കാസര്‍കോട്: കാസര്‍ക്കോട്ട് കോണ്‍ഗ്രസ് നേതാവിന്റെ നേരെ ബോംബാക്രമണം. പടന്ന എടച്ചാക്കൈയില്‍ കോണ്‍ഗ്രസ് നേതാവിന്റെ വീടിന് നേരെയാണ് ബോംബാക്രമണമുണ്ടായത്. കെപിസിസി നിര്‍വാഹക സമിതിയംഗം പികെ ഫൈസലിന്റെ വീടിന് നേരെ അര്‍ധരാത്രിയോടെയാണ് ആക്രമണമുണ്ടായത്. സ്റ്റീല്‍ ബോംബ് ആക്രമണമായിരുന്നു.

ആക്രമണത്തില്‍ വീടിന്റെ ജനല്‍ചില്ലുകള്‍ തകര്‍ന്നു. ചുമരിന് കേടുപാടുകള്‍ സംഭവിച്ചു. ആക്രമണത്തിന് പിന്നില്‍ സിപിഎം ആണെന്നാണ് ആരോപണം. പഞ്ചായത്തിലെ വാര്‍ഡുകളില്‍ പ്രമുഖ നേതാക്കള്‍ തോറ്റതില്‍ അമര്‍ഷം പൂണ്ട സിപിഎം പ്രവര്‍ത്തകര്‍ വീട് ആക്രമിക്കുകയായിരുന്നുവെന്നാണ് പികെ ഫൈസല്‍ ആരോപിക്കുന്നത്.

എന്നാല്‍ ഒരു ആക്രമണവും നടത്തിയിട്ടില്ലെന്നും ഫൈസലിനെ ആരോപണം അടിസ്ഥാനരഹിതമാണെന്നുമാണ് സിപിഎം പ്രതികരിണം.