crime
കര്‍ഷകനോട് കെ.എസ്.ഇ.ബിയുടെ ക്രൂരത;മൂവാറ്റുപുഴയില്‍ വിളവെടുക്കാറായ 400ലേറെ വാഴകള്‍ വെട്ടിമാറ്റി
220 കെവി ലൈനിനു കീഴെ വാഴ ഉള്‍പ്പെടെ ഹ്രസ്വകാല വിളകള്‍ കൃഷിചെയ്യാന്‍ അനുമതിയുള്ളപ്പോഴാണ് അര കിലോമീറ്റര്‍ മാത്രം അകലെ താമസിക്കുന്ന തോമസിനെ അറിയിക്കാതെ കൃഷി നശിപ്പിച്ചത്.
ടവര്‍ ലൈനിനു കീഴില്‍ കൃഷി ചെയ്തിരുന്ന 400 വാഴ കെ.എസ.ഇ.ബി മുന്നറിയിപ്പില്ലാതെ വെട്ടിനശിപ്പിച്ചു. ഓണത്തിനു വിളവെടുക്കാന്‍ പാകത്തിനു കുലച്ചുനിന്ന വാഴയാണിത്. വാരപ്പെട്ടി ഇളങ്ങവം കണ്ടമ്പുഴ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിക്കു സമീപം മൂലമറ്റത്തുനിന്നുള്ള 220 കെവി ടവര്‍ ലൈനിനു കീഴില്‍ കാവുംപുറത്ത് തോമസിന്റെ വാഴത്തോട്ടമാണു നശിപ്പിച്ചത്. 220 കെവി ലൈനിനു കീഴെ വാഴ ഉള്‍പ്പെടെ ഹ്രസ്വകാല വിളകള്‍ കൃഷിചെയ്യാന്‍ അനുമതിയുള്ളപ്പോഴാണ് അര കിലോമീറ്റര്‍ മാത്രം അകലെ താമസിക്കുന്ന തോമസിനെ അറിയിക്കാതെ കൃഷി നശിപ്പിച്ചത്. ടവര്‍ ലൈനിനു കീഴില്‍ നിശ്ചിത അകലം ഉറപ്പാക്കി വീടുവയ്ക്കാന്‍ പോലും അനുമതി നല്‍കുന്നുണ്ട്. ഉയരം വയ്ക്കുന്ന മരങ്ങള്‍ പാടില്ലന്നേ നിയമമുള്ളൂ. തോമസും മകന്‍ അനീഷും ചേര്‍ന്നാണു കൃഷി നടത്തിയിരുന്നത്. നാല് ലക്ഷം രൂപയുടെ നഷ്ടമുണ്ട്.
മൂലമറ്റത്തു നിന്നെത്തിയ ലൈന്‍ മെയിന്റ്‌നന്‍സ് സബ് ഡിവിഷന്‍ ഓഫിസിലെ ഉദ്യോഗസ്ഥരാണു കഴിഞ്ഞ വെള്ളിയാഴ്ച വാഴ വെട്ടിയത്. കെഎസ്ഇബി വാരപ്പെട്ടി ഓഫിസിലെ ഉദ്യോഗസ്ഥര്‍ക്ക് ഇതേക്കുറിച്ച് അറിവുണ്ടായിരുന്നില്ല. ശനിയാഴ്ച താലൂക്ക് വികസന സമിതി യോഗത്തില്‍ വാരപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് ഇക്കാര്യം അറിയിച്ചപ്പോള്‍ മാത്രമാണു മൂവാറ്റുപുഴയിലെ കെഎസ്ഇബി ഉന്നതോദ്യോഗസ്ഥര്‍ പോലും സംഭവം അറിഞ്ഞത്. നഷ്ടപരിഹാരം ലഭിക്കുന്നതിനു പരിമിതികളുണ്ടെന്നും വ്യക്തമാക്കി.
ടവര്‍ ലൈനിനു കീഴില്‍ ഇതേ സ്ഥലത്തു കഴിഞ്ഞ വര്‍ഷവും കൃഷിയുണ്ടായിരുന്നു. തടസ്സമില്ലാതെ വിളവെടുക്കുകയും ചെയ്തു. ഇത്തവണ നട്ട വാഴകള്‍ക്ക് ഉയരം കൂടുതലായിരുന്നെന്നും വാഴക്കൈ ലൈനില്‍ തട്ടി വാഴ കത്തുകയും ലൈനില്‍ വൈദ്യുതി വിതരണം തടസ്സപ്പെടുകയും ചെയ്തുവെന്നും എല്‍എംഎസ് വിഭാഗം അറിയിച്ചു.
crime
കുട്ടികളുടെ സൂപ്പർ ഹീറോ യഥാർത്ഥ ജീവിതത്തിൽ ‘കള്ളൻ’; പവർ റേഞ്ചേഴ്സ് ഹീറോ കുപ്രസിദ്ധ കള്ളനായി മാറിയതിന് പിന്നിലെ കാരണം ഇതാണ്
ആയിരക്കണക്കിന് കുട്ടികളുടെ ബാല്യകാല നൊസ്റ്റാൾജിയയായ ‘പവർ റേഞ്ചേഴ്‌സ്’ പരമ്പരയിലെ പ്രശസ്തമായ ആക്ഷൻ രംഗങ്ങള്‍ക്ക് ജീവൻ നൽകിയ ജാപ്പനീസ് സ്റ്റണ്ട്മാൻ യാസുതോമോ ഇഹാരയുടെ ജീവിതം പിന്നീട് വഴിമാറിയത് കുറ്റകൃത്യങ്ങളുടെ ലോകത്തേക്ക്. തന്റെ അവിശ്വസനീയമായ കായികക്ഷമതയും സ്റ്റണ്ട് പരിശീലനവും ഉപയോഗിച്ച് ജപ്പാനില്‍ 43-ലധികം വീടുകൾ കൊള്ളയടിച്ച ഇയാളുടെ കഥ സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാവുകയാണ്.
മുഖംമൂടിക്ക് പിന്നിലെ മനുഷ്യൻ
1975 മുതൽ ജപ്പാനിൽ സംപ്രേക്ഷണം ചെയ്തിരുന്ന സൂപ്പർ സെന്റായി (Super Sentai) പരമ്പരകളാണ് പിന്നീട് ആഗോളതലത്തിൽ ‘പവർ റേഞ്ചേഴ്‌സ്’ എന്ന പേരിൽ തരംഗമായി മാറിയത്. അമേരിക്കൻ അഭിനേതാക്കളുടെ ഡയലോഗുകൾക്കൊപ്പം, ജപ്പാനിലെ സ്റ്റണ്ട് പെർഫോമർമാർ മുഴുവൻ സ്യൂട്ടുകളും ധരിച്ച് അവതരിപ്പിച്ച ആവേശകരമായ ആക്രോബാറ്റിക്സും ഫൈറ്റുകളാണ് ഈ പരമ്പരയുടെ വിജയത്തിന് പിന്നിൽ.
ഈ ജാപ്പനീസ് സ്റ്റണ്ട്മാൻമാരിൽ പ്രമുഖനായിരുന്നു യാസുതോമോ ഇഹാര. ‘ടെൻസോ സെന്തായ് ഗോസീഗർ’, ‘കാമെൻ റൈഡർ ഒഒഒ’ തുടങ്ങിയ ജനപ്രിയ പരമ്പരകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ഉയര്‍ന്ന ഫ്ലിപ്പുകളും സങ്കീർണ്ണമായ പോരാട്ടങ്ങളും തീർക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. എന്നാൽ 2009-ൽ സംഭവിച്ച കാൽമുട്ടിനേറ്റ പരിക്കോടെ ഇഹാരയുടെ സ്റ്റണ്ട് കരിയർ അവസാനിച്ചു. പരിക്കേറ്റ സ്റ്റണ്ട് താരങ്ങൾക്ക് സിനിമാലോകത്ത് പിന്നീട് വലിയ പിന്തുണയോ സ്ഥിരവരുമാനമോ ലഭിക്കാതെ വന്നതോടെ അദ്ദേഹം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി.
‘സ്പൈഡർമാൻ കള്ളൻ’
വിനോദലോകത്തേക്ക് തിരികെ വരാൻ ഒരു നാടക സ്കൂൾ ആരംഭിക്കാൻ പണം കണ്ടെത്തേണ്ടിയിരുന്ന ഇഹാര, അതിനായി നിയമവിരുദ്ധമായ മാർഗ്ഗം തിരഞ്ഞെടുക്കുകയായിരുന്നു. 2013-നും 2014-നും ഇടയിൽ ജപ്പാനിലെ സൈതാമ പ്രിഫെക്ചറിൽ നിരവധി മോഷണങ്ങൾ അദ്ദേഹം നടത്തി. കുറഞ്ഞത് 43 വീടുകളിലെങ്കിലും കയറി മോഷണം നടത്തിയ ഇയാളെ ഒടുവിൽ 2014-ൽ അധികാരികൾ പിടികൂടുകയായിരുന്നു.
താൻ ഒരു മികച്ച സ്റ്റണ്ട് പെർഫോമറാകാൻ ഉപയോഗിച്ച അതേ ശാരീരിക ശേഷിയാണ് ഇഹാര മോഷണങ്ങൾക്കും വിനിയോഗിച്ചത്. മതിലുകൾ ചാടിക്കടന്നും തൂണുകളിൽ കയറിയും സാധാരണക്കാരായ കള്ളന്മാർക്ക് എത്തിച്ചേരാൻ കഴിയാത്ത മുകളിലത്തെ നിലയിലെ ബാൽക്കണികൾ വഴി അദ്ദേഹം വീടുകളിൽ പ്രവേശിച്ചു. ഇത് ജാപ്പനീസ് മാധ്യമങ്ങൾക്കിടയിൽ അദ്ദേഹത്തിന് “സ്പൈഡർമാൻ കള്ളൻ” എന്ന പേര് നേടിക്കൊടുത്തു. ഏകദേശം 8.2 ദശലക്ഷം യെൻ (ഏകദേശം 77,000 ഡോളർ) വിലമതിക്കുന്ന വസ്തുവകകളാണ് ഇയാൾ മോഷ്ടിച്ചത്. ഈ കേസിൽ 2020-ൽ ജപ്പാൻ കോടതി അദ്ദേഹത്തിന് അഞ്ച് വർഷത്തെ തടവുശിക്ഷ വിധിച്ചു.
crime
തറവാട് വീടിനുവേണ്ടി ക്രൂരത; ഇളയ സഹോദരനെ തല്ലിക്കൊന്ന് ജ്യേഷ്‌ഠനും കുടുംബവും
ഉത്തർപ്രദേശിലെ ചിത്രകൂട്ടിൽ കുടുംബവക വീടും സ്വത്തുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് 60കാരനായ വ്യക്തിയെ മൂത്ത സഹോദരനും കുടുംബവും ചേർന്ന് തല്ലിക്കൊന്നു. ചിത്രകൂട് ജില്ലയിലെ ഭാരതികു പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഭർത്തൗൾ ഗ്രാമത്തിലാണ് നാടിനെ ഞെട്ടിച്ച കൊലപാതകം നടന്നത്. ശിവപ്രകാശ് വിശ്വകർമയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മൂത്ത സഹോദരനെയും ഭാര്യയെയും പൊലീസ് അറസ്റ്റ് ചെയ്തു.
സംഭവം ഇങ്ങനെ
ശിവപ്രകാശ് വിശ്വകർമയുടെ ഭാര്യ നേരത്തെ മരണപ്പെട്ടിരുന്നു. തുടർന്ന് അദ്ദേഹം തറവാട്ടു വീട്ടിൽ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. അദ്ദേഹത്തിന് വിവാഹിതരായ മൂന്ന് പെൺമക്കളാണുള്ളത്. ശിവപ്രകാശിന്റെ പേരിൽ തറവാട്ടു വീടിന് പുറമെ ഏകദേശം 12 ഏക്കർ ഭൂമിയുമുണ്ടായിരുന്നു. എന്നാൽ ഈ സ്വത്തുക്കളും വീടും കൈയടക്കാൻ മൂത്ത സഹോദരനായ ബോധിലാലും കുടുംബവും പദ്ധതിയിട്ടിരുന്നതായി ബന്ധുക്കൾ ആരോപിക്കുന്നു. ശിവപ്രകാശ് തറവാട്ടു വീട് ഒഴിഞ്ഞുനൽകി താൻ വാങ്ങിയ മറ്റെതെങ്കിലും സ്ഥലത്തേക്ക് മാറിത്താമസിക്കണമെന്ന് ബോധിലാൽ നിരന്തരം ആവശ്യപ്പെട്ടിരുന്നു.
വടിയും കല്ലും ഉപയോഗിച്ചുള്ള ക്രൂരമായ ആക്രമണം
സംഭവദിവസം പുറത്തുപോയി മിവന്ന ശിവപ്രകാശ് വീട് വൃത്തിയാക്കിക്കൊണ്ടിരിക്കവെയാണ് ആക്രമണമുണ്ടായത്. ജ്യേഷ്‌ഠൻ ബോധിലാലും ഭാര്യയും മകനും ചേർന്ന് അദ്ദേഹത്തെ മുറിയിൽ നിന്ന് വലിച്ചിഴച്ച് പുറത്തിറക്കി വടികൊണ്ട് തലയിലും ശരീരത്തിലും മാറിമാറി അടിക്കുകയായിരുന്നു. തുടർന്ന് തലയിലും മുഖത്തും വലിയ കല്ലുകൊണ്ട് ഇടിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ് രക്തത്തിൽ കുളിച്ചുകിടന്ന അദ്ദേഹത്തിന്റെ നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും പ്രതികൾ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടിരുന്നു.
ഉടൻതന്നെ പൊലീസ് എത്തി ശിവപ്രകാശിനെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും, ജീവൻ രക്ഷിക്കാനായില്ല. ചികിത്സയിലിരിക്കെ അദ്ദേഹം മരണത്തിന് കീഴടങ്ങി.
പോസ്റ്റ്‌മോർട്ടത്തിനു ശേഷമുള്ള പ്രതിഷേധവും അറസ്റ്റും
കൊലപാതകത്തിൽ പ്രതികളായ ബോധിലാൽ, ഭാര്യ ഛത്തീസൻ എന്ന അമൃത, മകൻ ഗുലാബ് എന്നിവർക്കെതിരെ മരിച്ചയാളുടെ മകൾ സംഗീത ദേവി നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു. പ്രതികളെ പിടികൂടാൻ വൈകിയതിൽ പ്രതിഷേധിച്ച് ബന്ധുക്കളും നാട്ടുകാരും പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം പ്രധാന റോഡിൽ വെച്ച് ഉപരോധ സമരം നടത്തി. പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. തുടർന്ന് സ്ഥലത്തെത്തിയ ഉന്നത ഉദ്യോഗസ്ഥർ കർശന നടപടിയെടുക്കുമെന്ന് ഉറപ്പ് നൽകിയതിനെത്തുടർന്നാണ് സമരം അവസാനിപ്പിച്ചത്.
പൊലീസ് സൂപ്രണ്ട് അരുൺ കുമാർ സിംഗിന്റെ നേതൃത്വത്തിൽ അന്വേഷണം ഊർജിതമാക്കുകയും, മുഖ്യപ്രതിയായ ബോധിലാലിനെയും ഭാര്യയെയും പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഒളിവിൽ പോയ മകനുവേണ്ടിയുള്ള തിരച്ചിൽ പൊലീസ് ശക്തമാക്കിയിട്ടുണ്ട്. സ്വത്തുതർക്കത്തെ തുടർന്ന് സഹോദരൻ തന്നെ സഹോദരനെ കൊലപ്പെടുത്തിയ സംഭവം പ്രദേശത്ത് വലിയ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്.
crime
മൂകയും ബധിരയുമായ 20-കാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കി; ഡിഎൻഎ പരിശോധനയിൽ പിതാവ് പിടിയിൽ
-
kerala2 days agoമുസ്ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ സമ്മേളനം “ഇൻസാഫ് ബാഗ്” സപ്തംബർ 9,10,11 തീയതികളിൽ കോഴിക്കോട്
-
News2 days agoവനിതാ ഏഷ്യാ കപ്പ് ഫൈനലിന് മുന്നേ പുകഞ്ഞ് നയതന്ത്ര വിവാദം; കിരീടം നൽകുന്നത് മൊഹ്സിൻ നഖ്വിയെങ്കിൽ ഇന്ത്യയുടെ നിലപാടെന്ത്?
-
News2 days ago‘ലോകോത്തര’ താരത്തെ വിറ്റത് ആന മണ്ടത്തരം; സൂപ്പർ താരത്തെ കൈവിട്ട ചെൽസി മാനേജ്മെന്റിനെതിരെ ആഞ്ഞടിച്ച് മുൻ താരം
-
india3 days agoമഹാരാഷ്ട്രയില്‍ മാത്രം കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ മരണപ്പെട്ടത് 590-ലധികം ആദിവാസി വിദ്യാര്‍ഥികള്‍’; ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ട് അഭിജിത് ദിപ്കെ
-
News2 days agoദുലീപ് ട്രോഫി ഫൈനലിൽ ഈസ്റ്റ് സോണിന്റെ റൺമല; ഇരട്ട സെഞ്ചുറിയുമായി ഇഷാൻ കിഷൻ, മിന്നിത്തിളങ്ങി കുമാർ കുഷാഗ്രയും
-
More2 days agoഇതിഹാസത്തിന്റെ വഴിയിൽ അടുത്ത തലമുറ: ഇന്റർ മയാമിക്ക് നേപ്പിൾസ് കപ്പ് സമ്മാനിച്ച് മെസ്സിയുടെ മകൻ മാറ്റിയോ
-
News2 days agoഇനി സൈബർ തട്ടിപ്പിൽ വീഴില്ല; വാട്സ്ആപ്പിൽ ‘സൈബർ വാൾ’ ചാറ്റ്ബോട്ടുമായി കേരള പോലീസ്
-
kerala2 days agoചരിത്രത്തിലാദ്യം: തൃശ്ശൂരിനെ മറികടന്ന് തിരൂർ സബ് ആർ.ടി.ഒ; കേരളത്തിലെ വാഹന രജിസ്ട്രേഷനിൽ അഞ്ചാമത്

