kerala

തന്ത്രിയെ മറയാക്കി മന്ത്രിയെ രക്ഷിക്കാന്‍ നോക്കേണ്ടെന്ന് കെ.മുരളീധരന്‍

By webdesk17

January 10, 2026

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രിയെ മറയാക്കി മന്ത്രിയെ രക്ഷിക്കാന്‍ നോക്കേണ്ടെന്ന് കെ.മുരീധരന്‍. തന്ത്രിയും കൂടെ കുടുങ്ങിയതോടെ കേസ് കഴിഞ്ഞു എന്നാണ് സര്‍ക്കാര്‍ കരുതുന്നതെങ്കില്‍ അത് അംഗീകരിക്കാന്‍ കഴിയില്ലെന്നും കെ.മുരളീധരന്‍ പറഞ്ഞു.

‘സ്വന്തം പാര്‍ട്ടിക്കാര്‍ സ്വര്‍ണം കടത്തിയത്, സിപിഎമ്മും അതിന്റെ തലപ്പത്തുള്ളവരും മന്ത്രിയും അടക്കം അറിഞ്ഞില്ല എന്നുപറഞ്ഞാ അതങ്ങനെ ശരിയാകുമെന്നും കെ.മുരളീധരന്‍ ചോദിച്ചു.

ശബരിമലയില്‍ നടന്ന തിരിമറികള്‍ അറിഞ്ഞിട്ടില്ലെങ്കില്‍ ഇവരൊക്കെ മന്ത്രിമാരായി ഇരിക്കുന്നതില്‍ കാര്യമില്ലെന്നും സ്വന്തം വകുപ്പിന്റെ കീഴില്‍ കൊള്ള നടക്കുമ്പോള്‍ കണ്ടുപിടിക്കാന്‍ മന്ത്രിമാര്‍ക്ക് കഴിഞ്ഞില്ലെന്നുള്ളത് ആരും വിശ്വസിക്കില്ലെന്നും കെ.മുരളീധരന്‍ പറഞ്ഞു.

കേസില്‍ തന്ത്രി എങ്ങനെ ഉള്‍പ്പെട്ടുവെന്ന് അന്വേഷണത്തിലൂടെ മാത്രമേ വ്യക്തമാവു. ഇതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ കോടതിയില്‍ പറയേണ്ടതാണ്. ദേവസ്വം ബോര്‍ഡ് ഭരണകര്‍ത്താക്കള്‍ മാത്രം വിചാരിച്ചാല്‍ ഇത്രയും വലിയൊരു കൊള്ള നടക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.