കൊല്ലം: ചടയമംഗലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ചിഞ്ചുറാണിക്കെതിരെ വിമതനീക്കം. ചിഞ്ചുറാണിയെ സ്ഥാനാര്‍ത്ഥിയായി അംഗീകരിക്കാനാവില്ലെന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം പറയുന്നത്. എ.മുസ്തഫയെ പിന്തുണക്കുന്നവരാണ് ചിഞ്ചുറാണിക്കെതിരെ പരസ്യമായി രംഗത്ത് വന്നിരിക്കുന്നത്.

മുസ്തഫയെ അനുകൂലിക്കുന്നവര്‍ ഞായറാഴ്ച വൈകീട്ട് കണ്‍വന്‍ഷന്‍ വിളിച്ചിട്ടുണ്ട്. എതിര്‍പ്പ് പാര്‍ട്ടി പരിഗണിക്കുന്നില്ലെങ്കില്‍ ചിഞ്ചുറാണിക്കെതിരെ മുസ്തഫ വിമത സ്ഥാനാര്‍ത്ഥിയായി മത്സരിക്കണമെന്നാണ് ഇവരുടെ ആവശ്യം. സ്ഥാനാര്‍ത്ഥി നിര്‍ണയം പാളിയതോടെ സിപിഐ നേതൃത്വവും വെട്ടിലായിരിക്കുകയാണ്.