മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി കെ.എന്‍.എ ഖാദറിനെ പ്രഖ്യാപിച്ചു. രാവിലെ പാണക്കാട് ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിന് ശേഷമായിരുന്നു സ്ഥാനാര്‍ഥി പ്രഖ്യാപനം. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. കെ.എന്‍.എ ഖാദര്‍ സ്ഥാനാര്‍ഥിയാവുന്നതോടെ അഡ്വ യു.എ ലത്തീഫ് ജില്ലാ സെക്രട്ടറിയാവുമെന്ന് തങ്ങള്‍ അറിയിച്ചു.