ച് കോടതി. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് നടപടി. ഫെബ്രുവരി 2ന് വാദം കേള്‍ക്കും.

മൂന്നു വര്‍ഷത്തെ തടവുശിക്ഷ റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് അപ്പീല്‍. കേസില്‍ രണ്ടു വര്‍ഷത്തിനു മുകളില്‍ ശിക്ഷ വിധിച്ചതിനാല്‍ ആന്റണി രാജുവിന് എംഎല്‍എ പദവി നഷ്ടമായിരുന്നു. 1990 ഏപ്രില്‍ 4ന് തിരുവനന്തപുരം വിമാനത്താവളത്തിൽ അടിവസ്ത്രത്തില്‍ ലഹരി ഒളിപ്പിച്ച് എത്തിയ ഓസ്‌ട്രേലിയന്‍ പൗരനെ കേസിൽ നിന്ന് രക്ഷപ്പെടുത്താൻ തൊണ്ടിമുതലായ അടിവസ്ത്രത്തില്‍ കൃത്രിമം കാട്ടിയെന്ന കേസിലാണ് ആന്റണി രാജുവിനെ ശിക്ഷിച്ചത്. നെടുമങ്ങാട് ഒന്നാം മജിസ്‌ട്രേറ്റ് കോടതിയുടേതായിരുന്നു ശിക്ഷാ വിധി.

 

Continue Reading

india

വോട്ടർ ലിസ്റ്റിൽ നിന്ന് മുസ്‌ലിം പേരുകൾ നീക്കം ചെയ്യാൻ ശ്രമം; അസമിൽ ബിജെപി പ്രവർത്തകർക്കെതിരെ പരാതി

Published

on

അസം സര്‍ക്കാര്‍ എസ്‌ഐആറിന് പകരമായി നടത്തുന്ന പ്രത്യേക വോട്ടര്‍ പട്ടിക പരിശോധനയുമായി ബന്ധപ്പെട്ടാണ് വിചിത്രമായ പരാതി ഉയര്‍ന്നിരിക്കുന്നത്. പല മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിലും പ്രദേശത്തെ ബിജെപി ബൂത്ത് ഏജന്റുമാരുടെയും ബിജെപി നേതാക്കളുടെയും പേരിലാണ് മുസ്ലിം പേരുകള്‍ നീക്കം ചെയ്യാന്‍ അപേക്ഷ വന്നിരിക്കുന്നത്.

പലയിടങ്ങളിലും തങ്ങള്‍ അറിയാതെയാണ് പരാതി വന്നിരിക്കുന്നതെന്ന് ബിജെപി പ്രാദേശിക ബിജെപി പ്രവര്‍ത്തകര്‍ ആരോപിച്ചു. തങ്ങളുടെ അയല്‍വാസികളും അടുത്തറിയാവുന്ന ആളുകള്‍ക്കുമെതിരെയാണ് ഇത്തരത്തില്‍ പരാതി വന്നിരിക്കുന്നതെന്ന് ബിജെപി പ്രവര്‍ത്തകര്‍ പറഞ്ഞു.

ബിഷ്ണുപൂര്‍ ജില്ലയില്‍ നിന്നുള്ള നയന്‍ മണ്ഡല്‍ ഗ്രാമവാസികളായ 150 ഓളം പേര്‍ക്കെതിരെ തന്റെ പേരില്‍ പരാതി വന്നതായി മാധ്യമങ്ങളോട് പറഞ്ഞു. തനിക്ക് ഇത്തരമൊരു പരാതി ഇല്ലെന്നും തന്റെ ഫോട്ടോയും ഐഡിയും മൊബൈല്‍ നമ്പറും ഉപയോഗിച്ച് മറ്റാരോ ആണ് പരാതി നല്‍കിയതെന്നുമാണ് മണ്ഡലിന്റെ വാദം.

ഇത്തരം പരാതികള്‍ക്ക് പിന്നില്‍ ബിജെപിയുടെ ശ്രമങ്ങളാണെന്ന് അസം പ്രതിപക്ഷ നേതാവ് ദേബബ്രത സൈക്യ മാധ്യമങ്ങളോട് പറഞ്ഞു.

Continue Reading

Trending