Video Stories
വങ്കത്തരം കൊടുത്ത് ഇരന്നുവാങ്ങിയ അടി

‘എന്നെത്തല്ലണ്ടമ്മാവാ ഞാന്‍ നന്നാവില്ല’ എന്ന ഭാഷയാണ് നമ്മുടെ പിണറായിസര്‍ക്കാരിന് എല്ലാം കൊണ്ടും യോജിക്കുന്നതെന്നുതോന്നുന്നു. മുള്ളുകൊണ്ടെടുക്കാവുന്നത് തൂമ്പകൊണ്ടെടുക്കുകയാണ് ഓരോ നടപടിയിലൂടെയും സംസ്ഥാനത്തെ ഇടതുപക്ഷസര്‍ക്കാര്‍. സംസ്ഥാനപൊലീസ് മേധാവിയെ പുനര്‍നിയമിക്കാന്‍ നിര്‍ദേശിച്ച സുപ്രീംകോടതിയോട് വിധിയില്‍ വ്യക്തതതേടിചെന്ന സര്‍ക്കാര്‍ സ്വയം വടികൊടുത്ത് അടി വാങ്ങിയിരിക്കുന്നു. സി.പി.എം നേതാക്കളെ കൊലക്കേസില്‍ അറസ്റ്റ് ചെയ്തതിലുള്ള പ്രതികാരമായി എടുത്തുമാറ്റിയ സംസ്ഥാന പൊലീസ്മേധാവി ടി.പി സെന്‍കുമാറിന്റെ കസേര തിരിച്ചുകൊടുക്കാതിരിക്കാന്‍ കാട്ടിക്കൂട്ടിയ എല്ലാ വങ്കത്തരങ്ങളും സുപ്രീംകോടതിയുടെയും നീതിന്യായവ്യവസ്ഥയുടെയും സര്‍വോപരി ജനങ്ങളുടെയും മുന്നില്‍ പരിഹാസ്യമാക്കപ്പെട്ടിരിക്കുന്നു. രാജ്യത്തെ ഉന്നതനീതിപീഠത്തിന്റെ വിധി അനുസരിക്കാന്‍ സര്‍വഥാ ബാധ്യസ്ഥമായ ഭരണകൂടം മൗനംപാലിച്ചും അഴകൊഴമ്പന്‍ ന്യായവാദങ്ങള്‍ നിരത്തിയുമൊക്കെ ജനങ്ങളെയും നീതിപീഠത്തെയും പറ്റിക്കാന്‍ നോക്കിയതിനുള്ള ശിക്ഷയാണ് സുപ്രീകോടതിയുടെ ഇന്നലത്തെ വിധി. ഉത്തരവ് വന്ന് പതിനൊന്നാം ദിവസവും അത് നടപ്പാക്കാതെ താന്‍ പിടിച്ചമുയലിന് കൊമ്പ് മൂന്ന് എന്നും പറഞ്ഞിരുന്ന സര്‍ക്കാരിന് തലയില്‍ മുണ്ടിട്ട് നടക്കേണ്ട അവസ്ഥയാണ് വന്നുചേര്‍ന്നിരിക്കുന്നത്. വിധി നടപ്പാക്കിയില്ലെങ്കില്‍ എന്തുചെയ്യണമെന്നറിയാമെന്ന കോടതിയുടെ താക്കീത് കടുത്തനടപടിയിലേക്കാണ് കോടതി നീങ്ങുന്നതെന്നതിന്റെ സൂചനയാണ്.
സുപ്രീംകോടതിയുടെ വിധി രാജ്യത്ത് അന്തിമമാണെന്ന് അറിയാത്തവരാവില്ല കമ്യൂണിസ്റ്റുകാരും കേരളം ഭരിക്കുന്നവരും. 2017 ഏപ്രില്‍ 24ന് സുപ്രീംകോടതി സെന്‍കുമാറിന് അനുകൂലമായി പുറപ്പെടുവിച്ച വിധി അനുസരിക്കാതിരിക്കാന്‍ എന്തെല്ലാം കാട്ടിക്കൂട്ടലുകളാണ് ഇടതുപക്ഷസര്‍ക്കാര്‍ നടത്തിയത്. ജനാധിപത്യത്തെയും നീതിവ്യവസ്ഥിതിയെയും നിയമത്തെയും കുറിച്ച് പെരുമ്പറ കൊട്ടാറുള്ളവര്‍ തങ്ങളുടെ അഹങ്കാരം തലയില്‍ നിന്ന് ഇറക്കിവെക്കുന്നത് നാണക്കേടാകുമെന്ന ദുരഭിമാനവുമായി ദിവസങ്ങളാണ് തള്ളിനീക്കിയത്. ഭരണത്തലവന്റെ അഭീഷ്ടത്തിനായി സുപ്രീംകോടതിയുടെ വിധിയെപോലും ധിക്കരിക്കുന്ന സമീപനമാണ് സംസ്ഥാനസര്‍ക്കാര്‍ കാണിച്ചത്. കോടതിവിധി നടപ്പാക്കേണ്ടിവരുമെന്ന് അറിഞ്ഞിട്ടും ജനങ്ങളുടെ നികുതിപ്പണമെടുത്ത് വീണ്ടും കോടതിയില്‍ പോകാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. അതിനുള്ള കരണത്തടിയായിരുന്നു വ്യക്തത തേടിയുള്ള വിധി തള്ളിയതും ഇരുപത്തയ്യായിരം രൂപ കോടതിച്ചെലവിലേക്ക് കെട്ടിവെക്കാനുള്ള കല്പനയും. കോടതിയലക്ഷ്യക്കേസ് ചൊവ്വാഴ്ച എടുക്കാനിരിക്കുകയുമാണ്.
രണ്ടുമാസം മാത്രം സര്‍വീസ് ബാക്കിയുള്ള പൊലീസ് മേധാവിയെ തിരിച്ചുനിയമിക്കണമെന്ന വിധി വായിക്കുന്ന ഏത് കൊച്ചുകുട്ടിക്കും അത് നടപ്പാക്കുകയെന്നതല്ലാതെ ഒരുതരത്തിലുള്ള അവ്യക്തതക്കും അതിലിടമുണ്ടായിരുന്നില്ലെന്ന് മനസ്സിലാകും. എന്നാല്‍ മുഖ്യമന്ത്രിയുടെ ഉപദേശകവൃന്ദം കോടതിയിലേക്ക് പോകാനാണ് ഉപദേശിച്ചത് എന്നത് സര്‍ക്കാരിന്റെ പണം തങ്ങളുടെ ഇംഗിതത്തിനുവേണ്ടി ദുരുപയോഗിക്കുകയായിരുന്നുവെന്നാണ് വ്യക്തമാക്കുന്നത്. യഥാര്‍ഥത്തില്‍ പിഴത്തുക കെട്ടിവെക്കേണ്ടത് സര്‍ക്കാരിലെ ഇതിനുത്തരവാദിത്തപ്പെട്ട ആളുകളുടെ പോക്കറ്റില്‍ നിന്നാകണം.
2016 മെയ് 25ന് സര്‍ക്കാര്‍ അധികാരത്തിലേറിയ ഉടന്‍ പൊലീസ് മേധാവിയെ മാറ്റുന്നതിനുള്ള നടപടിയാണ് മുഖ്യമന്ത്രി ആദ്യംതന്നെ സ്വീകരിച്ചത്. സാധാരണഗതിയില്‍ ഏതുസര്‍ക്കാരും ചെയ്യാന്‍ മടിക്കുന്ന ഒന്ന്്. പ്രകാശ്സിംഗ് കേസില്‍ രണ്ടുവര്‍ഷത്തേക്കോ വിരമിക്കുന്നതുവരെയോ പൊലീസ്മേധാവിയെ തസ്തികയില്‍ തുടരാനനുവദിക്കണമെന്ന് നിര്‍ദേശമുണ്ടായിരിക്കെയായിരുന്നു പിണറായി സര്‍ക്കാരിന്റെ ഈ നടപടി. എന്നാല്‍ മുന്‍ഇടതുസര്‍ക്കാര്‍ തന്നെ കൊണ്ടുവന്ന കേരളപൊലീസ് നിയമത്തിലെ വകുപ്പ് ദുരുപയോഗപ്പെടുത്തി ജനങ്ങള്‍ക്ക് അനിഷ്ടകരമായി പ്രവര്‍ത്തിച്ചു എന്നു കുറ്റപ്പെടുത്തിയായിരുന്നു സെന്‍കുമാറിന്റെ സ്ഥാനമാറ്റം. ഇതിനായി പുറ്റിങ്ങല്‍ വെടിക്കെട്ടപകടം, ജിഷ വധക്കേസ് എന്നിവയുടെ അന്വേഷണത്തില്‍ വീഴ്ച വരുത്തിയെന്ന ഫയലുണ്ടാക്കുകയായിരുന്നു ചീഫ്സെക്രട്ടറിയുടെ അറിവോടെ സര്‍ക്കാര്‍ . പകരം നിയമിക്കപ്പെട്ട ലോക്നാഥ് ബെഹ്്റയുടെ കീഴില്‍ സംസ്ഥാനത്ത് പൊലീസ് സേനയുടെ വീഴ്ചകളുടെ പരമ്പര തന്നെയായിരുന്നു കഴിഞ്ഞ പതിനൊന്നുമാസവും അരങ്ങേറിയത്. ഇക്കാര്യം മഹിജയെന്ന വീട്ടമ്മയെ റോഡിലൂടെ വലിച്ചിഴച്ച സംഭവം ചൂണ്ടിക്കാട്ടി സുപ്രീംകോടതി തന്നെ താക്കീത് ചെയ്യുകയും ചെയ്തിരുന്നു.
സാധാരണഗതിയില്‍ സര്‍ക്കാരുകള്‍ക്ക് ഇഷ്ടമില്ലെങ്കില്‍ പകരം കിട്ടിയ പദവിയുമായി കഴിഞ്ഞുകൂടുക എന്ന നയമാകും ഉദ്യോഗസ്ഥര്‍ സ്വീകരിക്കുക എന്നിരിക്കെ വൈരനിര്യാതനബുദ്ധിയോടെയുള്ള സര്‍ക്കാരിലെ ഉന്നതരുടെ പെരുമാറ്റം ടി.പി സെന്‍കുമാറിനെപോലെ മികച്ച ട്രാക്ക് റെക്കോര്‍ഡുളളയാള്‍ക്ക് സഹിക്കാവുന്നതായിരുന്നില്ല. കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബൂണലിലും കേരളഹൈക്കോടതിയിലും സെന്‍കുമാര്‍ നടത്തിയ നിയമനടപടികള്‍ പരാജയപ്പെട്ടത് മതിയായ ഫയലുകള്‍ ലഭിക്കാത്തതുമൂലമായിരുന്നു. എന്നാല്‍ വിവരാവകാശ നിയമപ്രകാരം ലഭിച്ച രണ്ട് ഫയലുകള്‍ സ്ഥലം മാറ്റത്തിനുവേണ്ടി കൃത്രിമമായി എഴുതിയുണ്ടാക്കിയെന്ന് പിന്നീട് കണ്ടെത്തുകയും അവ സുപ്രീം കോടതിയിലെ അപ്പീലില്‍ ഹാജരാക്കുകയുമായിരുന്നു.
പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം കൊട്ടിഘോഷിച്ച് നിയമിച്ച വിജിലന്‍സ് തലവന്‍ ഇപ്പോള്‍ നീണ്ട അവധിയിലാണ്. ഇദ്ദേഹത്തിന്റെ നടപടികള്‍ വ്യക്തിപരമാണെന്ന് ഹൈക്കോടതി പലതവണ ചൂണ്ടിക്കാട്ടുകയുണ്ടായി. ഇതടക്കം പലവിഷയത്തിലായി സര്‍ക്കാരിനെതിരെ ഒരു ഡസനോളം എതിര്‍വിധികളാണ് കോടതികളില്‍ നിന്ന് നേരിടേണ്ടിവന്നത്. പൊലീസിന് വീഴ്ച പറ്റിയെന്നു തുറന്നുസമ്മതിച്ച് അതിന് കഴിഞ്ഞ സര്‍ക്കാരിനെ കുറ്റപ്പെടുത്തുക വഴി പദവിയുടെ അന്തസ്സ് കുറയ്ക്കുന്ന നടപടിയാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. മൂന്നാറില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ച് പൊലീസിന്റെ സഹായത്തോടെ റവന്യൂവകുപ്പ് നടത്തിയ കയ്യേറ്റമൊഴിപ്പിക്കല്‍ നടപടി താനറിഞ്ഞില്ലെന്ന് പറഞ്ഞ് വിലപിച്ച ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി സ്വന്തം കഴിവുകേടാണ് വെളിപ്പെടുത്തിയത്. കമ്യൂണിസം പോലുള്ളൊരു പാര്‍ട്ടിക്കുള്ളില്‍ അടിച്ചേല്പിക്കപ്പെടുന്ന ഏകാധിപത്യശൈലിയല്ല ജനാധിപത്യഭരണകൂടങ്ങളുടെ കാര്യത്തിലെന്ന് ആ പാര്‍ട്ടിയും മുഖ്യമന്ത്രിയും ഓര്‍ക്കാതെ പോയതാണ് കേരളത്തിന്റെ ഇന്നത്തെ ദുരവസ്ഥ. ഏകാധിപത്യശൈലിക്കും ഇടുങ്ങിയ കക്ഷിമാല്‍സര്യങ്ങള്‍ക്കും ഉപയോഗിക്കേണ്ടതല്ല ഭരണമെന്ന് വിളിച്ചുപറയുകയാണ് ഈ വിധി. മുസ്്ലിമെന്ന പേരില്‍ ഡി.ജി.പിയെ മാറ്റിയ ഉത്തര്‍പ്രദേശിലെ ബി.ജെ.പി സര്‍ക്കാരിനെതിരെ കൂടിയുള്ള താക്കീതാണിത്.
Video Stories
ഉളിയില്‍ ഖദീജ കൊലക്കേസ്: പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം
ണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ.

കണ്ണൂര്‍ ഉളിയില്‍ ഖദീജ കൊലക്കേസില്‍ പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം. രണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ. കെ എന്‍ ഇസ്മായില്‍, കെ എന്‍ ഫിറോസ് എന്നിവരെയാണ് തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 28കാരിയായ ഖദീജയെ 2012 ഡിസംബര്‍ 12നാണ് കൊലപ്പെടുത്തിയത്.
കൊലപാതകം നടന്ന് 12 വര്‍ഷത്തിന് ശേഷമാണ് ശിക്ഷാവിധി. ജീവപര്യന്തവും അറുപതിനായിരം രൂപ പിഴയുമാണ് ശിക്ഷ.
കോഴിക്കോട് കോടമ്പുഴ സ്വദേശി ഷാഹുല്‍ ഹമീദിനെ രണ്ടാം വിവാഹം കഴിക്കാന്‍ ഖദീജ തീരുമാനിച്ചിരുന്നു. ഇതിന്റെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മതാചാര പ്രകാരം വിവാഹം നടത്തി തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഇരുവരെയും ഉളിയിലെ വീട്ടില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഖദീജയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്തിനെ കുത്തിപരുക്കേല്‍പ്പിക്കുകയും ചെയ്തു.
Video Stories
നിമിഷപ്രിയയുടെ വധശിക്ഷ: ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്കി സുപ്രീംകോടതി
വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്കി സുപ്രീംകോടതി.

നിമിഷപ്രിയയുടെ വധശിക്ഷയില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ ഇടപെട്ട് സുപ്രീംകോടതി. വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്കി സുപ്രീംകോടതി. അറ്റോര്‍ണി ജനറല്‍ വഴി സ്വീകരിച്ച നടപടികള്‍ അറിയിക്കാനാണ് നിര്‍ദേശം. ഹര്‍ജിയില്‍ ജൂലൈ പതിനാലിന് വിശദവാദം കേള്‍ക്കുമെന്നും സുപ്രീംകോടതി അറിയിച്ചു. ജസ്റ്റിസ് സുധാന്‍ഷു ധൂലിയ, ജോയ്മല്ല്യ ബാഗ്ച്ചി എന്നിവര്‍ അടങ്ങിയ ഡിവിഷന് ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്.
നിമിഷപ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ‘നിമിഷപ്രിയ അന്താരാഷ്ട്ര ആക്ഷന്‍ കൗണ്‍സില്‍’ ആണ് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. നിമിഷപ്രിയയുടെ വധശിക്ഷ അടുത്തിരിക്കുന്ന സാഹചര്യത്തിലായിരുന്നു ആക്ഷന്‍ കൗണ്‍സില്‍ സുപ്രീംകോടതിയെ സമീപിച്ചത്. നിമിഷപ്രിയക്കായി കേന്ദ്രസര്‍ക്കാര്‍ അടിയന്തര നയതന്ത്ര ഇടപെടല്‍ നടത്തണമെന്നും ദയാധന ചര്‍ച്ചകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ നടത്തണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. ആക്ഷന്‍ കൗണ്‍സിലിനായി മുതിര്‍ന്ന അഭിഭാഷകന് രാകേന്ത് ബസന്ദ് ആണ് ഹാജരായത്. ഹര്‍ജിയുടെ പകര്‍പ്പ് അറ്റോര്‍ണി ജനറലിന് കൈമാറാന്‍ അഭിഭാഷകന് കോടതി നിര്‍ദേശം നല്കി. ഇതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അറ്റോര്‍ണി ജനറല്‍ വഴി അറിയിക്കാന്‍ സുപ്രീംകോടതി കോടതി നിര്‍ദേശം നല്‍കിയത്. കേസിന്റെ സ്വഭാവവും അടിയന്തര സാഹചര്യവും കണക്കിലെടുത്താണ് സുപ്രീംകോടതിയുടെ ഇടപെടല്‍.
യെമന്‍ പൗരന് കൊല്ലപ്പെട്ട കേസില്‍ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പിലാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് സംബന്ധിച്ച ഉത്തരവില്‍ യെമനിലെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഒപ്പുവെച്ചതായാണ് റിപ്പോര്‍ട്ട്. നിമിഷപ്രിയയുടെ മോചനത്തിന് തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബം ദയാധനം ആവശ്യപ്പെട്ടെന്ന വിവരവും പുറത്ത് വന്നിരുന്നു. മഹ്ദിയുടെ കുടുംബം ദയാധനമായി ഒരു മില്യണ്‍ ഡോളര്‍ (8.67 കോടി രൂപ) ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. 2017ലാണ് യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. ശേഷം അബ്ദു മഹ്ദിയുടെ കുടുംബത്തെ നേരില്‍കണ്ട് മോചനം സാധ്യമാക്കാന്‍ നിമിഷപ്രിയയുടെ കുടുംബം ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല.
kerala
സംസ്ഥാനത്ത് ശക്തമായ മഴ തുടരും, ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. തെക്കന്‍ ജാര്‍ഖണ്ഡിന് മുകളിലായി ചക്രവാത ചുഴിയുടെ സ്വാധീന ഫലമായി വടക്കന്‍ കേരളത്തിലെ നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. കോഴിക്കോട്, വായനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഈ ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. ശനിയാഴ്ച വരെ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
-
kerala2 days ago
മലക്കം മറിഞ്ഞ് മന്ത്രി; പ്രതിഷേധം ശക്തമായപ്പോള്‍ സ്കൂള്‍ സമയമാറ്റത്തില്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് മന്ത്രി ശിവന്‍കുട്ടി
-
kerala3 days ago
നിമിഷ പ്രിയയുടെ മോചന ഫണ്ടിലേക്ക് ഒരു കോടി രൂപ നൽകും: ബോബി ചെമ്മണ്ണൂർ
-
kerala3 days ago
കൈക്കൂലിക്കേസ്; പാലക്കാട് ഫയര്‍ സ്റ്റേഷന് ഓഫീസര്‍ക്ക് സസ്പെന്ഷന്
-
india3 days ago
കരാര്‍ സംബന്ധിച്ച് തീരുമാനമായില്ല; ഐഎസ്എല്‍ അനിശ്ചിതകാലത്തേക്ക് നീട്ടി
-
kerala3 days ago
‘സമരത്തിന്റെ പേരിൽ നടന്നത് കോപ്രായം’; എസ്എഫ്ഐ യൂണിവേഴ്സിറ്റി സമരത്തെ വിമർശിച്ച് ഓർത്തഡോക്സ് സഭാധ്യക്ഷൻ
-
kerala2 days ago
കാസർഗോഡിന് പിന്നാലെ കണ്ണൂരിലും സ്കൂളിൽ പാദപൂജ; റിപ്പോർട്ട് തേടി മന്ത്രി വി. ശിവൻകുട്ടി
-
kerala3 days ago
നിയമസഭാ തെരഞ്ഞെടുപ്പ്: മാധ്യമങ്ങളുടെ വ്യാജ പ്രചാരണങ്ങളില്‍ വഞ്ചിതരാവരുത്: മുസ്ലിം ലീഗ്
-
kerala3 days ago
സുരേഷ് ഗോപിയുടെ പുലിപ്പല്ല് മാല; അന്വേഷണം ആരംഭിച്ച് വനംവകുപ്പ്