കൊച്ചി: മുസ്‌ലിം മതസംഘടനകള്‍ തീവ്രവാദത്തെ വളര്‍ത്തുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കൊച്ചിയില്‍ അഭിമന്യു സ്മാരകത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുമ്പോഴാണ് മുസ്‌ലിം മതസംഘടനകളെ എസ്ഡിപിഐക്കൊപ്പം കൂട്ടികെട്ടിയുള്ള കോടിയേരിയുടെ പരാമര്‍ശം. ആര്‍എസ്എസിന്റെ വര്‍ഗീയതക്ക് ബദല്‍ മുസ്‌ലിം വര്‍ഗീയതയല്ലെന്നും എസ്ഡിപിഐക്ക് ഒപ്പം മുസ്‌ലിം മതസംഘനകളും തീവ്രവാദത്തെ വളര്‍ത്തുകയാണെന്നും കോടിയേരി പറഞ്ഞു.
ആര്‍എസ്എസ് ഹിന്ദുവര്‍ഗീയത വളര്‍ത്താന്‍ ക്യാമ്പസുകളെയാണ് ലക്ഷ്യമിടുന്നത്. വര്‍ഗീയതക്ക് ബദല്‍ മതനിരപേക്ഷതയാണ്. ബാബരി മസ്ജിദിന്റെയും രാമക്ഷേത്രത്തിന്റെയും പേര് പറഞ്ഞാല്‍ ജനങ്ങളെ ഭിന്നിപ്പിക്കാന്‍ കഴിയും. എന്നാല്‍ അവരുടെ പ്രശ്‌നങ്ങള്‍ പരിഹിക്കാന്‍ കഴിയില്ല. ബിജെപിക്ക് ബദല്‍ കോണ്‍ഗ്രല്ല. ക്യാമ്പസുകളില്‍ വര്‍ഗീയ ശക്തികള്‍ക്ക് വേരോട്ടം ലഭിക്കാത്തത് എസ്എഫ്‌ഐ ഉള്ളതുകാണ്ടാണ്. ഇത് അട്ടിമറിക്കാനാണ് ഹിന്ദുത്വ-മുസ്‌ലിം തീവ്രവാദ ശക്തികള്‍ പ്രവര്‍ത്തിക്കുന്നതെന്നും കോടിയേരി പറഞ്ഞു.