News
കന്നഡ-തമിഴ് നടി നന്ദിനി സി എം ജീവനൊടുക്കി
സര്‍ക്കാര്‍ ജോലി നേടാനും വിവാഹത്തിനും വീട്ടുകാര്‍ തന്നെ നിര്‍ബന്ധിക്കുന്നുവെന്ന് ആത്മഹത്യാക്കുറിപ്പില്‍ നന്ദിനി വ്യക്തമാക്കുന്നു.
26 കാരിയായ കന്നഡ-തമിഴ് ടെലിവിഷന്‍ നടി നന്ദിനി സി എം ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കെങ്കേരിയില്‍ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിലാണ് നടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുറിയില്‍ നിന്ന് ആത്മഹത്യാക്കുറിപ്പ് ലഭിച്ചതായി പൊലീസ് അറിയിച്ചു. സര്‍ക്കാര്‍ ജോലി നേടാനും വിവാഹത്തിനും വീട്ടുകാര്‍ തന്നെ നിര്‍ബന്ധിക്കുന്നുവെന്ന് ആത്മഹത്യാക്കുറിപ്പില്‍ നന്ദിനി വ്യക്തമാക്കുന്നു. താന്‍ അഭിനയം തുടരാനാണ് ആഗ്രഹിക്കുന്നതെന്നും, വിഷാദരോഗവും വ്യക്തിപരമായ പ്രശ്നങ്ങളും നേരിടുന്നുവെന്നും കുറിപ്പില്‍ പറയുന്നു.
നന്ദിനിയുടെ പിതാവ് 2019ല്‍ സര്‍ക്കാര്‍ സര്‍വീസിലിരിക്കെ മരണപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് ആശ്രിത നിയമനത്തിലൂടെ സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കാനുള്ള അവസരം നന്ദിനിക്ക് ലഭിച്ചിരുന്നു. നന്ദിനിയെ ഫോണില്‍ ലഭിക്കാതായതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ താമസസ്ഥലത്തെ വീട്ടുകാരെ വിവരം അറിയിച്ചു. തുടര്‍ന്ന് ഇവര്‍ വീട്ടിലെത്തി വാതില്‍ തുറന്ന് പരിശോധിക്കുമ്പോള്‍, ജനാലക്കമ്പിയില്‍ ഷാള്‍ ഉപയോഗിച്ച് തൂങ്ങിയ നിലയിലാണ് നന്ദിനിയെ കണ്ടെത്തിയത്. ഉടന്‍ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ടെന്നും, നിലവില്‍ ദുരൂഹതയൊന്നും കണ്ടെത്താനായിട്ടില്ലെന്നും പൊലീസ് അറിയിച്ചു.
News
കോഴിക്കോട് ഒന്നാം ക്ലാസുകാരി പുഴയില്‍ മുങ്ങിമരിച്ചു
ഫറോക്ക് ചന്ത എല്‍പി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് അബ്റാറ
കോഴിക്കോട്: കോഴിക്കോട് ഒന്നാം ക്ലാസുകാരി പുഴയില്‍ മുങ്ങിമരിച്ചു. ഫറോക്ക് സ്വദേശി കെ.ടി. അഹമ്മദിന്റെയും, പി.കെ. നെസീമയുടെയും മകള്‍ അബ്റാറ(6) ആണ് മരിച്ചത്. ബാലുശ്ശേരി കരിയാത്തുംപാറയിലെ പുഴയിലാണ് മുങ്ങിമരിച്ചത്. ഇന്നലെ വൈകിട്ടാണ് അപകടം സംഭവിച്ചത്. ഫറോക്ക് ചന്ത എല്‍പി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് അബ്റാറ.
ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയാണ് കുട്ടിയും കുടുംബവും കരിയാത്തുംപാറയില്‍ എത്തിയത്. പുഴയില്‍ മറ്റ് കുട്ടികളോടൊപ്പം കളിക്കുമ്പോഴായിരുന്നു അപകടം. കാല് മുട്ടോളം മാത്രമേ പുഴയില്‍ വെള്ളം ഉണ്ടായിരുന്നുള്ളു. ഉടന്‍ തന്നെ കുട്ടിയെ കൂരാച്ചുണ്ടിലെ ആശുപത്രിയിലും തുടര്‍ന്ന് മൊടക്കല്ലൂര്‍ എംഎംസി ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
india
ഗാസിയാബാദില്‍ വാളുകള്‍ വിതരണം ചെയ്ത് ഹിന്ദുത്വ സംഘടന; 10 പേര് അറസ്റ്റില്‍
തിങ്കളാഴ്ച ഗാസിയാബാദിലെ ഷാലിമാര്‍ ഗാര്‍ഡനിലാണ് സംഭവം.
ഗാസിയാബാദില്‍ വാളുകള്‍ വിതരണം ചെയ്ത് ഹിന്ദുത്വ സംഘടന. തിങ്കളാഴ്ച ഗാസിയാബാദിലെ ഷാലിമാര്‍ ഗാര്‍ഡനിലാണ് സംഭവം. നഗരത്തില്‍ റോഡരികില്‍ നൂറുകണക്കിന് ആയുധങ്ങള്‍ നിരത്തിവെച്ച് സ്റ്റാള്‍ തുറന്നായിരുന്നു ഉദ്ഘാടനം. വാളുകള്‍, മഴു, കുന്തം എന്നിവയുള്‍പ്പെടെ നിരവധി മൂര്‍ച്ചയുള്ള ആയുധങ്ങള്‍ സ്റ്റാളില്‍ സൂക്ഷിച്ചിരുന്നു. പിന്നീട് ജയ്ശ്രീറാം മുഴക്കി വീടുകളില്‍ പോയി ഇവ വിതരണം ചെയ്തു. ഹിന്ദു രക്ഷാ ദളിന്റെ (എച്ച്ആര്‍ഡി) പ്രവര്‍ത്തകരാണ് ആളുകള്‍ക്ക് വാഴുകള്‍ വിതരണം ചെയ്യുന്നത്. ഈ വീഡിയോ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഗാസിയാബാദ് പോലീസ് തിങ്കളാഴ്ച 10 പേരെ അറസ്റ്റ് ചെയ്തു. സംഘവുമായി ബന്ധമുള്ള 10 പേരെ തിങ്കളാഴ്ച പോലീസ് അറസ്റ്റ് ചെയ്തതായി ഷാലിമാര്‍ ഗാര്ഡന് സര്‍ക്കിളിലെ അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ (എസിപി) അതുല്‍ കുമാര്‍ സിംഗ് പറഞ്ഞു. നിലവില്‍ ഒളിവിലുള്ള എച്ച്ആര്‍ഡി മേധാവി പിങ്കി ചൗധരിയെയും എഫ്ഐആറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ജിഹാദികളില്‍ നിന്നുള്ള സംരക്ഷണത്തിന് ഇത് വീട്ടില്‍ സൂക്ഷിക്കണമെന്ന് പറഞ്ഞാണ് വാളുകള്‍ കൈമാറിയത്. ‘ആരെങ്കിലും നിങ്ങളുടെ സഹോദരിയെയോ മകളെയോ ദുരുദ്ദേശ്യത്തോടെ നോക്കിയാല്‍ ഇത് ഉപയോഗിക്കണം. വിതരണം ചെയ്ത വാളുകള്‍ എങ്ങനെ ഉപയോഗിക്കണമെന്നും ഇവര്‍ ആളുകളെ പഠിപ്പിച്ചു.
വിവരം ലഭിച്ചതിനെത്തുടര്‍ന്ന് മൂന്ന് സ്റ്റേഷനുകളില്‍നിന്ന് പൊലീസ് സ്ഥലത്തെത്തി. നിരവധി ഹിന്ദുത്വ പ്രവര്‍ത്തകര്‍ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. രക്ഷപ്പെടാന്‍ ശ്രമിച്ച ചിലരെ പൊലീസ് പിടികൂടി. സംഭവസ്ഥലത്ത് നിന്ന് ധാരാളം വാളുകള്‍ കണ്ടെടുത്തു.
ചൗധരി ഉള്‍പ്പെടെ 16 പേര്‍ക്കെതിരെ ബിഎന്‍എസ് സെക്ഷന്‍ 191(2), മാരകായുധങ്ങളുമായി കലാപം നടത്തിയതിന് 191(3), അന്യായമായി തടങ്കലില്‍ വച്ചതിന് 127(2), ഷാലിമാര്‍ ഗാര്ഡന് പോലീസ് സ്റ്റേഷനിലെ ക്രിമിനല്‍ ലോ (ഭേദഗതി) നിയമത്തിലെ വകുപ്പുകള്‍ പ്രകാരവും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി പോലീസ് പറഞ്ഞു.
‘വൈറല്‍ വീഡിയോകളുമായി ബന്ധപ്പെട്ട് ഞങ്ങള്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എച്ച്ആര്‍ഡി അംഗങ്ങള്‍ ആളുകള്‍ക്ക് വാളുകള്‍ പ്രദര്‍ശിപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നതായി വീഡിയോകള്‍ കാണിക്കുന്നു. ഇത് നാട്ടുകാരില്‍ ഭയം സൃഷ്ടിച്ചു. ചൗധരിയും എഫ്ഐആറില്‍ പേരുണ്ട്, അദ്ദേഹം ഇപ്പോള്‍ ഒളിവിലാണ്. തെളിവുകളുടെ അടിസ്ഥാനത്തില്‍ മറ്റ് പ്രസക്തമായ വകുപ്പുകളും ചേര്‍ക്കുമെന്നും ഡിസിപി കൂട്ടിച്ചേര്‍ത്തു.
kerala
ശബരിമല സ്വര്‍ണക്കൊള്ള; അന്വേഷണത്തിന് കൂടുതല്‍ ഉദ്യോഗസ്ഥരെ വേണം -എസ്ഐടി
ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്വേഷണത്തിന് കൂടുതല്‍ ഉദ്യോഗസ്ഥരെ വേണമെന്ന് ഹൈക്കോടതിയില്‍ അപേക്ഷ നല്കി എസ്ഐടി.
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്വേഷണത്തിന് കൂടുതല്‍ ഉദ്യോഗസ്ഥരെ വേണമെന്ന് ഹൈക്കോടതിയില്‍ അപേക്ഷ നല്കി എസ്ഐടി. ഉദ്യോഗസ്ഥരുടെ കുറവ് അന്വേഷണത്തെ ബാധിക്കുന്നുണ്ടെന്നും രണ്ട് സിഐമാരെ ടീമില്‍ അധികമായി ഉള്‍പ്പെടുത്തണമെന്നുമാണ് ആവശ്യം. ഹര്‍ജി അടിയന്തരമായി പരിഗണിക്കണം എന്നും അപേക്ഷയില്‍ പറയുന്നു.
അന്വേഷണത്തിന് കൂടുതല്‍ ഉദ്യോഗസ്ഥരെ ആവശ്യപ്പെട്ടുകൊണ്ടുള്ള എസ്ഐടിയുടെ പ്രത്യേക അപേക്ഷ അവധിക്കാല ബെഞ്ച് ഇന്ന് പരിഗണിക്കും. അതിനിടെ, പത്മകുമാറിനും ഗോവര്‍ദ്ധനും ജാമ്യം നല്‍കരുതെന്നും എസ്ഐടി ആവശ്യപ്പെട്ടു. ഇവരുടെ ജാമ്യപേക്ഷ എതിര്‍ത്തുകൊണ്ട് എസ്ഐടി റിപ്പോര്‍ട്ട് നല്കി. അന്തര്‍ സംസ്ഥാന ബന്ധം അടക്കം പരിശോധിക്കുകയാണ്. ഗോവര്ദ്ധന് കേസിലെ പ്രധാന കണ്ണിയാണ്. ജാമ്യം നല്കിയാല് കേസ് ആട്ടിമറിക്കപ്പെടും എന്നും എസ്ഐടി റിപ്പോര്‍ട്ടില്‍ പറയുന്നു.
-
kerala2 days ago‘തോറ്റു തൊപ്പിയിട്ടിട്ടും കോണ്‍ഗ്രസിനെ പരിഹസിക്കാന്‍ വരുന്നു’; മുഖ്യമന്ത്രിയെ വിമര്‍ശിച്ച് വിഡി സതീശന്
-
india2 days agoപാവപ്പെട്ടവന്റെ അന്നം മുട്ടിക്കരുത്; തൊഴിലുറപ്പിനായി കോണ്‍ഗ്രസ് തെരുവിലേക്ക്
-
india2 days agoഎലഹങ്ക: മുസ് ലിം ലീഗ് നേതൃസംഘം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
-
kerala3 days ago‘ജനാധിപത്യവും ഭരണഘടനയും നേരിടുന്നത് വലിയ പ്രതിസന്ധി’; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് മല്ലികാര്‍ജുന്‍ ഖര്‍ഗെ
-
kerala2 days agoമുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് പോലെയൊന്നും കർണാടകയിൽ നടന്നിട്ടില്ല: വി.ഡി.സതീശൻ
-
kerala2 days agoഎം.എസ്.എഫ് സംസ്ഥാന സമ്മേളനം ജനുവരി 31ന്
-
kerala11 hours agoമലപ്പുറത്ത് അഞ്ചംഗ സംഘത്തിന്റെ ആക്രമണം 11 വയസുകാരി ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്ക്
-
kerala3 days agoമുസ്ലിംകള്ക്കെതിരെ ഗറില്ല യുദ്ധത്തിന് ആഹ്വാനം ചെയ്ത് തെലങ്കാന എംഎല്‍എ ടി.രാജാ സിങ്
