നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായതിനുശേഷം താരസംഘടന അമ്മയില്‍ നിന്ന് ദിലീപിനെ പുറത്താക്കിയിരുന്നു. ദിലീപിനെ പുറത്താക്കിയതിന് പിന്നില്‍ പൃഥ്വിരാജിന്റെ സമ്മര്‍ദ്ദമായിരുന്നുവെന്ന് ആരോപണമുയര്‍ന്നതിന് പിന്നാലെ അമ്മ യോഗത്തില്‍ പൃഥ്വിരാജ് സംസാരിച്ചതെന്താണെന്ന് വെളിപ്പെടുത്തി നടിയും അമ്മയുമായ മല്ലികാ സുകുമാരന്‍. ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തിലാണ് മല്ലികാ സുകുമാരന്‍ വിവാദങ്ങളെക്കുറിച്ച് പറഞ്ഞത്.

രാജു പറഞ്ഞത് ഇങ്ങനെയാണ്, എനിക്ക് ഇക്കാര്യത്തില്‍ എന്റേതായ അഭിപ്രായങ്ങളുണ്ട്. ഞാനത് ബന്ധപ്പെട്ടവരോട് പറയും. എന്നിട്ട് ഞങ്ങളെല്ലാവരും കൂടി കൂട്ടായ ഒരു തീരുമാനമെടുക്കും. ആ തീരുമാനം എനിക്കും കൂടെ അനുകൂലമാണെങ്കില്‍ ഞാന്‍ തീര്‍ച്ചയായും അത് ശരിവയ്!ക്കും. വ്യത്യസ്!തമാണെങ്കില്‍ തിരിച്ചു വന്ന് ഞാന്‍ പറയും. വളരെ അര്‍ത്ഥവത്തായിരുന്നു അത്. അമ്മേ വെറും അഞ്ച് മിനിറ്റ് കൊണ്ട് യോഗം തീര്‍ന്നെന്ന് അവന്‍ എന്റെ അടുത്ത് പറഞ്ഞു. പിന്നീട് വന്ന വിവാദങ്ങളൊക്കെ പുറത്ത് വരുന്ന കഥകളാണ്. അല്ലെങ്കിലും ഞാന്‍ ചോദിക്കട്ടെ. പൃഥ്വി എപ്പോഴാണ് മധുരമായി സംസാരിച്ചിട്ടുള്ളത്. എപ്പോഴും പൃഥ്വിയുടെ ഭാഷയ്!ക്ക് കടുപ്പമുണ്ടായിരുന്നു. ഇത് തന്നെയായിരുന്നു സുകുമാരന്റെയും കുഴപ്പം. പറയുന്ന ഭാഷയ്!ക്ക് അതിന്റേതായ കരുത്തുണ്ട്, വ്യാഖ്യാനങ്ങളുണ്ട്. അത് കേള്‍ക്കുന്നവന് മനസ്സിലാകും’ മല്ലിക പറയുന്നു.

ദിലീപിനെ പുറത്താക്കണമെന്ന തീരുമാനം മമ്മുട്ടിയെടുത്തതിന് പിന്നില്‍ പൃഥ്വിരാജാണെന്ന ആരോപണവുമായി ആദ്യം രംഗത്തെത്തിയത് ഗണേഷ്‌കുമാറാണ്. എന്നാല്‍ ഇതിനെ തള്ളി കലാഭവന്‍ ഷാജോണ്‍ രംഗത്തെത്തി. പുറത്താക്കല്‍ നടപടി എല്ലാ അംഗങ്ങളും കൂട്ടായെടുത്ത തീരുമാനമാണെന്നും ഇപ്പോള്‍ തീരുമാനം പുന:പരിശോധിക്കേണ്ടിയിരിക്കുന്നുവെന്നും ഷാജോണ്‍ വ്യക്തമാക്കിയിരുന്നു.