kerala

ചാലക്കുടിയില്‍ മിന്നല്‍ചുഴലി; നിരവധി മരങ്ങള്‍ കടപുഴകി വീണു

By webdesk14

July 05, 2023

തൃശ്ശൂര്‍: ചാലക്കുടിയിലും സമീപപ്രദേശങ്ങളിലും മിന്നല്‍ ചുഴലിയില്‍ വ്യാപക നാശനഷ്ടം. ശക്തമായ കാറ്റില്‍ നിരവധി മരങ്ങള്‍ കടപുഴകി വീണു. മരങ്ങള്‍ വീണ് നിരവധി വാഹനങ്ങള്‍ തകര്‍ന്നു. വൈദ്യുതി വിതരണവും തടസ്സപ്പെട്ടു.

ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് ചാലക്കുടിയില്‍ മിന്നല്‍ ചുഴലിയുണ്ടായത്. ചാലക്കുടി ടെസ്ല ലാബിന് മുന്‍പില്‍ മരംവീണ് റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറും ഓട്ടോറിക്ഷയും ഭാഗികമായി തകര്‍ന്നു. ട്രാംവേ റോഡില്‍ ലോറിക്ക് മുകളിലേക്ക് മരംവീണു. ലോറിയുടെ ചില്ല് തകര്‍ന്നു. ചാലക്കുടി നഗരസഭാപരിധിയിലെ വിവിധയിടങ്ങളില്‍ മിന്നല്‍ചുഴലിയില്‍ നാശനഷ്ടമുണ്ടായിട്ടുണ്ട്.