kerala
ഒന്നിച്ചുനിന്നാൽ നിഷ്പ്രയാസം മതേതരത്വം വീണ്ടെടുക്കാമെന്നു കർണ്ണാടക നമ്മളെ പഠിപ്പിച്ചു: ഇടി മുഹമ്മദ് ബഷീർ എം. പി

കോഴിക്കോട്: രാഷ്ട്രീയ പാർട്ടികൾ ഒന്നിച്ചുനിന്നു കൃത്യമായ രാഷ്ട്രീയം പറയുകയും പ്രവർത്തിക്കുകയും ചെയ്‌താൽ വിദ്വേഷ രാഷ്ട്രീയത്തെ തുരത്താമെന്നും മതേതര ഭരണകൂടത്തെ തിരിച്ചു കൊണ്ടുവരാൻ കഴിയുകയും ചെയ്യുമെന്ന് കർണ്ണാടകയിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം നമ്മളെ പഠിപ്പിച്ചുവെന്ന് മുസ്‌ലിം ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം. പി പറഞ്ഞു. മുസ്‌ലിം യൂത്ത് ലീഗ് മുൻ സംസ്ഥാന ട്രഷറർ പിഎം ഹനീഫിൻ്റെ പത്താം ചരമ വാർഷികത്തിൽ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ‘ഇന്ത്യൻ രാഷ്ട്രീയം: കർണ്ണാടകക്ക് ശേഷം’ എന്ന സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയുടെ രാഷ്ട്രീയ കുതന്ത്രങ്ങൾ പ്രതിരോധിക്കാൻ ഗൗരവത്തോടെയുള്ള ജനാധിപത്യ മുന്നേറ്റങ്ങൾ ഉണ്ടാവണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ന്യൂനപക്ഷ രാഷ്ട്രീയം ഭംഗിയായി കൈകാര്യം ചെയ്യുകയും ജനക്ഷേമ നടപടികൾ ആവിഷ്കരിക്കുകയും അത് ഭംഗിയായി അവതരിപ്പിക്കുകയും ചെയ്തതിന്റെ ഫലമാണ് കർണ്ണാടകയിലെ ഉജ്ജ്വല വിജയത്തിന് കാരണമെന്ന് ശേഷം സംസാരിച്ച സിഎംപി സംസ്ഥാന ജനറൽ സെക്രട്ടറിയും പ്രഭാഷകനുമായ സി.പി ജോൺ പറഞ്ഞു. കർണ്ണാടക തെരഞ്ഞെടുപ്പ് അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഇന്ധനമാണെന്നും വെറുപ്പിനെ പുറത്ത് കടത്താനുള്ള ജനങ്ങളുടെ ആഗ്രഹമാണ് കർണ്ണാടകയിൽ കോൺഗ്രസിന് അനുകൂലമായതെന്നും അത് തിരിച്ചറിഞ്ഞു പ്രവർത്തിക്കാൻ ശ്രമിക്കണമെന്നും മാധ്യമ പ്രവർത്തകനായ നിഷാദ് റാവുത്തർ പറഞ്ഞു.
പലരും മൃതപ്രായമാക്കാൻ ശ്രമിക്കുന്ന ജനാധിപത്യത്തിന് ഫലപ്രദമായ മരുന്ന് നൽകാനാണ് നമ്മൾ ശ്രമിക്കേണ്ടതെന്നും ജനാധിപത്യ മാർഗ്ഗത്തിൽ ന്യൂനപക്ഷങ്ങൾ സംഘടിക്കണമെന്നും മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി.എം സാദിഖലി പറഞ്ഞു.
മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ഓഫിസിലെ ശിഹാബ് തങ്ങള്‍ ഓഡിറ്റോറിയത്തില്‍ നടന്ന അനുസ്മരണ പരിപാടിയില്‍ മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് അധ്യക്ഷത വഹിച്ചു. ട്രഷറര്‍ പി. ഇസ്മായില്‍ സ്വാഗതം പറഞ്ഞു.മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ. എം ഷാജി, മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ്‌മാരായ ഫൈസല്‍ ബാഫഖി തങ്ങള്‍, അഷറഫ് എടനീര്‍ സെക്രട്ടറിമാരായ സി.കെ മുഹമ്മദലി, ഗഫൂര്‍ കോല്‍ക്കളത്തില്‍, കോഴിക്കോട് ജില്ല പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍, ശരീഫ് കുറ്റൂർ, പി. എം മുസ്തഫ തങ്ങൾ സംബന്ധിച്ചു.
ആവനാഴിയിലെ അസ്ത്രങ്ങളെല്ലാം പ്രയോഗിച്ചിട്ടും കര്‍ണാടക തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ ജനം തൂത്തെറിഞ്ഞത് മതനിരപേക്ഷ കക്ഷികള്‍ക്ക് പ്രതീക്ഷപകരുന്നതാണെന്ന് മുസ്‌ലിംലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു. യോചിച്ച മുന്നേറ്റത്തിലൂടെ
മാറ്റം സൃഷ്ടിക്കാനാകുമെന്നതാണ് കര്‍ണാടക നല്‍കുന്ന പാഠമെന്നും അദ്ദേഹം പറഞ്ഞു.
കര്‍ണാടക തെരഞ്ഞെടുപ്പ് തോല്‍വിയോടെ ബി.ജെ.പി ഹിന്ദുത്വ അജണ്ട അതിതീവ്രമായി പ്രയോഗിക്കുമെന്ന് ഇ.ടി പറഞ്ഞു. അധികാരം നഷ്ടമാകുമോയെന്ന ആശങ്കയില്‍ ബി.ജെ.പി നേതൃത്വത്തിനുണ്ട്. ഇത് മറികടക്കാന്‍ എല്ലാപരിധിയും ലംഘിക്കാന്‍ അവര്‍ തയാറാകും. രാജ്യത്ത് വലിയ അപകടകരമായ സാഹചര്യമാണ് വരാനിരിക്കുന്നത്. പ്രതിപക്ഷകക്ഷികളുടെ ഒറ്റക്കെട്ടായുള്ള മുന്നേറ്റത്തിലൂടെ ബി.ജെ.പിയുടെ വെറുപ്പിന്റെ രാഷ്ട്രീയത്തെ ചെറുത്ത്‌തോല്‍പ്പിക്കാനാകുമെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ കൂട്ടിചേര്‍ത്തു.
kerala
ദേശീയ പാതയില്‍ കാല്‍നടയാത്രികാര്‍, ഇരുചക്രവാഹനം, ഓട്ടോറിക്ഷ എന്നിവക്ക് പ്രവേശനമില്ല സൂചനാ ബോര്‍ഡുകള്‍ സ്ഥാപിച്ച് തുടങ്ങി
ദേശീയ പാതയുടെ പണി പൂര്‍ത്തിയായല്‍ ആള്‍ കേരള ബൈക്ക് റൈഡ് നടത്തണമെന്ന് കരുതിയവര്‍ക്ക് മുട്ടന്‍ പണിയാണ് കിട്ടിയിരിക്കുന്നത്

ദേശീയ പാത 66 ലൂടെ കാല്‍നടയാത്രികര്‍ക്കും ഇരുചക്രവാഹനം, ഓട്ടോറിക്ഷ, ട്രാക്ടര്‍ എന്നിവര്‍ക്കും പ്രവേശനമില്ലെന്ന് വ്യക്തമാക്കിയുള്ള സൂചനാ ബോര്‍ഡുകള്‍ സ്ഥാപിച്ച് തുടങ്ങി. ദേശീയ പാതയുടെ പണി പൂര്‍ത്തിയായല്‍ ആള്‍ കേരള ബൈക്ക് റൈഡ് നടത്തണമെന്ന് കരുതിയവര്‍ക്ക് മുട്ടന്‍ പണിയാണ് കിട്ടിയിരിക്കുന്നത്.
ആറുവരിപ്പാതയിലെ ഇടതുവശത്തെ ലൈനിലൂടെ യാത്രചെയ്യാന്‍ ഇരുചക്രവാഹനങ്ങളെ അനുവദിക്കണമെന്ന നിര്‍ദേശം സര്‍ക്കാറിനും ഹൈവേ അതോറിറ്റിക്കും മുന്നിലുണ്ടായിരുന്നെങ്കിലും യാഥാര്‍ത്ഥ്യമായില്ല.
kerala
കാളികാവിലെ കടുവാ ദൗത്യത്തിനെത്തിച്ച കുങ്കിയാന പാപ്പാനെ ആക്രമിച്ചു
പരിക്ക് ഗുരുതരമല്ലെന്ന് ഡിഎഫ്ഒ അറിയിച്ചു

കാളികാവില്‍ കടുവാ ദൗത്യത്തിനായി എത്തിച്ച കുഞ്ചു എന്ന കുങ്കിയാന പാപ്പാനെ ആക്രമിച്ചു. പാപ്പാന്‍ ചന്തുവിനെയാണ് ആന എടുത്തെറിഞ്ഞത്. പരിക്ക് ഗുരുതരമല്ലെന്ന് ഡിഎഫ്ഒ അറിയിച്ചു
അതേസമയം, കടുവക്കായി വ്യാപക തിരച്ചില്‍ തുടരുകയാണ്. അഞ്ച് ലൈവ് സ്ട്രീമിംഗ് ക്യാമറകള്‍ കൂടി ഇന്ന് സ്ഥാപിക്കുമെന്ന് നിലമ്പൂര്‍ സൗത്ത് ഡിഎഫ്ഒ ജി.ധനിക് ലാല്‍ പറഞ്ഞു. കടുവ എവിടെയാണെന്ന് കണ്ടെത്തിയതിന് ശേഷമാണ് കുങ്കിയാനകളെ ഉപയോഗിക്കുകയെന്നും ജി.ധനിക് ലാല്‍ പറഞ്ഞു.
kerala
കോഴിക്കോട് തെരുവുനായ ആക്രമണത്തില്‍ അഞ്ചുവയസുകാരന് പരിക്ക്
കുട്ടിക്ക് 40 ഇന്‍ജക്ഷനാണ് എടുത്തതെന്നും മനുഷ്യരേക്കാള്‍ വിലയാണ് നായകള്‍ക്കെന്നും ഇവാന്റെ പിതാവ് വിമര്‍ശിച്ചു

കോഴിക്കോട് തെരുവുനായ ആക്രമണത്തില്‍ അഞ്ചുവയസുകാരന് പരിക്ക്. കുറ്റിച്ചിറ കോയപറമ്പത്ത് ഇര്‍ഫാന്റെ മകന്‍ ഇവാനെയാണ് തെരുവുനായ ആക്രമിച്ചത്. ഇവാന്റെ കൈയ്ക്കും ദേഹത്തും പരിക്കേറ്റു.
ഇന്നലെ വൈകുന്നേരം 4.30നായിരുന്നു സംഭവം. പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറഞ്ഞു. കുട്ടിക്ക് 40 ഇന്‍ജക്ഷനാണ് എടുത്തതെന്നും മനുഷ്യരേക്കാള്‍ വിലയാണ് നായകള്‍ക്കെന്നും ഇവാന്റെ പിതാവ് വിമര്‍ശിച്ചു.
-
news2 days ago
ഹോങ്കോങ്ങിലും സിംഗപ്പൂരിലും കോവിഡ് കേസുകള് വര്ധിക്കുന്നതായി റിപ്പോര്ട്ട്
-
kerala3 days ago
വനം വകുപ്പ് കസ്റ്റഡിയിലെടുത്തയാളെ ബലമായി മോചിപ്പിച്ചു; സിപിഎം എംഎല്എക്കെതിരെ പരാതി
-
kerala3 days ago
ഗഫൂറിനെ കടുവ കഴുത്തില് കടിച്ച് വലിച്ചുകൊണ്ടുപോയി, നിലവിളിക്കാന്പോലുമായില്ല’ ദൃക്സാക്ഷിയായ സമദ്
-
kerala2 days ago
സംസ്ഥാനത്ത് വീണ്ടും കോളറ മരണം; ആലപ്പുഴയില് ചികിത്സയിലായിരുന്നയാള് മരിച്ചു
-
india3 days ago
മുന് കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ ജോണ് ബര്ള തൃണമൂല് കോണ്ഗ്രസിലേക്ക്
-
kerala3 days ago
സ്വതന്ത്ര ഫലസ്തീന് യാഥാര്ത്ഥ്യമാക്കണം; മുസ്‌ലിംലീഗ്
-
Film3 days ago
‘നരിവേട്ട’യെ കുറിച്ച് കൂടുതൽ അവകാശവാദങ്ങളൊന്നുമില്ലെന്ന് ടോവിനോ തോമസ്
-
kerala2 days ago
പത്തനംതിട്ടയില് കാട്ടാന ചരിഞ്ഞ സംഭവം: ആറുപേരെ കസ്റ്റഡിയിലെടുത്തത് നോട്ടീസ് നല്കാതെ