Connect with us

kerala

മദ്യത്തിന് പേരും ലോഗോയും ക്ഷണിച്ച നടപടി; സര്‍ക്കാരിനും ബെവ്കോയ്ക്കും ഹൈക്കോടതിയുടെ നോട്ടീസ്

മദ്യ നിര്‍മാതാക്കളായ മലബാര്‍ ഡിസ്റ്റലറീസ് മറുപടി നല്‍കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

Published

on

കൊച്ചി: പുതിയ മദ്യ ബ്രാന്‍ഡിന് പേരും ലോഗോയും ക്ഷണിച്ച നടപടിയില്‍ സര്‍ക്കാരിനും ബെവ്കോയ്ക്കും നോട്ടീസ് അയച്ച് ഹൈക്കോടതി.
മൂന്നാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദേശം. മദ്യ നിര്‍മാതാക്കളായ മലബാര്‍ ഡിസ്റ്റലറീസ് മറുപടി നല്‍കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

പാലക്കാട് പ്രവര്‍ത്തിക്കുന്ന മലബാര്‍ ഡിസ്റ്റിലറീസ് ലിമിറ്റഡ് നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന് വേണ്ടിയായിരുന്നു സര്‍ക്കാര്‍ പേരും ലോഗോയും ക്ഷണിച്ചത്. മികച്ച പേര് നിര്‍ദേശിക്കുന്ന വ്യക്തിക്ക് ഉദ്ഘാടന ദിവസം 10,000 രൂപ പാരിതോഷികം നല്‍കുമെന്നും പ്രഖ്യാപിച്ചിരുന്നു. സര്‍ക്കാരിന്റെ ഈ നടപടിക്ക് എതിരെയാണ് ഇപ്പോള്‍ ഹൈക്കോടതി നോട്ടീസ് അയച്ചിരിക്കുന്നത്.

kerala

എഡിഎം നവീന്‍ ബാബുവിന്റെ മരണം; തുടരന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം എതിര്‍ത്ത് പൊലീസ്

കുറ്റപത്രം പ്രത്യേക അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ചതിന് പിന്നാലെയാണ് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ തുടരന്വേഷണം ആവശ്യപ്പെട്ട് സെഷന്‍സ് കോടതിയെ സമീപിച്ചിരുന്നത്.

Published

on

കണ്ണൂര്‍: എഡിഎം നവീന്‍ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം എതിര്‍ത്ത് പൊലീസ്. നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കുറ്റപത്രം പ്രത്യേക അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ചതിന് പിന്നാലെയാണ് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ തുടരന്വേഷണം ആവശ്യപ്പെട്ട് സെഷന്‍സ് കോടതിയെ സമീപിച്ചിരുന്നത്.

പ്രത്യേക അന്വേഷണസംഘത്തിന്റെ തലവനായിരുന്ന രത്നകുമാറിന്റെ രാഷ്ട്രീയബന്ധം സിപിഎം നേതാവും മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പി.പി ദിവ്യക്കെതിരെയുള്ള കേസില്‍ അന്വേഷണം അട്ടിമറിക്കാന്‍ സാധ്യത വര്‍ധിപ്പിക്കുമെന്നാണ് പ്രധാനമായും ഹരജിയിലുണ്ടായിരുന്നത്. നേരത്തെ, സിബിഐ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം സുപ്രിംകോടതി തള്ളിയിരുന്നു. വാദം കേള്‍ക്കാനായി കേസ് ഫെബ്രുവരി 19 ലേക്ക് മാറ്റി.

Continue Reading

kerala

ജമാഅത്തെ വേദിയിൽ സിപിഐഎം എംഎൽഎ ദലീമ ജോജോ

Published

on

ജമാഅത്തെ ഇസ്ലാമിയുടെ പരിപാടിയിൽ പങ്കെടുത്ത് സിപിഐഎം എംഎൽഎ ദലീമ ജോജോ. ആലപ്പുഴയിൽ ഈ മാസം 11 ന് നടന്ന പരിപാടിയിലാണ് സിപിഐ എം എംഎൽഎ പങ്കെടുത്തത്. ജമാഅത്തെ ഇസ്ലാമിയുടെ നിയന്ത്രണത്തിലുള്ള ചാരിറ്റി സംഘടനയുടെ പരിപാടിയാണ് പങ്കെടുത്തത്.

ജമാഅത്തെ ഇസ്ലാമിക്കെതിരെ സിപിഐഎം വിമർശനം കടുപ്പിക്കുമ്പോഴാണ് എംഎൽഎയുടെ വേദി പങ്കിടൽ. അതേസമയം, ഇന്നലെ മലപ്പുറത്തെ ജമാ അത്തെ ഇസ്ലാമി വേദിയിലെത്തി മന്ത്രി വി. അബ്ദുറഹിമാൻ. ജമാ അത്തെ ഇസ്ലാമി-ബന്ധത്തിന്റെ പേരിൽ എൽഡിഎഫ് യുഡിഎഫിനെ കടന്നാക്രമിക്കുന്നതിനിടയിലാണ് ആണ് മന്ത്രി ബൈത്തു സക്കാത്ത് ക്യാമ്പയിൻ പരിപാടിയുടെ ഉദ്ഘാടകനായി പങ്കെടുത്തത്.

Continue Reading

kerala

‘സംസ്ഥാന സര്‍ക്കാരിന്റെ നയപ്രഖ്യാപനം അസത്യങ്ങള്‍ കുത്തിനിറച്ചത്; സര്‍ക്കാര്‍ – ഗവര്‍ണര്‍ പോര് വെറും നാടകം- വി.ഡി. സതീശന്‍

എല്ലാ മേഖലകളിലും പരാജയപ്പെട്ട ഒരു ഭരണകൂടത്തിന്റെ തെറ്റായ അവകാശവാദങ്ങളാണെന്നും സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് നയപ്രഖ്യാപനത്തിലൂടെ തുറന്നുസമ്മതിച്ചിരിക്കുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Published

on

തിരുവനന്തപുരം: നിയമസഭയില്‍ ഗവര്‍ണര്‍ വായിച്ച സംസ്ഥാന സര്‍ക്കാരിന്റെ നയപ്രഖ്യാപനം അസത്യങ്ങള്‍ കുത്തിനിറച്ചതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. എല്ലാ മേഖലകളിലും പരാജയപ്പെട്ട ഒരു ഭരണകൂടത്തിന്റെ തെറ്റായ അവകാശവാദങ്ങളാണെന്നും സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് നയപ്രഖ്യാപനത്തിലൂടെ തുറന്നുസമ്മതിച്ചിരിക്കുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കേന്ദ്രത്തില്‍നിന്ന് 53,000 കോടി രൂപ ലഭിക്കാനുണ്ടെന്ന് മുന്‍പ് പറഞ്ഞിരുന്ന സര്‍ക്കാര്‍, ഇപ്പോള്‍ നയപ്രഖ്യാപനത്തില്‍ ആ കണക്കുകള്‍ പറയുന്നില്ലെന്ന് സതീശന്‍ ചൂണ്ടിക്കാട്ടി.

നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍ ഒഴിവാക്കിയ ഭാഗങ്ങള്‍ മുഖ്യമന്ത്രി സഭയില്‍ പിന്നീട് വായിച്ചത് വര്‍ണറും സര്‍ക്കാരും തമ്മിലുള്ള തര്‍ക്കം വെറും നാടകമാണെന്നും പ്രതിസന്ധി വരുമ്പോള്‍ ഇവര്‍ ഏറ്റുമുട്ടുകയും പിന്നീട് ഒത്തുതീര്‍പ്പിലെത്തുകയുമാണെന്ന് സതീശന്‍ പരിഹസിച്ചു. സര്‍വ്വകലാശാലകളിലെ പദവികള്‍ വീതം വെച്ചെടുത്ത് ഇവര്‍ ജനങ്ങളെ കബളിപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

കേരളം അതിദാരിദ്ര്യമുക്ത സംസ്ഥാനമാണെന്ന വാദം പച്ചക്കള്ളമാണെന്നും ആറ് ലക്ഷത്തോളം കുടുംബങ്ങള്‍ ഇപ്പോഴും അതീവ ദരിദ്രരുടെ പട്ടികയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ 2,500 രൂപയാക്കുമെന്ന് പറഞ്ഞ് അധികാരത്തില്‍ വന്നവര്‍ ജനങ്ങളെ കബളിപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം വിമര്‍ശിച്ചു.

Continue Reading

Trending