kerala

തദ്ദേശ തിരഞ്ഞെടുപ്പ്; കോട്ടയം ജില്ലയില്‍ മികച്ച പോളിങ്, 53.9 % രേഖപ്പെടുത്തി

By webdesk18

December 09, 2025

കോട്ടയം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ കോട്ടയം ജില്ലയില്‍ 53.9 % പോളിംഗ് രേഖപ്പെടുത്തി. 884655 പേര്‍ വോട്ട് ചെയ്തു.

ഒന്നാംഘട്ടമായ ഇന്ന് ഏഴു തെക്കന്‍ ജില്ലകളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. കൊച്ചി, കൊല്ലം, തിരുവനന്തപുരം എന്നീ കോര്‍പറേഷനുകള്‍ ഉള്‍പ്പെടെ 595 തദ്ദേശസ്ഥാപനങ്ങളില്‍ 11,168വാര്‍ഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 15,432 പോളിംഗ് സ്റ്റേഷനുകളാണ് ഒന്നാംഘട്ടത്തിലുള്ളത്.