കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ജനറല്‍ കൗസിലിലേക്ക് 2015-16 കാലയളവില്‍ തെര
ഞ്ഞെടുക്കപ്പെട്ട 300ല്‍ പരം യു.യു.സി മാരുടെ വോട്ടവകാശം നിഷേധിച്ച് കൊണ്ട് പുതിയ വോട്ടര്‍ പട്ടിക പുറത്തിറക്കി ജനാധിപത്യം അട്ടിമറിക്കാന്‍ ശ്രമിക്കുന്ന യൂണിവേഴ്‌സിറ്റി നിലപാടില്‍ പ്രതിഷേധിച്ച് എം.എസ്.എഫ് യൂണിവേഴ്‌സിറ്റിയിലേക്ക് നടത്തിയ മാര്‍ച്ച് ഉജ്വലമായി. ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വതിന് ശേഷം ജനാതിപത്യത്തെ അട്ടിമറിച്ച് യൂണിയന്‍ പിടിച്ചെടുക്കാനുള്ള ശ്രമത്തിന്റെ ഫലമാണ് വോട്ടര്‍ പട്ടിക അട്ടിമറിക്കുന്നതും 2015-16 കാലയളവിലെ ഇലക്ഷന്‍ നടത്താതിരിക്കുന്നതും എം.എസ്.എഫ് നേതാക്കള്‍ പറഞ്ഞു.