ഹൈദരാബാദ്: പുലിയെ കൊന്ന് തോല്‍ വില്‍പ്പന നടത്താന്‍ ശ്രമിച്ച പതിനേഴുപേരെ പൊലീസ് അറസ്റ്റുചെയ്തു. ഗടകേസര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വെച്ചാണ് പുലിത്തോലുമായി ആറുപേര്‍ പിടിയിലായത്. ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് ബാക്കിയുള്ള 11പേര്‍ പിടിയിലായത്. ഇവരുടെ കയ്യില്‍ നിന്ന് പുലിത്തോലും മൊബൈല്‍ ഫോണുകളും രണ്ടുകത്തികളും ഒരു കാറും പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു.
അറസ്റ്റിലായ പ്രതികളില്‍ അനില്‍, ശ്രീനിവാസ്, ജ്യോതിറാം, ജക്ഷാറാം എന്നിവര്‍ ഗോണ്ട് സമുദായത്തില്‍പ്പെടുന്നവരാണ്. വന്യ മൃഗങ്ങളെ വേട്ടയാടുന്നത് ഈ വി‘ാഗക്കാരുടെ പതിവാണ്. പുലിയെ കൊന്ന് വലിയവിലക്ക് പുലിത്തോല്‍ വില്‍ക്കുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നും പൊലീസ് പറഞ്ഞു. ഇതിനായി വ്യക്തമായ പ്ലാനോടുകൂടിയാണ് ഇവര്‍ ഉള്‍വനത്തിലേക്കു ക.യറിയത്. തുടര്‍ന്ന് ഇവര്‍ ഒരുക്കിയ ഇലക്ട്രിക്കല്‍ ലൈനില്‍ കുരുങ്ങി ചത്ത പുലിയുടെ തൊലിയെടുത്ത് മറ്റൊരാള്‍ക്ക് കൈമാറിയതായും പൊലീസ് വ്യക്തമാക്കി.
അറസ്റ്റിലായവരെ കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.