ശ്രീനഗര്‍: കാശ്മീരില്‍ സുരക്ഷാ സേനക്ക് നേരെ കല്ലെറിഞ്ഞ യുവാവിനെ ജമ്മു കാശ്മീര്‍ പൊലീസ് വാഹനം കയറ്റി കൊന്നു. ആദില്‍ അഹമ്മദ് യാദു എന്ന 18-കാരനെയാണ് പൊലീസ് കൊലപ്പെടുത്തിയത്.

നൂര്‍ബാഗ് ചൗക്കിലൂടെ പോകുകയായിരുന്ന സി.ആര്‍.പി.എഫ്, കാശ്മീര്‍ പൊലീസ് വാഹനങ്ങള്‍ക്ക് നേരെ കല്ലെറിയുന്നതിനിടെയാണ് യുവാവിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയത്. യുവാവിനെ ഉടന്‍ തന്നെ സമീപത്തെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെ, മേഖലയില്‍ സംഘര്‍ഷം രൂക്ഷമായി. ഷോപ്പിയാനിലും പുല്‍വാമയിലുമുണ്ടായ സംഘര്‍ഷത്തില്‍ അഞ്ചു നാട്ടുകാരും കൊല്ലപ്പെട്ടു.

സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പ്രദേശത്തെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താത്കാലികമായി നിര്‍ത്തിവെച്ചു.