Connect with us

india

കോഹ്ലി-ശുഭ്മാന്‍ കൂട്ടുകെട്ടില്‍ ഇന്ത്യക്ക് കൂറ്റന്‍ കോട്ട; മൂന്നാം ഏകദിനത്തിലും മായാജാലം

50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 390 റണ്‍സാണ് ഇന്ത്യ അടിച്ചെടുത്തത്.

Published

on

തിരുവനന്തപുരം: ശ്രീലങ്കക്കെതിരായ മൂന്നാം ഏകദിനത്തില്‍ വിരാട് കോഹ്ലിയുടെയും ശുഭ്മാന്‍ ഗില്ലിന്റെയും തേരോട്ടം. ഇരുവരും പുറത്താകാതെ യാഥാക്രമം 166, 116 സ്‌കോറുകളാണ് വാരിക്കൂട്ടിയത്. കോഹ്ലി-ശുഭ്മാന്‍ കൂട്ടുക്കെട്ടില്‍ ഇന്ത്യ ലങ്കക്കെതിരെ കൂറ്റന്‍ കോട്ടയാണ് കെട്ടിയത്. ലങ്കക്ക് തകര്‍ക്കാന്‍ വിയര്‍പ്പൊഴുക്കണമെന്ന കാര്യത്തില്‍ തീരുമാനമായി. 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 390 റണ്‍സാണ് ഇന്ത്യ അടിച്ചെടുത്തത്.

110 പന്തില്‍ 13 ബൗണ്ടറികളും എട്ട് സിക്‌സറുകളുമാണ് കോഹ്ലിയുടെ ഇന്നിങ്‌സില്‍ എഴുതിതീര്‍ത്തത്. ഇതോടെ നാട്ടില്‍ ഏറ്റവും കൂടുതല്‍ ഏകദിന സെഞ്ചുറി നേടുന്ന താരമെന്ന സച്ചിന്റെ റെക്കോര്‍ഡ് കോഹ്ലി മറികടന്നു. ഇന്ത്യയില്‍ കോലിയുടെ 21ാം സെഞ്ചുറിയാണിത്. 46ാമത് ഏകദിന സെഞ്ചുറിയും. 97 പന്തില്‍ 14 ബൗണ്ടറിയും രണ്ട് സിക്‌സറും അടിച്ചിട്ടാണ് ഗില്ലിന്റെ ഇന്നിങ്‌സ്.

india

വഖഫ് സ്വത്തുക്കളുടെ ഡിജിറ്റൽവൽക്കരണം മന്ദഗതിയിൽ; ആശങ്ക അറിയിച്ച് പി.വി അബ്ദുൽ വഹാബ്

കേന്ദ്ര സര്‍ക്കാറിന്റെ അലംഭാവമാണ് കാലതാമസത്തിന് കാരണം. സംസ്ഥാന വഖഫ് ബോര്‍ഡുകള്‍ക്ക് കേന്ദ്ര വഖഫ് കൗണ്‍സില്‍ ഇത് സംബന്ധിച്ച് മതിയായ സഹായങ്ങള്‍ നല്‍കുന്നില്ല എന്നും എം.പി ചൂണ്ടിക്കാട്ടി.

Published

on

രാജ്യത്തെ വഖഫ് സ്വത്ത് വിവരങ്ങളുടെ ഡിജിറ്റല്‍വല്‍ക്കരണത്തില്‍ കാലതാമസം. ആകെയുള്ള 8,72,352 വഖഫ് സ്വത്തില്‍ ഇതുവരെ ഡിജിറ്റലായി രേഖപ്പെടുത്തിയത് 3.3 ലക്ഷം വഖഫ് സ്വത്തുക്കള്‍ മാത്രമാണെന്ന് രാജ്യസഭയില്‍ മുസ്‌ലിം ലീഗ് നേതാവ് പി.വി അബ്ദുല്‍ വഹാബ് എം.പി ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി നല്‍കിയ മറുപടിയില്‍ വ്യക്തമാക്കുന്നു.

വഖഫ് സ്വത്തുക്കള്‍ മുമ്പെങ്ങുമില്ലാത്ത വിധം വേട്ടയാടപ്പെടുന്ന ഈ കാലത്ത് അടിയന്തര സ്വഭാവത്തില്‍ പരിഗണിക്കേണ്ട ഈ കാര്യം വൈകുന്നത് ആശങ്കയുണ്ടാക്കുന്നതാണെന്ന് പി.വി. അബ്ദുല്‍ വഹാബ് സഭയില്‍ വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാറിന്റെ അലംഭാവമാണ് കാലതാമസത്തിന് കാരണം. സംസ്ഥാന വഖഫ് ബോര്‍ഡുകള്‍ക്ക് കേന്ദ്ര വഖഫ് കൗണ്‍സില്‍ ഇത് സംബന്ധിച്ച് മതിയായ സഹായങ്ങള്‍ നല്‍കുന്നില്ല എന്നും എം.പി ചൂണ്ടിക്കാട്ടി. കേരളത്തില്‍ 53,297 വഖഫ് സ്വത്തുക്കളാണുള്ളത്. ഇതില്‍ 11,203 എണ്ണമാണ് ഡിജിറ്റിലായി രേഖപ്പെടുത്തിയിട്ടുള്ളത്.

കഴിഞ്ഞ മൂന്ന് വര്‍ഷ കാലയളവില്‍ നഷ്ടപ്പെട്ട വഖഫ് സ്വത്തുക്കളുടെ വിവരങ്ങളുമായി ബന്ധപ്പെട്ട് ഉന്നയിച്ച ചോദ്യത്തിന് ന്യൂനപക്ഷ മന്ത്രാലയം തങ്ങളുടെ കയ്യില്‍ വിവരങ്ങള്‍ ഇല്ല എന്നാണ് അറിയിച്ചത്.

Continue Reading

india

കോണ്‍ഗ്രസിനെതിരായ വ്യാജ ആരോപണത്തിൽ അന്വേഷണം വേണമെന്ന ബിജെപി ആവശ്യം ഏറ്റുപിടിച്ച് ജോൺ ബ്രിട്ടാസ്; എതിർത്ത് സിപിഐ

മണിപ്പൂര്‍, അദാനി സംഭല്‍ വിഷയങ്ങള്‍ നിരന്തരം പാര്‍ലമെന്റില്‍ ഉന്നയിക്കുകയാണ് പ്രതിപക്ഷം.

Published

on

അദാനി വിഷയം ഉന്നയിച്ച് ഭരണപക്ഷത്തിന്റെ വായടപ്പിക്കാനുള്ള നീക്കത്തിന് തടയിടുന്ന പ്രസ്താവനയാണ്‌, ഇന്ത്യ മുന്നണിയുടെ ഭാഗമെന്ന് അവകാശപ്പെടുന്ന സിപിഎമ്മിന്റെ രാജ്യസഭാംഗമായ ജോണ്‍ ബ്രിട്ടാസിന്റെ ഭാഗത്തു നിന്നുമുണ്ടായത്. മണിപ്പൂര്‍, അദാനി സംഭല്‍ വിഷയങ്ങള്‍ നിരന്തരം പാര്‍ലമെന്റില്‍ ഉന്നയിക്കുകയാണ് പ്രതിപക്ഷം.

എന്നാല്‍ ഇതുവരെയും ചര്‍ച്ചയ്ക്ക് പോലും ഭരണപക്ഷം തയ്യാറായിട്ടില്ല. ഈ അവസരത്തിലാണ് പ്രതിപക്ഷപാര്‍ട്ടിയായ കോണ്‍ഗ്രസിനെതിരെ വ്യാജ ആരോപണവുമായി ബി.ജെ.പി രംഗത്തുവരുന്നത്. കോണ്‍ഗ്രസ് എം.പിമാര്‍ രാജ്യസഭയില്‍ ഉന്നയിച്ച വിഷയങ്ങളില്‍ നിന്നും ശ്ര്ദ്ധതിരിക്കാനുള്ള നീക്കമാണിതെന്ന്ത് പകല്‍ പോലെ വ്യക്തം. ഈ ഘട്ടത്തിലാണ് ബിജെപിക്ക് കുടപിടിക്കുന്ന നിലപാടുമായി സി.പി.എം എം.പി ജോണ്‍ ബ്രിട്ടാസ് പരസ്യമായി രംഗത്തു വരുന്നത്

ഭരണപക്ഷത്തിന്റെ ആവശ്യത്തെ പിന്തുണച്ച് രാജ്യസഭയില്‍ സി.പി.എം രംഗത്തുവന്നതിന് തൊട്ടുപിന്നാലെ, ഇത് അദാനിയെ രക്ഷിക്കാനാണെന്ന കാര്യം ഉന്നയിച്ച് സിപിഐ എംപി സന്തോഷ്‌കുമാര്‍ രംഗത്തുവന്നു. ഇതോടെ സി.പി.എമ്മിന്‍രെ ബി.ജെ.പി അനുകൂല നിലപാട് സി.പി.ഐ പൂര്‍ണമായും തള്ളുകയുമാണ്.

കോണ്‍ഗ്രസിനെതിരായ വ്യാജ ആരോപണത്തില്‍ ചര്‍ച്ച വേണമെന്ന ആവശ്യം സ്പീക്കര്‍ ജഗ്ദീപ് ധന്‍ഖര്‍ തള്ളിക്കളഞ്ഞ ശേഷവും സഭാ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി ബി.ജെ.പി എം.പിമാരെ ആരോപണം ഉന്നയിക്കാന്‍ അനുവദിച്ചത് രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ നേതൃത്വത്തില്‍ ഇന്ത്യ എം.പിമാര്‍ ചോദ്യം ചെയ്തു. ഇതിനിടയിലാണ് വിഷയം പാര്‍ലമെന്റ് ചര്‍ച്ച ചെയ്യണമെന്ന് ജോണ്‍ ബ്രിട്ടാസ് ആവശ്യപ്പെട്ടത്.

ബിജെപിയെ സഹായിക്കാനുള്ള സിപിഎം എംപിയുടെ തത്രപ്പാടിനെ ആശ്ചര്യത്തോടെയാണ് രാഷ്ട്രീയ നിരീക്ഷകരടക്കം നോക്കിക്കാണുന്നത്. സിപിഎം നിലപാടിനെ തള്ളിക്കൊണ്ട്, അദാനിയെ രക്ഷിക്കാനാണു വിവാദമെന്ന് സിപിഐയിലെ പി. സന്തോഷ്‌കുമാര്‍ ചൂണ്ടിക്കാട്ടിയതു ബ്രിട്ടാസിനു തിരിച്ചടിയായി.

ഇന്ത്യ സഖ്യത്തിലും കേരളത്തിലെ എല്‍ഡിഎഫിലും ഭിന്നതയുണ്ടാക്കുന്നതാണു ബ്രിട്ടാസിന്റെ അനവാശ്യവും ദുരുദ്യേശപരവുമായ പ്രസ്താവനയെന്നാണ് വിലയിരുത്തല്‍. ഇന്ത്യ മുന്നണിക്കൊപ്പമെന്ന് ആവകാശപ്പെടുകയും ബിജെപിയെ അനുകൂലിക്കുകയും ചെയ്യുന്ന സിപിഎമ്മിന്റെ ഇരട്ടമുഖമാണ് ബ്രിട്ടാസിലൂടെ പുറത്തു വന്നത്

Continue Reading

india

കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ് എം കൃഷ്ണ അന്തരിച്ചു

വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഒരു മാസത്തിലേറെയായി ചികിത്സയിലായിരുന്നു.

Published

on

കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും മുന്‍ കേന്ദ്ര വിദേശകാര്യമന്ത്രിയുമായിരുന്ന എസ് എം കൃഷ്ണ അന്തരിച്ചു. ഇന്നലെ അര്‍ദ്ധരാത്രിയോടെ ആണ് അന്ത്യം. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 92 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഒരു മാസത്തിലേറെയായി ചികിത്സയിലായിരുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് അസുഖം കടുത്തതിനെ തുടര്‍ന്ന് മണിപ്പാല്‍ ഹോസ്പിറ്റലിലേക്ക് മാറ്റിയിരുന്നു.

1999 മുതല്‍ 2004 വരെ കര്‍ണാടകയുടെ മുഖ്യമന്ത്രിയായിരുന്നു. ഇതിന് മുമ്പ് നിയമസഭാ സ്പീക്കറായും മറ്റും പ്രവര്‍ത്തിച്ചു. ശേഷം 2004 മുതല്‍ 2008 വരെ മഹാരാഷ്ട്ര ഗവര്‍ണറായി. പിന്നീടാണ്, 2009 മുതല്‍ 2012 വരെ യുപിഎ മന്ത്രിസഭയില്‍ വിദേശകാര്യ മന്ത്രിയായത്.

മാണ്ഡ്യ ജില്ലയിലെ മദ്ദൂര്‍ താലൂക്കിലെ സോമനഹള്ളിയിലാണ് എസ് എം കൃഷ്ണയുടെ ജനനം.

 

 

Continue Reading

Trending