വര്‍ഷങ്ങളുടെ പഴക്കമുള്ള ബോളിവുഡ് സൗഹൃദമായിരുന്നു കരണ്‍ജോഹറിന്റേയും കാജോളിന്റേയും. നിരവധി ഹിറ്റുകള്‍ സമ്മാനിച്ച കൂട്ടുകെട്ടായിരുന്നു ഇവരുടേത്. എന്നാല്‍ അടുത്തിടെ ഇരുവരും വേര്‍പിരിഞ്ഞതായി വാര്‍ത്തകള്‍ വന്നിരുന്നു. പൊതുപരിപാടികള്‍ പ്രത്യക്ഷപ്പെടുന്ന ഇവര്‍ പരസ്പരം മിണ്ടാതെ അകലുന്നതാണ് സൗഹൃദം തകര്‍ന്നതിന് തെളിവായത്. പിന്നീട് കാജോളിനെതിരെ രൂക്ഷ വിമര്‍ശനവുമായി കരണ്‍ രംഗത്തെത്തിയിരുന്നു.

karan-kajol-story_647_011217070116

‘ആന്‍ അണ്‍സ്യൂട്ടബിള്‍ ബോയ്’ എന്ന തന്റെ പുസ്തകത്തില്‍ ബോളിവുഡിലെ സൗഹൃദങ്ങളെക്കുറിച്ചും തനിക്കുണ്ടായ പ്രശ്‌നങ്ങളെക്കുറിച്ചും കരണ്‍ജോഹര്‍ മനസ്സുതുറന്നിരുന്നു. കാജോളുമായുള്ള സൗഹൃദത്തെക്കുറിച്ചും വിശദമാക്കിയിരുന്നു. ഇനിയൊരിക്കലും അവരുമായി ബന്ധം ഉണ്ടാകില്ല. താന്‍ വളരെ സ്വകാര്യമായി പറഞ്ഞ കാര്യം അവര്‍ മറ്റുള്ളവരോട് പറഞ്ഞെന്നും, കാജോളിന്റെ ഭര്‍ത്താവുമായുള്ള പ്രശ്‌നത്തില്‍ കരണിനെ കാജോള്‍ അവിശ്വസിച്ചെന്നും കരണ്‍ പറഞ്ഞിരുന്നു. കരണിന്റെ ഈ പ്രസ്താവനയോട് പ്രതികരണവുമായി എത്തിയിരിക്കുകയാണ് കാജോളിപ്പോള്‍.

kjo-and-kajol-story_647_100916045154

പുസ്തകം വിറ്റഴിക്കാനുള്ള നാണംകെട്ട കളിയാണ് ഇത്തരം പരാമര്‍ശങ്ങളെന്ന് കാജോള്‍ പറഞ്ഞു. കരണിന് പിന്നില്‍ നിന്ന് ആരോപണങ്ങള്‍ ഉന്നയിക്കാനേ കഴിയൂ. മുന്നില്‍ വന്ന് സംസാരിക്കാന്‍ കഴിയില്ലെന്നും കാജോള്‍ പറയുന്നു.