തിരുവനന്തപുരം: വീറും വാശിയും തീര്‍ക്കാനുള്ള സ്ഥലമല്ല ശബരിമലയെന്ന് കെ.പി.സി.സി വര്‍ക്കിങ് പ്രസിഡണ്ട് കെ.സുധാകരന്‍.

വിനോദസഞ്ചാരികളായി വന്നു പോകാനുള്ള സ്ഥലമല്ല ശബരിമല. ശബരിമലയില്‍ പോകുമെന്ന് പറഞ്ഞ രേശ്മ നിശാന്തിന് പിന്നില്‍ രാഷ്ട്രീയ പ്രേരണയുണ്ടാകാമെന്നും സുധാകരന്‍ പറഞ്ഞു. വിശ്വാസികളായ സ്ത്രീകള്‍ ശബരിമലയില്‍ വരില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.