കാഞ്ഞങ്ങാട്: മോഷ്ടിച്ച വാഹനവുമായി വടകരയില്‍ നിന്നും മുങ്ങിയ കവര്‍ച്ചാ സംഘം കാഞ്ഞങ്ങാട്ട് പൊലീസ് പിടിയിലായി. വടകരമുക്ക് സ്വദേശി ഷംസീര്‍ (20), കൊളവയല്‍ ഇട്ടമ്മലിലെ നൗഷാദ് (20), കുശാല്‍ നഗറിലെ സക്കറിയ(18) എന്നിവരെയാണ് കാഞ്ഞങ്ങാട് കടപ്പുറം തീരദേശ റോഡില്‍ വെച്ച് ഹൊസ്ദുര്‍ഗ് പൊലിസ് പിടികൂടിയത്.
കഴിഞ്ഞ ദിവസം മാണിക്കോത്തെ ദീപം മോട്ടോര്‍സില്‍ നിന്ന് വാഗണറും മഡിയിനിലെ ജീവന്‍ മോട്ടോര്‍സില്‍ നിന്ന് സ്‌കോര്‍പിയോയും കവര്‍ന്ന സംഘത്തെയാണ് നാട്ടുകാരുടെ സഹായത്തോടെ പൊലീസ് വലയിലാക്കിയത്. വാഹന കവര്‍ച്ചക്കിടെ ഇവരുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്ന് മോഷ്ടിച്ച വാഗണര്‍ കാര്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെ മഡിയനില്‍ ഉപേക്ഷിച്ച ശേഷം രാത്രിയോടെ വടകരയില്‍ നിന്ന് മ റ്റൊരു ഇന്നോവയുമായി കാഞ്ഞങ്ങാട്ടെത്തുകയായിരുന്നു സംഘം. ഈ വിവരംമറിഞ്ഞ ഹോസ്ദുര്‍ഗ് സി.ഐ സി.കെ സുനില്‍കുമാറും സബ് ഇന്‍സ്‌പെക്ടര്‍ സന്തോഷ് കുമാറിന്റെയും നേതൃത്വത്തിലുള്ള പൊലീസ് സംഘം ദേശീയപാതയില്‍ കാത്തുനില്‍ക്കുകയായിരുന്നു. ഇതിനിടെ സംഘം സഞ്ചരിച്ച ഇന്നോവ കാര്‍ പൊലിസ് ജീപ്പിലും ഹൊസ്ദുര്‍ഗ് കടപ്പുറത്തെ എം. ഇബ്രാഹിമിന്റെ വീടിന്റെ മതില്‍കിട്ടിലും തൊട്ടടുത്തുള്ള ഇടിച്ച് നില്‍ക്കുകയായിരുന്നു. പൊലീസ് എത്തുമ്പോഴേക്കും കവര്‍ച്ചാ സംഘം കടന്നുകളഞ്ഞെങ്കിലും നാട്ടുകാരുടെ സഹായത്തോടെ സംഘത്തില്‍പെട്ട ഷംസീറിനെ പൊലീസ് പിടികൂടി. രക്ഷപ്പെട്ട മറ്റു രണ്ടുകവര്‍ച്ചക്കാരെ ആവിയില്‍ നിന്നും നാട്ടുകാരുടെ സഹകരണത്തോടെ ഇന്നലെ ഉച്ചയോടെ പൊലീസ് അറസ്റ്റു ചെയ്തു. വടകരയില്‍ നിന്നുള്ള കെ.എ 20 സി. 4897 നമ്പര്‍ ഇന്നോവയാണ് സംഘം മോഷ്ടിച്ചത്. ഈ വാഹനത്തില്‍ കൊടുവാള്‍ ഉള്‍പ്പടെ മാരാകയാധുങ്ങളുണ്ടായിരുന്നു. വാഹനം പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മാരാകയുധങ്ങള്‍ ഫോറന്‍സിക് വിരലടയാള വിദഗ്ദര്‍ പരിശോധിച്ചു.