More
കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ അന്തരിച്ചു
പ്രമുഖ പണ്ഡിതനും സമസ്ത കേരള ജംഇയ്യതുല്‍ ഉലമ ജോ.സെക്രട്ടറിയും സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറിയും കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാനുമായ കോട്ടുമല ടി.എം ബാപ്പു മുസ്‌ല്യാര്‍(64) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ ഇന്നലെ ഉച്ചക്ക് 2.15നായിരുന്നു അന്ത്യം. മയ്യിത്ത് നമസ്‌കാരം ഇന്നു രാവിലെ 10 മണിക്ക് മലപ്പുറം കോട്ടുമല കോംപ്ലക്‌സില്‍ നടക്കും.
സമസ്തയുടെ സമുന്നത നേതാവ് കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാരുടെ മകന്‍ എന്ന നിലയില്‍ സംഘടനയില്‍ സജീവമായ ബാപ്പു മുസ്‌ലിയാര്‍ സംഘാടന മികവും പാണ്ഡിത്യവും സമ്മേളിച്ച വ്യക്തിത്വമായിരുന്നു. 2004 സെപ്തംബര്‍ എട്ടിന് സമസ്ത കേന്ദ്ര മുശാവറ അംഗമായ അദ്ദേഹം 2010 ഒക്‌ടോബര്‍ രണ്ടിനാണ് സമസ്ത ജോ.സെക്രട്ടറിയായത്. സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡ് ജന.സെക്രട്ടറി, സമസ്ത ഫത്‌വ കമ്മിറ്റി കണ്‍വീനര്‍, സമസ്ത കേരളാ ജംഇയ്യത്തുല്‍ മുഫത്തിശീന്‍ പ്രസിഡന്റ്, എസ്.വൈ.എസ്.സംസ്ഥാന വൈസ് പ്രസിഡന്റ്, പട്ടിക്കാട് ജാമിഅ നൂരിയ്യ കമ്മറ്റി അംഗം, എം.ഇ.എ എഞ്ചിനീയറിംഗ് കോളജ് കമ്മറ്റി കണ്‍വീനര്‍, കാളമ്പാടി മഹല്ല് കമ്മിറ്റി-മദ്രസ പ്രസിഡന്റ്, കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍ സ്മാരക കോംപ്ലക്‌സ് ജന.സെക്രട്ടറി തുടങ്ങിയ പദവികളും വഹിച്ചു. കടമേരി റഹ്മാനിയ കോളജില്‍ പ്രിന്‍സിപ്പലായും വിവിധ സ്ഥാപനങ്ങളുടെ സാരഥിയായും വ്യക്തിമുദ്ര പതിപ്പിച്ചു. സുപ്രഭാതം ദിനപത്രം, ഇഖ്‌റഅ് പബ്ലിക്കേഷന്‍ എന്നിവയുടെ ചെയര്‍മാനായിരുന്നു.
കോട്ടുമല അബൂബക്കര്‍ മുസിലിയാര്‍-മുരിങ്ങാക്കല്‍ ഫാത്തിമ ഹജ്ജുമ്മ ദമ്പതികളുടെ നാല് മക്കളില്‍ രണ്ടാമനായി മലപ്പുറം ജില്ലയിലെ കാളമ്പാടിയില്‍ 1952 ഫെബ്രുവരി 10നായിരുന്നു ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം പിതാവ് കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍ക്ക് കീഴില്‍ പരപ്പനങ്ങാടി പനയം പള്ളി ദര്‍സില്‍ മത വിദ്യാഭ്യാസം തുടങ്ങി. ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍, കെ.കെ അബൂബക്കര്‍ ഹസ്രത്ത്, വല്ലപ്പുഴ ഉണ്ണീന്‍ കുട്ടി മുസ്‌ലിയാര്‍, കോക്കുര്‍ കുഞ്ഞിമുഹമ്മദ് മുസ്‌ലിയാര്‍ എന്നിവരാണ് മറ്റു പ്രധാന ഗുരുനാഥന്‍മാര്‍.
പൊട്ടിച്ചിറ അന്‍വരിയ്യ അറബിക് കോളജ്, പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക്കോളേജ് എന്നിവിടങ്ങളിലായി മതപഠനം പൂര്‍ത്തിയാക്കിയ ബാപ്പു മുസ്‌ലിയാര്‍ 1975ല്‍ ഫൈസി ബിരിദം കരസ്ഥമാക്കി. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ജാമിഅയിലെ സഹപാഠിയാണ്.
അരിപ്ര വേളൂര്‍ മസ്ജിദില്‍ ഖാസിയും മുദരിസുമായി സേവനം തുടങ്ങിയ അദ്ദേഹം പിതാവിന്റെ നിര്‍ദേശപ്രകാരം നന്തി ദാറുസ്സലാമില്‍ അധ്യാപകനായി ചേര്‍ന്നു. പിന്നീട് കടമേരി റഹ്മാനിയയില്‍ പ്രിന്‍സിപ്പലായി. 1987ല്‍ പിതാവ് കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാരുടെ നിര്യാണത്തെ തുടര്‍ന്ന് കാളമ്പാടി മഹല്ല് ഖാസിയായി. മലപ്പുറം മുണ്ടക്കോട് മഹല്ല് ഖാസി സ്ഥാനവും വഹിക്കുന്നു.
പ്രമുഖ സൂഫീവര്യന്‍ പരേതനായ ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാരുടെ മകള്‍ പരേതയായ സഫിയ്യ, ആയിശാബി എന്നിവരാണ് ഭാര്യമാര്‍. മക്കള്‍: അബൂബക്കര്‍, ഫൈസല്‍, അബ്ദുറഹ്മാന്‍, ഫാത്തിമസുഹ്‌റ, സൗദ, ഫൗസിയ. മരുമക്കള്‍: എന്‍.വി മുഹമ്മദ് ഫൈസി കടുങ്ങല്ലൂര്‍, മുഹമ്മദ് ഷാഫി താമരശ്ശേരി, അബ്ദുല്‍ സലാം കാളമ്പാടി, നൂര്‍ജഹാന്‍, മാജിദ, റുബീന.
വൈകിട്ട് നാലു മണിയോടെ കോഴിക്കോട് സമസ്ത ഓഫീസിലെത്തിച്ച് പൊതുദര്‍ശനത്തിനു വച്ച ജനാസ തുടര്‍ന്ന് സ്വദേശമായ മലപ്പുറം കാളമ്പാടിയിലേക്ക് കൊണ്ടുപോയി.
india
അരുണാചലില്‍ ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; 22 മരണം
അരുണാചലില്‍ ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ 22 മരണം. തൊഴിലാളികളുമായി പോയ ട്രക്കാണ് അപകടത്തില്‍ പെട്ടത്. ഇന്ത്യ- ചൈന അതിര്‍ക്ക് സമീപം അഞ്ചാവ് മേഖലയില്‍ വെച്ച് നിയന്ത്രണം വിട്ട് ട്രക്ക് താഴ്ചയിലേക്ക് മറിയുകയായിരുന്നു. ചൊവ്വാഴ്ചയാണ് സംഭവം.
അപകടത്തില്‍ ട്രക്കിലുണ്ടായിരുന്ന ഒരാള്‍ മാത്രമേ അതിജീവിച്ചിട്ടുള്ളൂവെന്നാണ് പ്രാഥമിക നിഗമനം. മലയോരമേഖല ആയതിനാല്‍ തന്നെ അപകടം നടന്ന വിവരം ആളുകളില്‍ ആദ്യഘട്ടത്തില്‍ അറിഞ്ഞിരുന്നില്ല. അപകടത്തില്‍ രക്ഷപ്പെട്ടയാള്‍ മലകയറി തിരികെയെത്തിയതോടെയാണ് അപകടവിവരം പുറംലോകമറിഞ്ഞത്.
13 മൃതദേഹങ്ങള്‍ ഇതിനോടകം കണ്ടെത്തിയെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചത്. സംസ്ഥാന ദുരന്തനിവാരണ സേനയുടെയും ദുരന്ത നിവാരണസേനയുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
അപകടത്തില്‍ പരിക്കേറ്റവരെ പുറത്തെടുക്കുന്നതിനായുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കാണ് നിലവില്‍ മുന്‍ഗണന കല്‍പിക്കുന്നതെന്നും തുടര്‍നടപടികളും പരിശോധനകളും പിന്നാലെയുണ്ടാകുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
ഇംഫാൽ: രാഷ്ട്രപതി ദ്രൗപദി മുർമു നാളെ മണിപ്പൂരിലെത്തും. രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് രാഷ്ട്രപതി എത്തുന്നത്. സന്ദർശനത്തെ തുടർന്ന് ഇംഫാൽ വിമാനത്താവളത്തിൽ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.
ദ്രൗപതി മുർമുവിന്റെ ആദ്യ മണിപ്പൂർ സന്ദർശനമാണിത്. ഡിസംബർ 11ന് ഇംഫാലിൽ എത്തിയ ശേഷം രാഷ്ട്രപതി പോളോ പ്രദർശന മത്സരം കാണാൻ ചരിത്ര പ്രസിദ്ധമായ മാപ്പൽ കാങ്‌ജീബങ് സന്ദർശിക്കും.
ഡിസംബർ 12ന് രാഷ്ട്രപതി ഇംഫാലിലെ നൂപി ലാൽ സ്മാരക സമുച്ചയം സന്ദർശിക്കുകയും മണിപ്പൂരിലെ ധീര വനിതാ യോദ്ധാക്കൾക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്യും. പിന്നീട് സേനാപതിയിൽ പൊതുചടങ്ങിൽ പങ്കെടുക്കും.
രണ്ടു വർഷത്തിലധികമായി മണിപ്പൂരിൽ തുടരുന്ന മെയ്തി, കുക്കി വിഭാഗങ്ങൾ തമ്മിലുള്ള കലാപത്തിൽ 260ഓളം പേർക്കാണ് ജീവൻ നഷ്ടമായത്. 60000ലധികം പേർ പാലായനം ചെയ്തു. മുഖ്യമന്ത്രി എൻ. ബിരേൻ സിങ് രാജിവച്ചതിനെ തുടർന്ന് ഫെബ്രുവരി 13 മുതൽ മണിപ്പൂർ രാഷ്ട്രപതി ഭരണത്തിലാണ്.
Health
കാൻസർ ഉണ്ടാക്കുന്ന ജീൻ മ്യൂട്ടേഷൻ സംഭവിച്ച ബീജ ദാതാവിൽ നിന്ന് യൂറോപ്പിൽ 197 കുട്ടികൾ ജനിച്ചു; ഞെട്ടിക്കുന്ന കണ്ടെത്തൽ
14 യൂറോപ്യൻ രാജ്യങ്ങളിലെ 67 ക്ലിനിക്കുകളിലായാണ് ഈ രോഗബാധിതമായ സ്പേം ദാനം നടന്നത്
കോപ്പൻഹേഗൻ: കാൻസർ ഉണ്ടാക്കുന്ന ജീൻ മ്യൂട്ടേഷൻ സംഭവിച്ച ബീജ ദാതാവിൽ നിന്ന് യൂറോപ്പിൽ 197 കുട്ടികൾ ജനിച്ചതായി ഞെട്ടിക്കുന്ന കണ്ടെത്തൽ. കോപ്പൻഹേഗൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന യൂറോപ്യൻ സ്പേം ബാങ്കിനാണ് ഈ വലിയ അമളി പിണഞ്ഞത്. 14 യൂറോപ്യൻ രാജ്യങ്ങളിലെ 67 ക്ലിനിക്കുകളിലായാണ് ഈ രോഗബാധിതമായ സ്പേം ദാനം നടന്നത്.
ദുഃഖകരമെന്ന് പറയട്ടെ ജനിച്ച കുട്ടികളിൽ ചിലർക്കും പിതാവിൻ്റെ ജീനിൽ ലി-ഫ്രൗമേനി സിൻഡ്രം എന്ന അർബുദ രോഗം കണ്ടെത്തിയിട്ടുണ്ട്. ഇതിൽ ചില കുഞ്ഞുങ്ങൾ ഇതിനോടകം മരിച്ചതായും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആരോഗ്യവാനായ യുവാവിൽ കാൻസർ കണ്ടെത്തിയിരുന്നില്ല. എന്നാൽ അയാളുടെ കോശത്തിൽ ജനിതകപരമായി കാൻസർ ഉണ്ടാകുന്ന ജനിതക വ്യതിയാനം മുൻകൂട്ടി കണ്ടെത്താനാകാത്തത് ആരോഗ്യ പ്രവർത്തകരുടെ ഭാഗത്തുണ്ടായ ഗുരുതര വീഴ്ചയാണ്.
സ്പേം ദാതാവിൽ നിന്നും ബീജം സ്വീകരിക്കുമ്പോൾ നടത്തുന്ന സാധാരണ ജനിതക പരിശോധനകളിൽ കണ്ടെത്താനാകാത്ത അസുഖമാണിതെന്നാണ് വിലയിരുത്തൽ. ബിബിസി ഉൾപ്പെടെയുള്ള 14 പൊതുമേഖലാ ചാനലുകൾ യൂറോപ്യൻ സ്പേം ബാങ്കുമായി സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ഈ ഞെട്ടിക്കുന്ന സംഭവം വെളിച്ചത്ത് വന്നത്.
2005ൽ വിദ്യാർഥിയായിരിക്കെ ബീജ ദാനം ചെയ്യാൻ തുടങ്ങിയ അജ്ഞാതനായ ഒരു ദാതാവിൽ നിന്നാണ് 20 ശതമാനം വരെ കാൻസർ ബാധിതമായ ബീജം നിരവധി സ്ത്രീകളിൽ ഗർഭധാരണത്തിനായി ഉപയോഗിച്ചത്. 17 വർഷത്തിനിടയിൽ നിരവധി പേർക്ക് കുട്ടികളുണ്ടാകാൻ രോഗിയായ ഈ യുവാവിൻ്റെ ബീജം ഉപയോഗിച്ചിരുന്നു. ആരോഗ്യവാനായ യുവാവ് പ്രാഥമികമായി നടത്തുന്ന സ്റ്റാൻഡേർഡ് ഡോണർ സ്‌ക്രീനിംഗ് ടെസ്റ്റുകൾ വിജയിച്ചിരുന്നു.
ജനനത്തിനു മുമ്പ് അദ്ദേഹത്തിൻ്റെ ചില കോശങ്ങളിൽ ഒരു മ്യൂട്ടേഷൻ സംഭവിച്ചിരുന്നു. അസാധാരണമായ കോശ വളർച്ച നിയന്ത്രിക്കുന്നതിലൂടെ കാൻസർ വികസിക്കുന്നതിൽ നിന്ന് ശരീരത്തെ സംരക്ഷിക്കാൻ സഹായിക്കുന്ന ഒരു സുപ്രധാന ജീൻ ആയ ടിപി53 എന്ന ജീനിനെ ഈ മ്യൂട്ടേഷൻ ബാധിച്ചു.
അയാളുടെ ശരീരത്തിൽ മറ്റെവിടെയും മ്യൂട്ടേഷൻ ചെയ്യപ്പെട്ട ടിപി53 ജീൻ സാന്നിധ്യം ഉണ്ടായിരുന്നില്ലെങ്കിലും, അയാളുടെ ബീജത്തിൽ 20% വരെ മ്യൂട്ടേഷൻ സംഭവിച്ച ജീനുകൾ ഉണ്ടായിരുന്നു. ഈ ബാധിച്ച ബീജങ്ങളിൽ ഒന്നിൽ നിന്നാണ് ഒരു കുട്ടി ഗർഭം ധരിക്കുന്നതെങ്കിൽ ആ കുട്ടിയുടെ ശരീരത്തിലെ എല്ലാ കോശങ്ങളിലും മ്യൂട്ടേഷൻ സംഭവിക്കാം.
ഇത് കുഞ്ഞുങ്ങളിൽ അർബുദങ്ങൾക്കുള്ള സാധ്യത വർധിപ്പിക്കും. ഡെൻമാർക്ക് ആസ്ഥാനമായുള്ള യൂറോപ്യൻ ബീജ ബാങ്ക് 2023 നവംബറിൽ, വളരെ വൈകിയാണ് ഈ യുവാവിൻ്റെ ജനിതക വൈകല്യം തിരിച്ചറിഞ്ഞത്. അപ്പോഴേക്കും നിരവധി കുഞ്ഞുങ്ങൾക്ക് കാൻസർ ബാധിക്കുകയും ചില കുഞ്ഞുങ്ങൾ മരിക്കുകയും ചെയ്തിരുന്നു.
-
india3 days agoരാജ്യസ്നേഹം പഠിപ്പിക്കാന്‍ അമിത് ഷാ വളര്‍ന്നിട്ടില്ല; നെഹ്റുവിനെ അപമാനിച്ചതിനെതിരെ ഖാര്‍ഗെ
-
Sports2 days agoകൂച്ച് ബെഹാര്‍ ട്രോഫിയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; ആറു റണ്‍സിന് കേരളത്തിന് തോല്‍വി
-
india3 days ago‘മോദിജി പകുതി സമയവും വിദേശത്ത്, പിന്നെ രാഹുലിന്റെ യാത്രയെ ചോദ്യം ചെയ്യുന്നത് എന്തിന്?’: പ്രിയങ്ക ഗാന്ധി
-
india1 day agoഇന്ത്യന്‍ ജലാതിര്‍ത്തിയില്‍ പാക് മത്സ്യബന്ധന ബോട്ട് പിടികൂടി; 11 പേര് കസ്റ്റഡിയില്‍
-
kerala3 days agoതദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടം; ഏഴു ജില്ലകള്‍ നാളെ പോളിംഗ് ബൂത്തിലേക്ക്
-
kerala2 days agoഇരട്ടവോട്ട് ശ്രമം; രണ്ട് പേരെ പൊലീസ് പിടികൂടി
-
india1 day agoസ്കൂള്‍ വിദ്യാര്‍ത്ഥിനികളോട് മോശമായി പെരുമാറിയ അധ്യാപകനെ രക്ഷിതാക്കളും നാട്ടുകാരും മര്‍ദിച്ച് പൊലീസിന് കൈമാറി
-
kerala11 hours agoഅമ്മയില്‍ ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ യാതൊരു ചര്‍ച്ചയും നടന്നിട്ടില്ല; ശ്വേത മേനോന്
