ചെന്നൈ: കൊറോണ ഭീതിയിൽ പകച്ചു നിന്ന തമിഴ്നാടിലെ മലയാളികൾ അടക്കമുള്ളവർക്ക് സഹായ ഹസ്തവുമായി സേവനവീഥിയിൽ തുല്യതയില്ലാത്ത പ്രവർത്തനം കാഴ്ച വച്ച കെഎംസിസി പ്രവർത്തകരെ ഓൾ ഇന്ത്യ കെഎംസിസി തമിഴ്നാട് സംസ്ഥാന കമ്മിറ്റി ഉപഹാരം നൽകി ആദരിച്ചു.

ലോക്ക് ഡൗണിൽ തമിഴ്നാടിലെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിയവർക്ക്‌ ഭക്ഷണം , മരുന്ന് എന്നിവ എത്തിച്ച്‌ നൽകുന്നതിന്നും ആവശ്യമായാവർക്ക്‌ താമസ സൗകര്യം, ആംബുലൻസ് സേവനങ്ങൾ തുടങ്ങിയവ എത്തിക്കാൻ മുന്നിട്ടിറങ്ങിയ എഐകെഎംസിസി വളണ്ടിയർമാരെയാണ്‌ ചൊവ്വാഴ്ച കോയമ്പത്തൂർ സാരൽ ഓഡിറ്റോറിയത്തിൽ വെച്ച് വെച്ച്‌ നടന്ന എഐകെഎംസിസിയുടെ തമിഴ്നാട് സ്റ്റേറ്റ് ജനറൽ കൗൺസിൽ യോഗത്തിൽ ആദരിച്ചത്‌.

എഐകെഎംസിസി അഖിലേന്ത്യ അധ്യക്ഷൻ എംകെ നൗഷാദ് പ്രവർത്തകർക്ക് ഉപഹാരം നൽകി. ചടങ്ങിൽ മുസ്ലിം ലീഗിൻ്റെ കേരള സ്റ്റേറ്റ് ജനറൽ സെക്രട്ടറി കെപിഎ മജീദ്, തമിഴ് മുസ്ലി ലീഗിന്റെ സീനിയർ വൈസ് പ്രസിഡൻറ് അബ്ദുറഹിമാൻ, മറ്റു എഐകെഎംസിസിയുടെ ദേശീയ സംസ്ഥാന നേതാക്കൾ സന്നിഹിതരായിരുന്നു.