ചെങ്ങന്നനൂര്‍: ചെങ്ങന്നൂരിലെ ദുരിതാശ്വാസ ക്യാമ്പില്‍ കഴിഞ്ഞിരുന്ന രണ്ടരവയസ്സുകാരി മരിച്ചു. മസ്തിഷ്‌ക ജ്വരം ബാധിച്ചായിരുന്നു മരണം. സുനില്‍-അനുപമ ദമ്പതികളുടെ മകള്‍ അനവദ്യയാണ് മരിച്ചത്.

ഇന്നലെ വൈകുന്നേരമാണ് സംഭവം. തിരുവന്‍വണ്ടൂരിലെ ദുരിതാശ്വാസ ക്യാമ്പിലാണ് അനവദ്യ കഴിഞ്ഞിരുന്നത്. പനിപിടിച്ച കുട്ടിയെ അടൂരിലെ ആസ്പത്രിയില്‍ ചികിത്സിച്ചിരുന്നു. എന്നാല്‍ നില വഷളായതിനെ തുടര്‍ന്ന് തിരുവനന്തപുരം കിംസ് ആസ്പത്രിയിലേ്ക്ക് മാറ്റുകയായിരുന്നു. തുടര്‍ന്നാണ് മരണം സംഭവിച്ചത്.