Video Stories
‘എന്ത് വിവേകമില്ലായ്മയാണ് കാണിക്കുന്നത്. നിങ്ങള് ലോക്കല് പൊലീസ് മേലുദ്യോഗസ്ഥര് പറഞ്ഞ പണി ചെയ്താല് മതി’ പൊലീസിനെ ഭീഷണിപ്പെടുത്തി കെ.വി കുഞ്ഞിരാമന്
കാസര്കോട്: പെരിയ ഇരട്ടക്കൊലപാതകത്തിന്റെ ഉത്തരവാദിത്വം പ്രാദേശിക നേതാക്കളിലൊതുക്കാന് ശ്രമിക്കുന്ന സി.പി.എമ്മിനെ വെട്ടിലാക്കി പാര്ട്ടി ജില്ലാ നേതാക്കള്ക്കും എം.എല്.എക്കുമെതിരെ കൂടുതല് വെളിപ്പെടുത്തലുകള്. ഉദുമ എം.എല്.എ കെ കുഞ്ഞിരാമന്, മുന് എം.എല്.എയും സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ കെ.വി കുഞ്ഞിരാമന്, ജില്ലാ സെക്രട്ടേറിയറ്റ് അംഗവും ജില്ലാ പഞ്ചായത്ത് അംഗവുമായ വി.പി.പി മുസ്തഫ എന്നിവര്ക്കെതിരെയാണ് വെളിപ്പെടുത്തലുകള്.
പ്രതികള് എത്തിയ വാഹനത്തിന്റെ ഉടമയും കൊലയാളി സംഘാംഗവുമായ സജി ജോര്ജിനെ പൊലീസ് കസ്റ്റഡിയിലെടുത്തപ്പോള് സ്ഥലത്തെത്തിയ കെ.വി കുഞ്ഞിരാമന്റെ നേതൃത്വത്തിലെത്തിയ സി.പി.എം നേതാക്കള് മോചിപ്പിച്ചതായി സാക്ഷിയുണ്ട്.
കൃത്യത്തില് ഗൂഢാലോചനയുണ്ടെന്നും ഇതേ സംബന്ധിച്ച് മുതിര്ന്ന നേതാക്കള്ക്ക് അറിയാമെന്നുമാണ് കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്ലാലിന്റെയും ബന്ധുക്കള് ആരോപിക്കുന്നത്. കൊലപാതകത്തിന്റെ പിറ്റേന്നാള് രാത്രി 8.30ന് വെളുത്തോളിപാക്കം ചെറോട്ടിയില് വച്ച് സജിയുടെ വാഹനം പൊലീസ് പരിശോധിക്കുന്നതിനിടെ രണ്ട് പ്രാദേശിക നേതാക്കള്ക്കൊപ്പം കെ.വി കുഞ്ഞിരാമന് സ്ഥലത്തെത്തി പൊലീസിനെ ഭീഷണിപ്പെടുത്തി: ‘എന്ത് വിവേകമില്ലായ്മയാണ് കാണിക്കുന്നത്. നിങ്ങള് ലോക്കല് പൊലീസ് മേലുദ്യോഗസ്ഥര് പറഞ്ഞ പണി മാത്രം ചെയ്താല് മതി’എന്നായിരുന്നു വാക്കുകള്. തുടര്ന്ന് ഇവരുടെ വാഹനത്തില് സജിയെ കയറ്റിക്കൊണ്ടു പോയി.
നിരന്തരം സംഘര്ഷങ്ങള് നിലനിന്നിരുന്ന പ്രദേശത്തെ പ്രശ്നത്തില് ഇടപെടാന് കെ.കുഞ്ഞിരാമന് എം.എല്.എയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല് പ്രശ്നം പരിഹരിക്കുന്നതിന് പകരം അക്രമത്തിന് ആഹ്വാനം ചെയ്യുകയാണുണ്ടായതെന്ന് കൊല്ലപ്പെട്ട ശരത്ലാലിന്റെ കുടുംബം ആരോപിച്ചു.
പെരിയയിലെ ഇരട്ടക്കൊലപാതകത്തിന് ഒരു മാസം മുമ്പ് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി.പി.പി മുസ്തഫ നടത്തിയ കൊലവിളി പ്രസംഗത്തിന്റെ വിഡിയോ പുറത്തു വന്നിരുന്നു. പ്രതി പീതാംബരനെയും പ്രവാസി സംഘം വില്ലേജ് സെക്രട്ടറി എ. സുരേന്ദ്രനെയും ആക്രമിച്ചതില് പ്രതിഷേധിച്ച് ജനുവരി 7ന് കല്യോട്ട് നടത്തിയ പ്രസംഗത്തിന്റെ വിഡിയോയാണ് പുറത്തായത്. ‘ചിതയില് വെക്കാന് ബാക്കിയില്ലാത്ത വിധം ചിതറിപ്പോകും’ എന്നിങ്ങനെയുള്ള കൊലവിളി പരാമര്ശങ്ങളായിരുന്നു പ്രസംഗത്തിലുണ്ടായിരുന്നത്.
kerala
സംസ്ഥാനത്ത് ഇന്ന് സ്വര്ണ വിലയില് നേരിയ ഇടിവ്
ഒരു പവന് സ്വര്ണത്തിന് ഇന്ന് 80 രൂപയാണ് കുറഞ്ഞിരിക്കുന്നത്.
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വര്ണവിലയില് ഇന്ന് നേരിയ ഇടിവ്. ഒരു പവന് സ്വര്ണത്തിന് ഇന്ന് 80 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഗ്രാമിന് 10 രൂപയും കുറഞ്ഞു. ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം സ്വര്ണത്തിന്റെ വില 11935 രൂപയായി. ഒരു പവന് സ്വര്ണത്തിന് ഇന്ന് 95480 രൂപയും നല്കേണ്ടതായി വരും.
ലോകത്തെ ഏറ്റവും വലിയ സ്വര്ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്ഷവും ടണ് കണക്കിന് സ്വര്ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില് സംഭവിക്കുന്ന ചെറിയ ചലനങ്ങള് പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്ണവിലയില് പ്രതിഫലിക്കും.
kerala
പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്ത്ഥിക്കും സംഘത്തിനും നേരെ ആക്രമണം; ഒരാള്ക്ക് ഗുരുതര പരിക്ക്
പിന്നില് ബിജെപിയെന്ന് കോണ്ഗ്രസ്
പാലക്കാട്: പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്ത്ഥിക്കും സംഘത്തിനും നേരെ ആക്രമണം. പാലക്കാട് കല്ലേക്കാടാണ് സംഭവം. പാലക്കാട് ഡിസിസി സെക്രട്ടറി നന്ദബാലന്റെ വീട്ടിലേക്ക് അതിക്രമിച്ചുകയറിയാണ് ഒരു സംഘം ആക്രമണം നടത്തിയത്. പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്ത്ഥിക്കും സംഘത്തിനും നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തില് ഒരാളുടെ കണ്ണിന് ഗുരുതര പരിക്കേറ്റു. ആക്രമണത്തിന് പിന്നില് ബിജെപി ആണെന്ന് കോണ്ഗ്രസ് ആരോപിച്ചു.
സംഭവത്തില് അഞ്ച് ബിജെപി പ്രവര്ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കല്ലേക്കാട് സ്വദേശികളായ അഞ്ച് ബിജെപി പ്രവര്ത്തകരെയാണ് പാലക്കാട് ടൗണ് നോര്ത്ത് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്ന് പുലര്ച്ചെ 12 മണിയോടെയാണ് ബിജെപി പ്രവര്ത്തകര് ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്ത്ഥി, ഡിസിസി സെക്രട്ടറി, കെഎസ്യു പ്രവര്ത്തകര് എന്നിവരെ ആക്രമിച്ചത്.
തദ്ദേശ തെരഞ്ഞെടുപ്പില് രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്നതിനിടെയാണ് ആക്രമണം. ഇന്ന് തൃശൂര്, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്, കാസര്കോട് ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.
kerala
തദ്ദേശ തിരഞ്ഞെടുപ്പ്; കോട്ടയം ജില്ലയില് ഇതുവരെ 65.5 % പോളിങ് രേഖപ്പെടുത്തി
തദ്ദേശ തെരഞ്ഞെടുപ്പ് കോട്ടയം ജില്ലയില് ഇതുവരെ 1074967 പേര് വോട്ട് രേഖപ്പെടുത്തി. ആകെ 16,41,176 വോട്ടര്മാരാണ് ജില്ലയിലുള്ളത്.
തദ്ദേശ തെരഞ്ഞെടുപ്പ് കോട്ടയം ജില്ലയില് ഇതുവരെ 1074967 പേര് വോട്ട് രേഖപ്പെടുത്തി. ആകെ 16,41,176 വോട്ടര്മാരാണ് ജില്ലയിലുള്ളത്.
വോട്ട് ചെയ്ത സ്ത്രീകള്:545970(63.76%; ആകെ : 856321 )
വോട്ട് ചെയ്ത പുരുഷന്മാര് 528994:( 67.4% ; 784842)
വോട്ട് ചെയ്ത ട്രാന്സ്ജെന്ഡേഴ്സ് : 3( 23.08% ; ആകെ :13)
നഗരസഭ
ചങ്ങനാശേരി: 63.54%
കോട്ടയം:63.53%
വൈക്കം: 69.62%
പാലാ :63.05%
ഏറ്റുമാനൂര്: 65.22%
ഈരാറ്റുപേട്ട: 80.04%
ബ്ലോക്ക് പഞ്ചായത്തുകള്
ഏറ്റുമാനൂര്:66.23%
ഉഴവൂര് :63.06%
ളാലം :63.26%
ഈരാറ്റുപേട്ട :66.34%
പാമ്പാടി : 66.26%
മാടപ്പള്ളി :62.36%
വാഴൂര് :65.78%
കാഞ്ഞിരപ്പള്ളി: 64.68%
പള്ളം:64.76 %
വൈക്കം: 72.6%
കടുത്തുരുത്തി: 66.7%
-
india2 days agoരാജ്യസ്നേഹം പഠിപ്പിക്കാന് അമിത് ഷാ വളര്ന്നിട്ടില്ല; നെഹ്റുവിനെ അപമാനിച്ചതിനെതിരെ ഖാര്ഗെ
-
kerala3 days ago‘ഒരു സ്ത്രീക്കും അനുഭവിക്കാനാകാത്ത ക്രൂരത ആ നടുക്കം ഇന്നും മനസില്’; നടിയുടെ മൊഴി രേഖപ്പെടുത്തിയ എസ്എച്ച്ഒയുടെ വെളിപ്പെടുത്തല്
-
kerala3 days agoമലയാറ്റൂരില് രണ്ട് ദിവസം മുമ്പ് കാണാതായ പെണ്കുട്ടി മരിച്ചനിലയില്
-
india3 days agoആര്എസ്എസ് പിന്തുടരുന്നത് അരാജകത്വമാണ്, അവര് സമത്വത്തെ പിന്തുണക്കുന്നില്ല; രാഹുല് ഗാന്ധി
-
kerala3 days agoവയനാട് പുല്പ്പള്ളിയില് കാട്ടാന ആക്രമണത്തില് വയോധികയ്ക്ക് പരിക്ക്
-
kerala3 days agoഎറണാകുളത്ത് കള്ളവോട്ടിന് ശ്രമിച്ച സിപിഎം പ്രവര്ത്തകന് പിടിയില്
-
india2 days ago‘മോദിജി പകുതി സമയവും വിദേശത്ത്, പിന്നെ രാഹുലിന്റെ യാത്രയെ ചോദ്യം ചെയ്യുന്നത് എന്തിന്?’: പ്രിയങ്ക ഗാന്ധി
-
Sports18 hours agoകൂച്ച് ബെഹാര് ട്രോഫിയില് ഇഞ്ചോടിഞ്ച് പോരാട്ടം; ആറു റണ്സിന് കേരളത്തിന് തോല്വി
