kerala

കോട്ടയത്ത് മൂന്നിടത്ത് നേരിയ ഭൂചലനം

By web desk 1

November 17, 2021

കോട്ടയം: ജില്ലയില്‍ ഭൂചലനം. പാലായിലെ ഇടമറ്റം, ഭരണങ്ങാനം, പനക്കപ്പാലം എന്നിവിടങ്ങളില്‍ 12 മണിയോടെയാണ് നേരിയ ഭൂചലനം അനുഭവപ്പെട്ടത്.

മീനച്ചില്‍ താലൂക്കില്‍ പൂവരണി വില്ലേജില്‍ ഉച്ചയ്ക്ക് 12 മണിയോടെ ഭൂമിക്കടിയില്‍നിന്ന് മുഴക്കം കേട്ടതായി പൂവരണി വില്ലേജ് ഓഫിസര്‍ അറിയിച്ചു.

നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടില്ല.