ന്യൂഡല്‍ഹി: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തുന്നത് പരിഗണിക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശം. രോഗികളെ ആശുപത്രിയില്‍ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട നയം രണ്ടാഴ്ചയ്ക്കുള്ളില്‍ രൂപീകരിക്കാന്‍ സുപ്രീംകോടതി കേന്ദ്രസര്‍ക്കാറിന് നിര്‍ദേശം നല്‍കി.
തിരിച്ചറിയല്‍ രേഖകളോ കാര്‍ഡോ ഇല്ലാത്തതിനെ പേരില്‍ ഒരു പൗരനും രാജ്യത്ത് ചികിത്സ നിഷേധിക്കരുത്. സംസ്ഥാന സര്‍ക്കാറുകള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കി.
പല സംസ്ഥാനങ്ങളും രോഗവ്യാപനം ഉയരുന്ന സാഹചര്യത്തില്‍ ആശുപത്രിയില്‍ പ്രവേശിക്കുന്നതിനായി വ്യത്യസ്ത മാനദണ്ഡങ്ങള്‍ ആണ് നിശ്ചയിച്ചിരിക്കുന്നത്.ഇത് പലര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യത്തിലാണ് ദേശീയ നയം രൂപീകരിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചത്.