തിരുവനന്തപുരം: ടിപി കേസ് പ്രതി കൊടി സുനിയെ മാഹിയിലേക്ക് കൊണ്ടുപോയപ്പോള്‍ സുരക്ഷാവീഴ്ച. സംഭവവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം എ ആര്‍ ക്യാമ്പിലെ മൂന്ന് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു.

എഎസ്‌ഐ ജോയിക്കുട്ടി, സിപിഒ മാരായ പ്രകാശ്, രഞ്ജിത്ത് കൃഷ്ണന്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. റെയില്‍വേ സ്റ്റേഷനില്‍ നിന്നും സ്വകാര്യ വാഹനത്തിലാണ് സുനിലിനെ കൊണ്ടുപോയത്. യാത്രയ്ക്കിടെ സുനിയെ ഒരു വീട്ടില്‍ സല്‍ക്കാരത്തിനും പൊലീസുകാര്‍ അകമ്പടിയായി പോയി. സംഭവത്തില്‍ പൊലീസുകാര്‍ക്കെതിരെ കണ്ണൂര്‍ എസ്പി ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.