കോട്ടയം: കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് നീനുവിന്റെ അച്ഛന്‍ ചാക്കോയുടെ വീട് വളഞ്ഞ് കോട്ടയം പൊലീസ്. ചാക്കോയുടെ തെന്മലയിലെ വീടാണ് പൊലീസ് വളഞ്ഞിരിക്കുന്നത്. കേസിലെ പ്രതിയായ ചാക്കോയും ഭാര്യ രഹ്നയും കോട്ടയത്ത് നിന്നും തെന്മലയിലേക്ക് മാറിയെന്ന് വിവരത്തെ തുടര്‍ന്നാണ് പൊലീസ് നടപടി.

എന്നാല്‍ ചാക്കോയും രഹ്നയും ഇപ്പോള്‍ വീട്ടിലില്ലെന്നാണ് വിവരം. പൂട്ട് പൊളിച്ച് വീടിനുള്ളില്‍ കടന്ന പൊലീസ് രേഖകള്‍ പരിശോധിക്കുകയാണ്.

കെവിന്‍ വധക്കേസില്‍ ചാക്കോയുള്‍പ്പെടെ പതിനാല് പേരെയാണ് ഇപ്പോള്‍ പൊലീസ് പ്രതിചേര്‍ത്തിരിക്കുന്നത്. കെവിനെ തട്ടിക്കൊണ്ടുപോയതിനെക്കുറിച്ച് നീനുവിന്റെ മാതാപിതാക്കള്‍ക്ക് കൃത്യമായ അറിവുണ്ടായിരുന്നുവെന്നാണ് പൊലീസ് കരുതുന്നത്.