business
നെന്മാറ മണ്ഡലത്തില്‍ സമഗ്ര വികസനത്തിന് കൂടുതല്‍ പദ്ധതികള്‍

നെന്മാറ നിയോക മണ്ഡലത്തില്‍ നാല് വര്‍ഷത്തിനുള്ളില്‍ സമഗ്രമായ വികസന പ്രവര്‍ത്തനങ്ങളാണ് കെ. ബാബു എം.എല്‍.എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നടത്തിവന്നിട്ടുള്ളത്. സമസ്ത മേഖലയിലും വികസനം എത്തിക്കുന്നതിനുലൂടെ നവകേരളം കെട്ടിപ്പടുക്കുന്നതിലൂടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെട്ടതാക്കുക, ആരോഗ്യം, വിദ്യാഭ്യാസം, ശുദ്ധമായ കുടിവെള്ളം, ഗതാഗത സൗകര്യങ്ങള്‍ക്കായുള്ള ഗുണമേന്‍മയുള്ള പാതയുടെ നിര്‍മാണം, വ്യവസായ സമുച്ഛയം, കാര്‍ഷിക കോളജ്, മറ്റു പദ്ധതിക്കായി സംസ്ഥാന സര്‍ക്കാറിന്റെ കിഫ്ബി പദ്ധതി വഴി ലഭിക്കുന്ന തുക നാടിന്റെ നന്മക്കും വികസനോന്മുഖമായ കാഴ്ചപ്പാടിലേക്കും എത്തിയി രിക്കുകയാണ്. പോത്തുണ്ടി ഡാമില്‍നിന്നും കുടിവെള്ള പദ്ധതി തുടങ്ങാന്‍ കിഫ്ബി 20.5 കോടി വകയിരുത്തി. വടവന്നൂര്‍ പഞ്ചാ യത്തില്‍ ചിറ്റൂര്‍ പുഴ കുടിവെള്ള പദ്ധതിയില്‍നിന്നും 15 കോടി രൂപ ചെലവഴിച്ച് പൈപ്പ് ലൈനും ജലസംഭരണിയും പൂര്‍ത്തിയാക്കി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജലവിതരണം ആരംഭിച്ചു. എലവഞ്ചേരി പല്ലശ്ശന കുടിവെള്ള പദ്ധതിക്കായി 20 കോടി വകയിരുത്തി. വിദ്യാഭ്യാസ മേഖലയില്‍ നെന്മാറ ബോയ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിന് 3 കോടി, നെന്മാറ ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളിന് 3 കോടി, കൊടുവായുര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളിന് 3 കോടി, മുതലമട ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ മുന്ന് കോടി കിഫ്ബി വഴി ലഭ്യമാക്കുന്നു. മണ്ഡലത്തില്‍ ഇതിനകം 95 കോടിയുടെ പദ്ധതിക്കായി കിഫ്ബി ഫണ്ട് വകയിരുത്തി കഴിഞ്ഞു.

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ആശ്വാസം. ഇന്ന് ഗ്രാമിന് 90 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണം വാങ്ങാന്‍ 8,310 രൂപയാണ് നല്‍കേണ്ടത്. പവന് 720 രൂപയാണ് കുറഞ്ഞത്. 68,480 രൂപയായിരുന്ന പവന് 66,480 രൂപയായി കുറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിലായി സ്വര്‍ണ വിലയിലുണ്ടായ വര്‍ധനവിന് ഒരാശ്വാസമാണ് ഇന്നത്തെ വിപണി. സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡുകള്‍ പുതുക്കി മുന്നേറിയ കാഴ്ചകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ കാണാനായത്.
ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. 18നാണ് സ്വര്‍ണവില ആദ്യമായി 66,000 തൊട്ടത്.
ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും.
അതേസമയം, രാജ്യാന്തര വിപണിയിൽ സ്വർണത്തിന് വില കുറഞ്ഞാൽ ഇന്ത്യയിൽ വില കുറയണമെന്ന് നിർബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങൾ ഇന്ത്യയിലെ സ്വർണവില നിശ്ചയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കും.
business
സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും കുറഞ്ഞു
7940 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് നല്‍കേണ്ടത്.

സംസ്ഥാനത്ത് തുടര്‍ച്ചയായ നാലാം ദിവസവും സ്വര്‍ണവില കുറഞ്ഞു. സ്വര്‍ണം ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇന്നലെ പവന് 480 രൂപ കുറഞ്ഞിരുന്നു. ഇതോടെ ഇന്ന് 63520 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ടത്. 7940 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് നല്‍കേണ്ടത്.
ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.
അതേസമയം, രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വില കുറഞ്ഞാല്‍ ഇന്ത്യയില്‍ വില കുറയണമെന്ന് നിര്‍ബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങള്‍ ഇന്ത്യയിലെ സ്വര്‍ണവില നിശ്ചയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കും.
business
രൂപയുടെ റെക്കോഡ് കൂപ്പുകുത്തൽ: ഇടിഞ്ഞത് 45 പൈസ
87.95 ആണ് നിലവില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം.

ഡോളറിന് എതിരായ വിനിമയത്തില്‍ റെക്കോര്‍ഡ് വീഴ്ചയിലേക്ക് കൂപ്പു കുത്തി രൂപ. 45 പൈസയുടെ ഇടിവാണ് ഇന്നു വ്യാപാരത്തുടക്കത്തിലുണ്ടായത്. 87.95 ആണ് നിലവില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം.
ആഗോള വിപണിയില്‍ ഡോളര്‍ കരുത്താര്‍ജിച്ചതാണ് രൂപയ്ക്കു തിരിച്ചടിയായത്. ആഭ്യന്തര വിപണിയിലെ നെഗറ്റിവ് ട്രെന്‍ഡും മൂല്യത്തെ സ്വാധീനിച്ചു. വെള്ളിയാഴ്ച വിനിമയം അവസാനിപ്പിച്ചപ്പോള്‍ രൂപ 9 പൈസയുടെ നേട്ടമുണ്ടാക്കിയിരുന്നു. ഇന്നു വ്യാപാരം തുടങ്ങിയപ്പോള്‍ തന്നെ 45 പൈസയുടെ ഇടിവിലേക്കു വീണു.
ഓഹരി വിപണിയും നഷ്ടത്തിലാണ് വ്യാപാരം തുടങ്ങിയത്. സെന്‍സെക്‌സ് 343.83 പോയിന്റും നിഫ്റ്റി 105.55 പോയിന്റും താഴ്ന്നു. പുതിയ താരിഫ് ഭീഷണിയും വിദേശ നിക്ഷേപകര്‍ പിന്‍വാങ്ങുമെന്ന ആശങ്കയുമാണ് വിപണിക്കു വിനയായത്.
-
kerala2 days ago
സഊദി ഗവ. അതിഥിയായി സാദിഖലി തങ്ങള് ഹജ്ജിന്
-
india2 days ago
ഐഎസ്ഐ ഏജന്റുമായി രഹസ്യ ചാറ്റ്; ഓപ്പറേഷന് സിന്ദൂറിന്റെ നിര്ണ്ണായക വിവരങ്ങള് കൈമാറി’; ജ്യോതി മല്ഹോത്രയ്ക്കെതിരെ ഗുരുതര കണ്ടെത്തല്
-
kerala3 days ago
പിണറായിയുടെ കൂറ്റന് ഫ്ളക്സിന് 15 കോടി; ധൂര്ത്ത് കൊണ്ട് ആറാടി സര്ക്കാര് വാര്ഷികാഘോഷം
-
india3 days ago
വഖഫ് പ്രക്ഷോഭം; തെലങ്കാനയിലെ വാറങ്കലില് വഖഫ് ഭേദഗതി നിയമത്തിനെതിരെ അണിനിരന്ന് ആയിരങ്ങള്
-
kerala3 days ago
ചാവക്കാടും ആറുവരി പാതയില് വിള്ളല് രൂപപ്പെട്ടു
-
kerala2 days ago
ദേശീയപാത തകര്ച്ച: ഗഡ്കരിയെ നേരില് കണ്ട് ഇ.ടി. മുഹമ്മദ് ബഷീര് എം.പി
-
india2 days ago
കന്നഡ എഴുത്തുക്കാരി ബാനു മുഷ്താഖിന് ബുക്കര് സമ്മാനം; ഇന്ത്യയിലേക്ക് രണ്ടാം തവണ
-
kerala2 days ago
രാജേഷിനെ വെട്ടി റിയാസ്, തമ്മിലടിച്ച് മന്ത്രിമാര്; സ്മാര്ട്ട് റോഡ് ഉദ്ഘാടന ചടങ്ങില് നിന്ന് പിന്മാറി മുഖ്യമന്ത്രി