മലപ്പുറം: മലപ്പുറം കുറ്റിപ്പുറത്ത് യുവാവിന്റെ ജനനേന്ദ്രിയം മുറിച്ച കേസില്‍ കസ്റ്റഡിയിലുള്ളത് ഭാര്യയാണെന്ന് പോലീസ്. ഇന്നലെയാണ് ഇവര്‍ ലോഡ്ജില്‍ മുറിയെടുത്തത്. പുറത്തൂര്‍ സ്വദേശിയാണ് യുവാവ്. ഭര്‍ത്താവ് വേറെ വിവാഹം കഴിക്കാനൊരുങ്ങിയതോടെ യുവതി ഭര്‍ത്താവിനു നേരെ തിരിയുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, ജനനേന്ദ്രിയം മുറിച്ചത് താനാണെന്ന് യുവതി പോലീസിനോട് സമ്മതിക്കുന്നുണ്ടെങ്കിലും സ്വയം മുറിച്ചതാണെന്നാണ് യുവാവിന്റെ വാദം. ഇരുവര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.