ദത്ത് നല്‍കല്‍ വിവാദം നിര്‍ണായക വഴിത്തിരിവില്‍.കുഞ്ഞ് അനുപമയുടേതാണോ എന്ന് ഉറപ്പാക്കാനുള്ള ഡി.എന്‍.എ പരിശോധനക്കുള്ള നടപടി ഉടന്‍ തുടങ്ങും. ഇന്നോ നാളെയോ അനുപമയുടെയും കുഞ്ഞിന്റെയും അജിത്തിന്റെയും ഡി.എന്‍.എ സാമ്പിള്‍ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ബയോടെക്‌നോളജിയില്‍ സ്വീകരിക്കും.

ഡി. എന്‍.എ ഫലം രണ്ട് ദിവസത്തിനകം നല്‍കാന്‍ കഴിയുമെന്നാണ് രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ബയോടെക്‌നോളജി അധികൃതര്‍ അറിയിച്ചിരിക്കുന്നത്..കഴിഞ്ഞ ദിവസമാണ് കുഞ്ഞ് തിരുവനന്തപുരത്ത് എത്തിയത്.