Connect with us

kerala

ആർത്തവ അവധി നൽകാൻ കഴിയില്ല; വനിതാ കണ്ടക്ടർമാരുടെ ഹർജിയിൽ കെഎസ്ആർടിസി

Published

on

കൊച്ചി: ആർത്തവ അവധി അനുവദിക്കണമെന്ന വനിതാ കണ്ടക്ടർമാരുടെ ഹർജിയിൽ നിലപാട് വ്യക്തമാക്കി കെ എസ് ആർ ടി സി. ആർത്തവ അവധി അനുവദിക്കാൻ കഴിയില്ലെന്നും നിലവിൽ ഇത്തരമൊരു നീക്കം സ്ഥാപനത്തിന് അധിക ബാധ്യത സൃഷ്ട്ടിക്കുമെന്നും അത് താങ്ങാൻ കഴിയില്ലെന്നും കെഎസ്ആർടിസി ഹൈക്കോടതിയെ അറിയിച്ചു.

രണ്ട് ദിവസത്തെ അവധി അനുവദിക്കണമെന്നാണ് വനിതാ കണ്ടക്ടർമാർ ഹർജിയിൽ ആവശ്യം ഉന്നയിച്ചത്. എന്നാൽ ഈ നീക്കം സർവീസുകളെ ഗുരുതരമായി ബാധിക്കും. അതിനാൽ അവധി നൽകാൻ കഴിയില്ലെന്നും കെ എസ് ആർ ടി സി വ്യക്തമാക്കി.

അതെസമയം, കർണാടകയിലെ ട്രാൻസ്‌പോർട്ട് കോർപ്പറേഷനിലെ ജീവനക്കാരികൾക്ക് മാസത്തിൽ ഒരു ദിവസം ശമ്പളത്തോടെയുള്ള ആർത്തവ അവധി നടപ്പാക്കി സർക്കാർ ഉത്തരവിറക്കിയിരുന്നു. അവധിക്ക് അപേക്ഷിക്കാൻ മെഡിക്കൽ സർട്ടിഫിക്കറ്റ് ആവശ്യമില്ല.18 മുതൽ 52 വയസ്സുവരെയുള്ള ജീവനക്കാരികൾക്ക് ആണ് അവധി ലഭിക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ആശാവർക്കർമാർക്ക് 2000 രൂപ അലവൻസുമായി യുഡിഎഫ് നഗരസഭ

പ്രത്യേക കൗണ്‍സില്‍ യോഗത്തില്‍ അവതരിപ്പിച്ച നിര്‍ദ്ദേശത്തിന് ഐക്യകണ്ഠേന അംഗീകാരം ലഭിച്ചു.

Published

on

പാലക്കാട്: ആശാ വര്‍ക്കര്‍മാര്‍ക്ക് പ്രതിമാസം 2000 രൂപ പ്രത്യേക അലവന്‍സ് നല്‍കാന്‍ യുഡിഎഫ് ഭരിക്കുന്ന പാലക്കാട് ചിറ്റൂര്‍–തത്തമംഗലം നഗരസഭ തീരുമാനിച്ചു. പ്രത്യേക കൗണ്‍സില്‍ യോഗത്തില്‍ അവതരിപ്പിച്ച നിര്‍ദ്ദേശത്തിന് ഐക്യകണ്ഠേന അംഗീകാരം ലഭിച്ചു.

നഗരസഭയുടെ തനത് ഫണ്ടില്‍ നിന്ന് തുക വകയിരുത്താനാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ അംഗീകാരം തേടി അപേക്ഷ നല്‍കിയിട്ടുണ്ടെന്ന് നഗരസഭ അധികൃതര്‍ അറിയിച്ചു.

ആശാ വര്‍ക്കര്‍മാര്‍ക്ക് പ്രതിമാസം 2000 രൂപ പ്രത്യേക അലവന്‍സ് നല്‍കുമെന്നത് യുഡിഎഫ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു.

Continue Reading

kerala

തേര്‍ഡ് ഐക്ക് സൂപ്പര്‍ ലീഗ് മാധ്യമ അവാര്‍ഡ്

മികച്ച കോളമായി ചന്ദ്രിക എഡിറ്റര്‍ കമാല്‍ വരദൂരിന്റെ തേര്‍ഡ് ഐ തെരഞ്ഞെടുക്കപ്പെട്ടു.

Published

on

തിരുവനന്തപുരം: സൂപ്പര്‍ ലീഗ് കേരളാ സീസണ്‍ -2 മാധ്യമ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച കോളമായി ചന്ദ്രിക എഡിറ്റര്‍ കമാല്‍ വരദൂരിന്റെ തേര്‍ഡ് ഐ തെരഞ്ഞെടുക്കപ്പെട്ടു. മികച്ച റിപ്പോര്‍ട്ടര്‍ക്കുള്ള പുരസ്‌കാരത്തിന് മനോജ് മാത്യു (മലയാള മനോരമ, കൊച്ചി) മികച്ച സ്‌പെഷ്യല്‍ സ്റ്റോറിക്ക് അജിന്‍ ജി രാജ് (ദേശാഭിമാനി), സിറാജ് കാസിം (മാതൃഭൂമി), ഇംഗ്ലീഷ് കവറേജിന് പ്രവീണ്‍ ചന്ദ്രന്‍ (ദി ഹിന്ദു) മികച്ച പരമ്പരക്ക് മിഥുന്‍ ഭാസ്‌കര്‍ (മാതൃഭൂമി) ജി. ദിനേശ് കുമാര്‍ (മലയാള മനോരമ )എന്നിവര്‍ അര്‍ഹരായി.

മികച്ച ഫോട്ടോഗ്രാഫര്‍ക്കുള്ള പുരസ്‌കാരത്തിന് ബിജു വര്‍ഗീസ് (മാതൃഭൂമി ) ദൃശ്യമാധ്യമ രംഗത്തെ സമഗ്ര കവറേജിനുള്ള പുരസ്‌കാരത്തിന് സജിന്‍ എ (ഏഷ്യാനെറ്റ് ന്യൂസ്) എന്നിവരും അര്‍ഹരായി. ദൃശ്യമാധ്യമരംഗത്തെ മികച്ച സ്‌പെഷ്യല്‍ സ്‌റ്റോറിക്കുള്ള പുരസ്‌കാരം മഹേഷ് പോലൂര്‍ (മീഡിയ വണ്‍) അര്‍ഹനായി. റേഡിയോയിലെ സമഗ്ര കവറേജിനുള്ള പുരസ്‌കാരത്തിന് ആര്‍ജെ വിനീത് ( ക്ലബ് എഫ്.എം തൃശ്ശൂര്‍) അര്‍ഹനായി. റേഡിയോ രംഗത്തെ സ്‌പെഷ്യല്‍ കവറേജിനുള്ള പുരസ്‌കാരം ആര്‍ ജെ പ്രതീഷ് (റേഡിയോ മാംഗോ, കണ്ണൂര്‍) ഏറ്റുവാങ്ങി. സോഷ്യല്‍ മീഡിയ രംഗത്തെ സമഗ്ര കവറേജിനുള്ള പുരസ്‌കാരത്തിന് ഗഘ10 ഫുട്‌ബോള്‍ ഭ്രാന്തന്‍’ അര്‍ഹനായി. സോഷ്യല്‍ മീഡിയ രംഗത്തെ സ്‌പെഷ്യല്‍ കവറേജിനുള്ള പുരസ്‌കാരത്തിന് മലപ്പുറം ഫുട്‌ബോള്‍ ഒഫീഷ്യല്‍’, ‘ആന്റപ്പന്‍ ടാക്കീസ്’ എന്നിവര്‍ അര്‍ഹരായി. ഹോട്ടല്‍ ഹയാത്തില്‍ നടന്ന ചടങ്ങില്‍ കായിക മന്ത്രി വി.അബ്ദുറഹ്മന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു.

Continue Reading

kerala

മലപ്പുറം എഫ്സിക്ക് എക്സലൻസ് പുരസ്കാരം

.മത്സരങ്ങളിലുട നീളം ടീം പുലർത്തിയ മികവിനെ മുൻനിർത്തിയാണ്
പുരസ്കാരം ‘ഏറ്റവും മികച്ച ഫാൻ ക്ലബ്ബായി മലപ്പുറം എഫ് സിയുടെ അൾട്രാ സിനെ തിരഞ്ഞെടുത്തിരുന്നു.

Published

on

മലപ്പുറം: സൂപ്പർ ലീഗ് കേരള സീസൺ 2 ലെ മികച്ച ടീമിനുള്ള എക്സലൻസ് പുരസ്കാരം മലപ്പുറത്തിൻ്റെ സ്വന്തം
ടീമായ മലപ്പുറം എഫ്സിക്ക് ലഭിച്ചു.മത്സരങ്ങളിലുടനീളം ടീം പുലർത്തിയ മികവിനെ മുൻനിർത്തിയാണ്
പുരസ്കാരം ‘ഏറ്റവും മികച്ച ഫാൻ ക്ലബ്ബായി മലപ്പുറം എഫ് സിയുടെ അൾട്രാ സിനെ തിരഞ്ഞെടുത്തിരുന്നു.

കേരള ഫുട്ബാൾ മിഷൻ 2035 ൻ്റെ ഭാഗമായി തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ സംസ്ഥാന കായിക വകുപ്പ്മന്ത്രി വി അബ്ദുറഹിമാൻ മലപ്പുറം എഫ്സി പ്രമോട്ടർ ശംസുദ്ധീൻ ബിൻ മൊഹിയുമിന്
പുരസ്കാരം സമ്മാനിച്ചു. ചടങ്ങിൽ പ്രതിപക്ഷ ഉപനേതാവ് പി കെ. കുഞ്ഞാലിക്കുട്ടി എം എൽ എ , പി കെ ബഷീർ എംഎൽഎസ്പോട്സ് വകുപ്പ് ഡയർക്ടർ വിഷ്ണു രാജ് ഐ എ എസ്, സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് യു ഷറഫലി,സ്പോർട്സ് കേരള ഫൗണ്ടേഷൻ ഡയരക്ടർ ആഷിഖ് കൈനിക്കര,
സുപ്പർ ലീഗ് കേരള സിഇഒ മാത്യു ജോസഫ്,മാനേജിംഗ് ഡയരക്ടർ ഫിറോസ് മീരാൻഎന്നിവർ സംസാരിച്ചു.

Continue Reading

Trending