രാജ്യത്ത് അനിധികൃതമായി ഇറക്കുമതി ചെയ്ത് 75 ഓളം ആഡംബര കാറുകളും സൂപ്പര്‍ബൈക്കുകളും ഫിലിപ്പന്‍സ് പ്രസിഡന്റ് റോഡിഗ്രോ ഡ്യൂട്ടര്‍ട്ടെ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്ത് തരിപ്പണമാക്കി. ലംബോര്‍ഗിനുയം പോഷയും അടക്കമുള്ള 68 കാറുകളും 8 സൂപ്പര്‍ബൈക്കുകളുമാണ് തകര്‍ത്തത്. ലംബോര്‍ഗിയും പോഷയും അടക്കമുള്ള 68 കാറുകളും 8 സൂപ്പര്‍ബൈക്കുകളുമാണ് തകര്‍ത്തത്. 4.26 മില്യണ്‍ ഡോളര്‍ (ഏകദേശം 30 കോടി രൂപ) വില വരുന്ന വാഹനങ്ങളാണ് നശിപ്പിച്ചത്.

പ്രസിഡന്റിന്റെ സാന്നിധ്യത്തിലാണ് കഗയാനിലെ സ്റ്റാ അനയില്‍ വച്ച് വാഹനങ്ങള്‍ക്ക് മേല്‍ ബുള്‍ഡോസര്‍ കയറ്റി തകര്‍ത്തത്. രാജ്യത്തെ നിയമ വ്യവസ്ഥ ശക്തമാണെന്ന് അറിയിക്കാനുള്ള ആദ്യപടിയാണിതെന്നും ഡ്യൂട്ടര്‍ട്ടെ വ്യക്തമാക്കി.