Connect with us

kerala

എല്ലാ റേഷന്‍കാര്‍ഡ് ഉടമകള്‍ക്കും ഈ മാസം മുതല്‍ മണ്ണെണ്ണ വിതരണം ചെയ്യും

Published

on

സംസ്ഥാനത്തെ എല്ലാ വിഭാഗം റേഷന്‍കാര്‍ഡ് ഉടമകള്‍ക്കും പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ പെര്‍മിറ്റുള്ള മത്സ്യബന്ധനയാനങ്ങള്‍ക്കും ഈ മാസം മുതല്‍ മണ്ണെണ്ണ വിതരണം ചെയ്യും. കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച വിഹിതത്തില്‍ നിന്നാണ് മണ്ണെണ്ണ വിതരണം ചെയ്യുന്നത്.

5676 കിലോ ലിറ്റര്‍ മണ്ണെണ്ണയാണ് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചത്. ഇതില്‍ 5088 കിലോ ലിറ്റര്‍ മണ്ണെണ്ണ റേഷന്‍ കടകള്‍ വഴിയും ബാക്കിയുള്ള വിഹിതം ജൂണ്‍ മാസത്തില്‍ മത്സ്യബന്ധന ബോട്ടുകള്‍ക്കും നല്‍കും. മഞ്ഞ കാര്‍ഡ് ഉടമകള്‍ക്ക് ഒരു ലിറ്ററും പിങ്ക്, നീല, വെള്ള എന്നീ കാര്‍ഡുകള്‍ക്ക് അര ലിറ്റര്‍ വീതവുമാണ് മണ്ണെണ്ണ ലഭിക്കുക. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള വിഹിതമാണ് ഈ മാസം ലഭിക്കുക.

വൈദ്യുതീകരിക്കാത്ത വീടുകള്‍ക്ക് ആറ് ലിറ്റര്‍ മണ്ണെണ്ണ ലഭിക്കും. സംസ്ഥാനത്ത് മഞ്ഞ, നീല കാര്‍ഡ് ഉടമകള്‍ക്ക് ഒരു വര്‍ഷമായും മറ്റ് കാര്‍ഡ് ഉടമകള്‍ക്ക് രണ്ടു വര്‍ഷത്തിലേറെയായും മണ്ണെണ്ണ വിതരണം ചെയ്തിരുന്നില്ല. നിലവില്‍ മഞ്ഞ, പിങ്ക് കാര്‍ഡുകാര്‍ക്ക് മാത്രമാണ് മണ്ണെണ്ണ നല്‍കുന്നത്.

kerala

ജയന്തി രാജനും, ഫാത്തിമ മുസഫറും തിരഞ്ഞെടുക്കപ്പെട്ടത് പാര്‍ട്ടിയുടെ സ്ത്രീ ദളിത് മുന്നേറ്റങ്ങള്‍ക്ക് കരുത്ത് പകരുന്ന തീരുമാനം; പികെ കുഞ്ഞാലിക്കുട്ടി

സ്ത്രീ, ദളിത് പിന്നോക്ക വിഭാഗങ്ങളുടെ ഉന്നമനം എല്ലാ കാലത്തും പാര്‍ട്ടിയുടെ സുപ്രധാന അജണ്ടകളിലൊന്ന് തന്നെയാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

Published

on

ജയന്തി രാജനും, ഫാത്തിമ മുസഫറും ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് പാര്‍ട്ടിയുടെ ദേശീയ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് പാര്‍ട്ടിയുടെ സ്ത്രീ ദളിത് മുന്നേറ്റങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് പകരുന്ന തീരുമാനമെന്ന് മുസ്‌ലിംലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. സ്ത്രീ, ദളിത് പിന്നോക്ക വിഭാഗങ്ങളുടെ ഉന്നമനം എല്ലാ കാലത്തും പാര്‍ട്ടിയുടെ സുപ്രധാന അജണ്ടകളിലൊന്ന് തന്നെയാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

സ്ത്രീ പ്രാതിനിധ്യം പാര്‍ട്ടിയില്‍ ഉറപ്പ് വരുത്തി സംഘടനരംഗത്ത് നേതൃ പരമായ പങ്ക് വഹിക്കാന്‍ അവസരമൊരുക്കുക എന്നത് പാര്‍ട്ടിയുടെ അജണ്ടയില്‍പെട്ടതാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പാര്‍ട്ടി അതിന്റെ ആശയ ആദര്‍ശങ്ങളല്‍ വെള്ളം ചേര്‍ക്കാതെ തന്നെ കാലാനുസൃതമായ അജണ്ടകള്‍ രൂപപ്പെടുത്തിയും പ്രയോഗവല്‍കരിച്ചും തന്നെയാണ് മുന്നോട്ട് പോയിട്ടുള്ളത്. അതിന്റെ ഭാഗം തന്നെയാണ് സ്ത്രീ പങ്കാളിത്തം സംബന്ധിച്ച പുതിയ തീരുമാനങ്ങളെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീ സമൂഹത്തിന്റെ പ്രാതിനിധ്യം വഹിക്കാന്‍ ശേഷിയുള്ള രണ്ട് പ്രഗല്‍ഭരെ തന്നെയാണ് കൗണ്‍സില്‍ യോഗം തിരഞ്ഞെടുത്തിരിക്കുന്നത്. ജയന്തി രാജന്‍ ദളിത് വിഭാഗത്തില്‍ നിന്നും കര്‍മ്മ ശേഷി കൊണ്ടും, ആത്മ സമര്‍പ്പണം കൊണ്ടും പൊതുരംഗത്തേക്ക് ഉയര്‍ന്നു വന്ന വനിത നേതാവാണ്. ജയന്തി മുസ്ലീം ലീഗ് പാര്‍ട്ടിയുടെ ദേശീയ നേതൃത്വത്തിലേക്ക് വരുമ്പോള്‍ സ്ത്രീ സമൂഹത്തോടൊപ്പം ദളിത് പിന്നോക്ക വിഭാഗങ്ങള്‍ക്ക് കുടിയുള്ള അംഗീകാരമായി മാറുകയാണത്. ഫാത്തിമ മുസഫറും പ്രാഗല്ഭ്യവും നേതൃശേഷിയും, കര്‍മ്മ പാരമ്പര്യവുമുള്ള വ്യക്തിത്വമാണ്. രാജ്യത്തെ ന്യൂനപക്ഷ രാഷ്ട്രീയ സംഘാടനത്തില്‍ ശ്രദ്ധേയമായ വനിത മുഖമാണ്- കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Continue Reading

kerala

ട്രെയിനുകളില്‍ അധിക കോച്ചുകള്‍ അനുവദിച്ചു

തിരക്ക് കുറയ്ക്കുന്നതിനായി സതേണ്‍ റെയില്‍വേ 10 ട്രെയിനുകളില്‍ അധികം കോച്ചുകള്‍ അനുവദിച്ചു

Published

on

യാത്രക്കാരുടെ തിരക്ക് കുറയ്ക്കുന്നതിനായി സതേണ്‍ റെയില്‍വേ 10 ട്രെയിനുകളില്‍ അധികം കോച്ചുകള്‍ അനുവദിച്ചു.

മലബാര്‍ എക്‌സ്പ്രസ്: തിരുവനന്തപുരംമംഗലാപുരം, മംഗലാപുരംതിരുവനന്തപുരം (16629, 16630) മാവേലി എക്‌സ്പ്രസ്: തിരുവനന്തപുരംമംഗലാപുരം, മംഗലാപുരംതിരുവനന്തപുരം (16604, 16603) അമൃത എക്‌സ്പ്രസ്: തിരുവനന്തപുരംമധുര, മധുരതിരുവനന്തപുരം (16343, 16344) കാരക്കല്‍ എക്‌സ്പ്രസ്: കാരക്കല്‍ എറണാകുളം, എറണാകുളംകാരക്കല്‍ (16187, 16188), സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ്: ചെന്നൈതിരുവനന്തപുരം, തിരുവനന്തപുരംചെന്നൈ (12695, 12696) ട്രെയിനുകളിലാണ് അധിക കോച്ചുകള്‍ അനുവദിച്ചത്.

Continue Reading

kerala

സ്വതന്ത്ര ഫലസ്തീന്‍ യാഥാര്‍ത്ഥ്യമാക്കണം; മുസ്‌ലിംലീഗ്

ജനിച്ചനാട്ടില്‍ ജീവിക്കാനായി പൊരിതുന്ന ജനതയോട് സയണിസം ചെയ്യുന്ന ക്രൂരതക്ക് സമാനതകളില്ല.

Published

on

ചെന്നൈ: ഇസ്രാഈലും സയണിസവും ഗസ്സയില്‍ നടത്തുന്ന മനുഷ്യത്വ രഹിതമായ വംശഹത്യയെ മുസ്‌ലിംലീഗ് ദേശീയ കൗണ്‍സില്‍ അപലപിച്ചു. ജനിച്ചനാട്ടില്‍ ജീവിക്കാനായി പൊരിതുന്ന ജനതയോട് സയണിസം ചെയ്യുന്ന ക്രൂരതക്ക് സമാനതകളില്ല. സ്വതന്ത്ര ഫലസ്തീന്‍ യാഥാര്‍ത്ഥ്യമാക്കാന്‍ ഐക്യരാഷ്ട്ര സഭ തന്നെ മുന്‍കൈയെടുക്കണമെന്ന് മുസ്‌ലിംലീഗ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

Continue Reading

Trending