കൊച്ചി: കൊച്ചിയിലെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ തൃപ്പൂണിത്തുറയില്‍ നടക്കുന്ന യോഗത്തില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.

ബിജെപിയിലെ 90% നേതാക്കളും വിശ്വസിക്കാന്‍ കൊള്ളാത്തവരാണെന്നും എല്ലാവരും സ്വന്തമായി എന്തു ലഭിക്കുമെന്ന് അന്വേഷിച്ചു നടക്കുന്നവരാണെന്നും നേരത്തെ പരസ്യമായി കുറ്റപ്പെടുത്തിയിരുന്നു. ഇത്തവണ ബിജെപി നേതാക്കള്‍ക്കായി എവിടെയും പ്രസംഗിക്കാന്‍ പോകില്ലെന്നു പറഞ്ഞതും ബിജെപി ബന്ധം അവസാനിപ്പിക്കുന്നതിന്റെ സൂചനയായി വിലയിരുത്തിയിരുന്നു.