മലപ്പുറം: ടി.പി സെന്‍കുമാറിന്റെ പ്രസ്താവന അപലപനീയമാണെന്ന് മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. ഇത്തരം ഒരു മനഃസ്ഥിതിയുള്ള ആളാണ് സെന്‍കുമാര്‍ എന്നത് ഇപ്പോഴാണ് അറിയുന്നത്. ഉത്തവാരവാദപ്പെട്ട സ്ഥാനത്തിരുന്നയാള്‍ ഇങ്ങനെയൊക്കെ പറയുമോ. ഒരു ജനവിഭാഗത്തിന് വലിയ ഹൃദയ വേദനയുണ്ടാക്കുന്ന പ്രസ്താവനകളാണത്. കേട്ടത് ശരിയാണെങ്കില്‍ അത്രത്തോളം വിഭാഗീയവും അപലപനീയവുമായി മറ്റൊന്നും ഇല്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
നൂറ് കുട്ടികള്‍ ജനിക്കുമ്പോള്‍ 42 മുസ്ലിം കുട്ടികളാണ്. മുസ്ലിം ജനസംഖ്യ 27 ശതമാനമാണ്. 54 ശതമാനമുള്ള ഹിന്ദുക്കളുടെ ജനന നിരക്ക് 48 ശതമാനത്തില്‍ താഴെയാണ്. 19.5 ശതമാനമുള്ള ക്രിസ്ത്യാനികളുടെ ജനന നിരക്ക് 15 ശതമാനം. ഭാവിയില്‍ വരാന്‍ പോകുന്നത് ഏത് രീതിയിലുള്ള മാറ്റമായിരിക്കും?- എന്നായിരുന്നു സെന്‍കുമാറിന്റെ വിവാദ പരാമര്‍ശം.