പട്‌ന: കാലിത്തീറ്റ കുംഭകോണകേസില്‍ തടവ് ശിക്ഷ അനുഭവിക്കുന്ന ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അദ്ദേഹത്തെ ഡല്‍ഹി എയിംസിലേക്ക് മാറ്റാന്‍ തീരുമാനിച്ചു. ഭാര്യ റാബ്രി ദേവിയും മകന്‍ തേജസ്വി യാദവും അദ്ദേഹത്തെ അനുഗമിക്കും.

നിലവില്‍ റാഞ്ചിയിലെ റിംസ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ശ്വാസകോശത്തിലെ അണുബാധ രൂക്ഷമായതിനെ തുടര്‍ന്ന് വ്യാഴാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ലാലുവിനെ എയിംസിലേക്ക് മാറ്റാന്‍ ജയില്‍ അധികൃതര്‍ക്ക് കോടതി അനുമതി ആവശ്യമാണ്.