Connect with us

More

ലിവര്‍പൂളിനെ 5-4ന് കീഴടക്കി; ഓഡി കപ്പ് അത്‌ലറ്റിക്കോയ്ക്ക്

Published

on

മ്യൂണിക്: പ്രീ സീസണില്‍ രണ്ടാം കിരീടം തേടിയുള്ള ലിവര്‍പൂളിന്റെ ജൈത്രയാക്ക് തിരിച്ചടി. ജോര്‍ദാന്‍ ഹെന്‍ഡേഴ്‌സണ്‍ നിര്‍ണായക പെനാല്‍റ്റി നഷ്ടപ്പെടുത്തിയപ്പോള്‍ ഷൂട്ടൗട്ടില്‍ ലിവര്‍പൂളിനെ 5-4ന് കീഴടക്കി അത്‌ലറ്റിക്കോ മാഡ്രിഡ് ഓഡികപ്പ് സ്വന്തമാക്കി. ഇത് രണ്ടാം തവണയാണ് യുര്‍ഗന്‍ ക്ലോപ്പിന് കീഴില്‍ ലിവര്‍പൂള്‍ ഷൂട്ടഔട്ടില്‍ പരാജയപ്പെടുന്നത്. 2016 ഫെബ്രുവരിയില്‍ കാപിറ്റല്‍ വണ്‍ കപ് ഫൈനലില്‍ മാഞ്ചസ്റ്റര്‍ സിറ്റിയോടായിരുന്നു നേരത്തെ ലിവര്‍പൂള്‍ ഷൂട്ട്ഔട്ടില്‍ തോറ്റത്. ബയേണ്‍ മ്യൂണികിനെ കഴിഞ്ഞ ദിവസം 3-0ന് കീഴടക്കി ഫൈനലിലെത്തിയ ലിവര്‍പൂളിന് സ്പാനിഷ് സംഘത്തിനെതിരെ അതേ ഫോം നിലനിര്‍ത്താനായില്ല. ഒമ്പത് മാറ്റങ്ങള്‍ വരുത്തി ക്ലോപ്പ് പരീക്ഷണങ്ങള്‍ നടത്തിയെങ്കിലും ഫലവത്തായില്ല. സൂപ്പര്‍ താരങ്ങളായ അന്റോയിന്‍ ഗ്രീസ്മാന്‍, ജാന്‍ ഒബ്്‌ലാക്, ഡീഗോ ഗോഡിന്‍ എന്നിവരെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്താതെയാണ് സിമിയോണിയും ടീമിനെ കളത്തിലിറക്കിയത്. എന്നാല്‍ കീദി ബെയര്‍ ആദ്യ പകുതിയുടെ 33-ാം മിനിറ്റില്‍ ഹെഡറിലൂടെ നേടിയ ഗോളിന് മുന്നില്‍ കയറിയ അത്‌ലറ്റിക്കോയ്‌ക്കെതിരെ 83-ാം മിനിറ്റില്‍ റോബര്‍ട്ടോ ഫിര്‍മിനോ പെനാല്‍റ്റിയിലൂടെ നേടിയ ഗോള്‍ ലിവര്‍പൂളിന് സമനില സമ്മാനിക്കുകയായിരുന്നു. മുഴുവന്‍ സമയത്ത് ഇരു ടീമുകളും 1-1ന് സമനില പാലിച്ചതോടെയാണ് വിജയികളെ ഷൂട്ടൗട്ടിലൂടെ കണ്ടെത്തിയത്. ഷൂട്ടൗട്ടില്‍ അത്‌ലറ്റിക്കോയ്ക്കു വേണ്ടി കിക്കെടുത്ത ഗ്രീസ്മാന്‍, ഫെര്‍ണാണ്ടോ ടോറസ്, ഗാബി, ഗെയ്തന്‍, ലൂയിസ് എന്നിവര്‍ ഗോളാക്കിയപ്പോള്‍ രണ്ടാം കിക്കെടുത്ത ലിവര്‍പൂളിന്റെ ഹെന്‍ഡേഴ്‌സണു പിഴച്ചു. ഫിര്‍മിനോ, ഒറിജി, കെന്റ്, ഗ്രൂജിച്ച് എന്നിവര്‍ പെനാല്‍റ്റി ഗോളാക്കി മാറ്റുകയും ചെയ്തു.

crime

സൈക്കിളില്‍ സഞ്ചരിച്ച പെണ്‍കുട്ടിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍

പെണ്‍കുട്ടിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച  പേയാട് സ്വദേശി മനുവിനെ പൊലീസ് അറസ്റ്റ് ചെയ്തു

Published

on

തിരുവനന്തപുരം നഗരത്തില്‍ സൈക്കിളില്‍ സഞ്ചരിക്കുകയായിരുന്ന പെണ്‍കുട്ടിക്ക് നേരെ ആക്രമണം. പെണ്‍കുട്ടിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച  പേയാട് സ്വദേശി മനുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

മ്യൂസിയം-വെള്ളയമ്പലം റോഡില്‍വച്ചാണ് ആക്രമണമുണ്ടായത്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് രാവിലെ നടക്കാനിറങ്ങിയ യുവതിക്ക് നേരെയും ഇതേ രീതിയില്‍ ആക്രമണമുണ്ടായിരുന്നു. സിസടിവിയുടെ സഹായത്തോടെ അയാളെ പൊലീസ് പിടികൂടിയിരുന്നു.

Continue Reading

crime

നെടുമ്പാശ്ശേരി വിമാനത്താവളംവഴി കടത്തിയ 1 കിലോ സ്വര്‍ണം മലപ്പുറത്ത് പൊലീസ് പിടികൂടി

063 ഗ്രാം സ്വര്‍ണം ഇവരുടെ കൈവശമുണ്ടായിരുന്നു

Published

on

ദോഹയില്‍ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളം വഴി കടത്തിയ ഒരുകിലോയോളം വരുന്ന സ്വര്‍ണം മലപ്പുറം അരീക്കോട്‌വച്ച് പൊലീസ് പിടികൂടി. കോഴിക്കോട് കൊടിയത്തൂര്‍ സ്വദേശി അഷ്‌റഫ് (56), സ്വര്‍ണം കൈപ്പറ്റിയ കോഴിക്കോട് താമരശ്ശേരി സ്വദേശികളായ മിദ്‌ലജ് (23), നിഷാദ് (36), ഫാസില്‍ (40) എന്നിവരെയാണ് മലപ്പുറം അരീക്കോടുവച്ച് പിടികൂടിയത്.

ഇതിന് വേണ്ടി ഉപയോഗിച്ച കാറും കാരിയര്‍ക്ക് കൊടുക്കാന്‍ വേണ്ടി കൊണ്ടുവന്ന 1 ലക്ഷം രൂപയും പൊലീസ് പിടിച്ചെടുത്തു. 1063 ഗ്രാം സ്വര്‍ണം ഇവരുടെ കൈവശമുണ്ടായിരുന്നു. സ്വര്‍ണം മിശ്രിതരൂപത്തിലാക്കി നാല് ക്യാപ്‌സൂളുകളാക്കി ദേഹത്ത് ഒളിപ്പിച്ചാണ് പ്രതി കടത്തിയത്. ഏകദേശം 63 ലക്ഷത്തോളം വിലവരുന്ന സ്വര്‍ണമാണ് പിടിച്ചെടുത്തത്.

Continue Reading

kerala

വയനാട്ടില്‍ കഴുത്തില്‍ കുരുക്കിട്ട് മുറുകിയ നിലയില്‍ കടുവയുടെ ജഡം കണ്ടെത്തി

വനം വകുപ്പ് സ്ഥലത്തെത്തി കടുവയുടെ ജഡം പോസ്റ്റുമോര്‍ട്ടത്തിനായി ബത്തേരി ഫോറസ്റ്റ് ലാബിലേക്ക് കൊണ്ടുപോയി

Published

on

കടുവയുടെ ജഡം കണ്ടെത്തി. വയനാട് അമ്പലവയല്‍ അമ്പുകുത്തി പാടിപറമ്പിലെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലാണ് കടുവയെ ചത്തനിലയില്‍ കണ്ടെത്തിയത്. കടുവയുടെ കഴുത്തില്‍ കുരുക്കിട്ട് മുറുകിയ നിലയിലായിരുന്നു കടുവയുടെ ജഡം കണ്ടെത്തിയത്.

വനം വകുപ്പ് സ്ഥലത്തെത്തി കടുവയുടെ ജഡം പോസ്റ്റുമോര്‍ട്ടത്തിനായി ബത്തേരി ഫോറസ്റ്റ് ലാബിലേക്ക് കൊണ്ടുപോയി. വെറ്റിനെറി സര്‍ജനെത്തി നാളെ പോസ്റ്റുമോര്‍ട്ടം നടത്തും. എന്തുകാരണത്താലാണ് കടുവ ചത്തതെന്ന് ഇതിനുശേഷമെ പറയാനാകു. വയനാട് പൊന്മുടി കോട്ട ഇടക്കല്‍ ഭാഗത്തെ നാട്ടുകാരെ ഭയപ്പെടുത്തിയിരുന്ന കടുവയാണിതെന്ന് സംശയമുണ്ട്.

 

 

Continue Reading

Trending