kerala
ലോകായുക്തയുടെത് വിടുപണി: കെ.സുധാകരന്

ദുരിതാശ്വാസനിധി കേസിലെ പരാതിക്കാരന് മുന്‍ സിന്‍ഡിക്കേറ്റംഗം ആര്‍എസ് ശശികുമാറിനെ പേപ്പട്ടി എന്നും മറ്റും വിളിച്ച് ആക്ഷേപിച്ച ലോകായുക്ത ആര്‍ക്കുവേണ്ടിയാണ് വിടുപണി ചെയ്യുന്നതെന്ന് വ്യക്തമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന് എംപി. കേസ് നാളെ (ബുധന്‍) പരിഗണിക്കാനിരിക്കെ പരാതിക്കാരനെതിരേ ഇന്നു നടത്തിയ പരാമര്‍ശങ്ങള്‍ വിധി ഏതു ദിശയിലേക്കാണ് നീങ്ങുന്നതെന്ന് വ്യക്തമാക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ സല്‍ക്കാരത്തിന്റെ രുചി നാവിന് തുമ്പിലിരിക്കുമ്പോള്‍ ലോകായുക്തയില്‍നിന്നും ഉപലോകായുക്തയില്‍നിന്നും കൂടുതലൊന്നും പ്രതീക്ഷിക്കേണ്ടെന്നു സുധാകരന് ചൂണ്ടിക്കാട്ടി.
ലോകായുക്തയെ വ്യക്തിപരമായി ആക്രമിക്കുന്ന ഒന്നും പരാതിക്കാരന് ഉന്നയിച്ചിട്ടില്ല. അതൊക്കെ ചെയ്തത് ക്യാപ്റ്റന്റെ വലംകയ്യായ മുന്മന്ത്രിയാണ്. അതിനെതിരേ കമാന്നൊരക്ഷരം പോലും ലോകായുക്ത ഉരിയാടിയിട്ടില്ല. പരാതിക്കാരന് ലോകായുക്തയുടെ വിധിയെ വിമര്‍ശിക്കുകയും അതിനെതിരേ ഹര്‍ജി നല്‍കുകയും അതില്‍ കഴമ്പുള്ളതുകൊണ്ട് ലോകായുക്ത സ്വീകരിക്കുകയുമാണ് ചെയ്തത്. ദുരിതാശ്വാസനിധി അഴിമതിക്കേസ് ലോകായുക്തയുടെ പരിധിയില്‍ വരുമെന്ന് 2019ല്‍ ജസ്റ്റിസ് പയസ് സി കുര്യാക്കോസ്, ജസ്റ്റിസ് കെപി ബാലചന്ദ്രന്, ജസ്റ്റിസ് എകെ ബഷീര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ഫുള്‍ബെഞ്ച് കണ്ടെത്തുകയും മൂന്നുവര്‍ഷം വാദപ്രതിവാദങ്ങള്‍ നടത്തുകയും ചെയ്തശേഷം അതെല്ലാം കാറ്റില്‍പ്പറത്തി വീണ്ടും ആദ്യംമുതല്‍ തുടങ്ങുമ്പോള്‍ ഈ ലോകായുക്തയില്‍ എന്തോ ചീഞ്ഞുനാറുന്നുവെന്ന് ജനങ്ങള്‍ക്കു തോന്നിയാല്‍ എങ്ങനെ കുറ്റംപറയാനാകുമെന്ന് സുധാകരന് ചോദിച്ചു.
സുപ്രീംകോടതി ജഡ്ജിമാര്‍ക്കു നല്‍കിയിട്ടുള്ള മാനദണ്ഡപ്രകാരം (സെക്ഷന്‍ 10) ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ അല്ലാതെയുള്ള ആതിഥ്യവും വിരുന്നും ഒഴിവാക്കണമെന്നിരിക്കേ മുഖ്യമന്ത്രിയുടെ വിരുന്നില്‍ ലോകായുക്ത പങ്കെടുത്തതിനെയാണ് പരാതിക്കാരന് വിമര്‍ശിച്ചത്. മുഖ്യമന്ത്രിക്കെതിരേയുള്ള ദുരിതാശ്വാസ അഴിമതിക്കേസ് ലോകായുക്ത പരിഗണിച്ചുകൊണ്ടിരിക്കുമ്പോള്‍ സുപ്രീംകോടതി മാനദണ്ഡങ്ങള്‍ ചീന്തിയെറിഞ്ഞ് വിരുന്നില്‍ പങ്കെടുത്തതിന് എന്തു ന്യായീകരണമാണ് പറയാനുള്ളത്? ഇതു തെറ്റായ സന്ദേശമല്ലേ ജനങ്ങള്‍ക്കു നല്‍കിയതെന്നു സുധാകരന് ചോദിച്ചു.
എന്തെങ്കിലുമൊരു ന്യായമോ, കുരുട്ടുബുദ്ധിയോ കാണിച്ച് മുഖ്യമന്ത്രിയെ രക്ഷിക്കുന്ന നാടകത്തിനാണ് കേരളം സാക്ഷ്യം വഹിക്കാന്‍ പോകുന്നതെന്ന് ഈ നാടിന് ആശങ്കയുണ്ട്. ജനങ്ങളോടും സത്യത്തോടും നീതിയോടുമാണ് കൂറെന്നു തെളിയിക്കാനുള്ള അവസരമാണ് ലോകായുക്തയുടെ മുന്നിലുള്ളതെന്ന് സുധാകരന് പറഞ്ഞു.
kerala
വെള്ളിമാട്കുന്നിലെ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും മൂന്ന് ആണ്‍കുട്ടികളെ കാണാതായി
ഇര്ഫാന്, റിഹാന്, അജ്മല്‍ എന്നിവര്‍ വാര്‍ഡന്റെ കണ്ണ് വെട്ടിച്ച് ചില്‍ഡ്രസ് ഹോമില്‍ നിന്നും കടന്നുകളഞ്ഞത്.

കോഴിക്കോട് വെള്ളിമാട്കുന്നിലെ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും മൂന്ന് ആണ്‍കുട്ടികളെ കാണാതായി. ഇന്ന് വൈകിട്ടോടെയാണ് ഇര്ഫാന്, റിഹാന്, അജ്മല്‍ എന്നിവര്‍ വാര്‍ഡന്റെ കണ്ണ് വെട്ടിച്ച് ചില്‍ഡ്രസ് ഹോമില്‍ നിന്നും കടന്നുകളഞ്ഞത്. താമരശ്ശേരി ഭാഗത്തേക്ക് ആണ് കുട്ടികള്‍ കടന്നതെന്നാണ് സൂചന. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
kerala
സ്വര്‍ണാഭരണങ്ങള്‍ നല്‍കാത്തതിന്റെ പേരില്‍ സഹോദരിയെ മര്‍ദിച്ചു; യൂട്യൂബര്‍ക്കെതിരെ പരാതി
സഹോദരിയെ മര്‍ദിച്ചെന്ന പരാതിയില്‍ യൂട്യൂബര്‍ ഗ്രീന്‍ഹൗസ് രോഹിത്തിനെതിരെ ആലപ്പുഴ വനിത പൊലീസ് കേസെടുത്തു.

സ്വര്‍ണാഭരണങ്ങള്‍ നല്‍കാത്തതിന്റെ പേരില്‍ സഹോദരിയെ മര്‍ദിച്ചെന്ന പരാതിയില്‍ യൂട്യൂബര്‍ ഗ്രീന്‍ഹൗസ് രോഹിത്തിനെതിരെ ആലപ്പുഴ വനിത പൊലീസ് കേസെടുത്തു. മണ്ണഞ്ചേരി തിരുവാതിര വീട്ടില്‍ താമസിക്കുന്ന കുതിരപ്പന്തി പുത്തന്‍വീട്ടില്‍ ഗ്രീന്‍ഹൗസ് രോഹിത്തിനെതിരെയാണ് (27) കേസെടുത്തത്.
കഴിഞ്ഞ മൂന്നിനാണ് കേസിനാസ്പദമായ സംഭവം. സഹോദരിയായ റോഷ്നിക്ക് പിതാവ് നല്കിയ സ്വര്‍ണാഭരണങ്ങള്‍ പ്രതി വില്ക്കാന് ശ്രമിച്ചത് തടഞ്ഞതിലുള്ള വൈരാഗ്യമാണ് മര്‍ദനത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.
പ്രതിയും കുടുംബവും പണയത്തിന് താമസിക്കുന്ന മണ്ണഞ്ചേരിയിലെ വീട്ടില്‍ വച്ച് ആഭരണം വില്‍ക്കുന്നതിനെ പറ്റി തര്‍ക്കമുണ്ടാവുകയും പ്രതി സഹോദരിയെ മര്‍ദിക്കുകയുമായിരുന്നു. സഹോദരിയുടെ മുഖത്തടിക്കുകയും കഴുത്തില്‍ ഞെക്കിപിടിക്കുകയും തലമുടി കുത്തിന് പിടിച്ച് വലിച്ച് ദേഹോപദ്രവം ഏല്പിക്കുകയുമായിരുന്നു. തുടര്‍ന്ന് പ്രതി മാതാവിനെയും പരാതിക്കാരിയേയും അവഹേളിക്കുന്ന തരത്തിലുള്ള വിഡിയോ തന്റെ യുട്യൂബ് ചാനല്‍ വഴിയും മറ്റ് സാമൂഹിക മാധ്യമങ്ങള്‍ വഴിയും പ്രചരിപ്പിച്ച് അപകീര്‍ത്തിപ്പെടുത്തിയതായും പൊലീസ് പറഞ്ഞു.
kerala
സഊദി ഗവ. അതിഥിയായി സാദിഖലി തങ്ങള്‍ ഹജ്ജിന്
സഊദി രാജാവ് സല്മാന് ബിന്‍ അബ്ദുല്‍ അസീസ് ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നിന്നുമുള്ള വിശിഷ്ട വ്യക്തികളെ ഹജ്ജ് കര്‍മം നിര്‍വഹിക്കാന്‍ ക്ഷണിക്കാറുണ്ട്.

മലപ്പുറം: സഊദി ഗവണ്മെന്റിന്റെ ക്ഷണപ്രകാരം ഇത്തവണത്തെ ഹജ്ജ് നിര്‍വഹിക്കാന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. സഊദി രാജാവ് സല്മാന് ബിന്‍ അബ്ദുല്‍ അസീസ് ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നിന്നുമുള്ള വിശിഷ്ട വ്യക്തികളെ ഹജ്ജ് കര്‍മം നിര്‍വഹിക്കാന്‍ ക്ഷണിക്കാറുണ്ട്. അതിന്റെ ഭാഗമായാണ് ഇപ്രാവശ്യം ഇന്ത്യയില്‍ നിന്നുള്ള വ്യക്തികളില്‍ സാദിഖലി ശിഹാബ് തങ്ങള്‍ക്ക് അവസരം ലഭിച്ചത്.
28ന് ദല്‍ഹി സഊദി എംബസിയില്‍ അംബാസഡറുടെ നേതൃത്വത്തില്‍ ഔദ്യോഗിക യാത്രയയപ്പിന് ശേഷം അന്ന് തന്നെ ജിദ്ദയിലേക്ക് തിരിക്കും. യാത്രയയപ്പ് ചടങ്ങിനായി തങ്ങള്‍ 27ന് ദല്‍ഹിയിലെത്തും. ഹജ്ജ് കര്‍മം നിര്‍വഹിക്കുന്നതിനൊപ്പം വിശിഷ്ഠ വ്യക്തികളെ കാണാനും വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനുമുള്ള അവസരവും യാത്രയിലുണ്ടാകും. തുടര്‍ന്ന് മടക്കയാത്രയും ദല്‍ഹി വഴിയായിരിക്കും.
-
kerala2 hours ago
സഊദി ഗവ. അതിഥിയായി സാദിഖലി തങ്ങള്‍ ഹജ്ജിന്
-
india2 days ago
മുസ്ലിം വാദ്യാര്‍ഥിനികള്‍ക്ക് പ്രവേശനം നിഷേധിച്ചു; നാഗ്പൂരില്‍ സ്കൂള്‍ അധികൃതര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
-
india2 days ago
ബ്ലാക്കൗട്ട് സമയത്തും യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര പാകിസ്താന് ഏജന്‍സികളുമായി സമ്പര്‍ക്കം പുലര്‍ത്തിയതായി കണ്ടെത്തല്‍
-
kerala2 days ago
അഭിഭാഷകയെ മര്‍ദിച്ച സംഭവം; പ്രതി ബെയ്ലിന് ദാസിന് ജാമ്യം
-
kerala2 days ago
പിണറായിക്കാലം, കാലിക്കാലം; സർക്കാരിനെ വിചാരണ ചെയ്ത് മുസ്ലിം യൂത്ത് ലീഗ് സമരക്കോലം
-
kerala2 days ago
ഒരു സംശയവും വേണ്ട, മെസ്സിയെത്തും, ആവര്‍ത്തിച്ച് മന്ത്രി വി.അബ്ദുറഹ്മാന്
-
kerala2 days ago
ദേശീയപാത തകർന്നിടിഞ്ഞ സംഭവം ഏറെ ആശങ്കാജനകം: സമദാനി
-
kerala1 day ago
സംസ്ഥാന പാത; നവീകരണത്തില്‍ അപാകതയുണ്ടെന്ന പരാതിയില്‍ വിജിലന്‍സ് പരിശോധന